- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീസയെയും ബർഗറിനെയും രുചികരമാക്കുന്നത് പ്ലാസ്റ്റിക്കിനെ മൃദുവാക്കുന്ന മായം; ഞെട്ടിക്കുന്ന പഠനറിപ്പോർട്ടുമായി അമേരിക്കൻ ഗവേഷക സംഘം; ഉപയോഗം പ്രത്യുത്പാദനത്തെ വരെ ബാധിക്കുമെന്നും കണ്ടെത്തൽ; പഠനം നടത്തിയത് ലോകോത്തര ബ്രാൻഡുകളെ അടക്കം ഉൾപ്പെടുത്തി
വാഷിങ്ങ്ടൺ: ഇന്നത്തെ ജനത നേരിടുന്ന പ്രധാന വെല്ലുവിളി ജീവിത ശൈലി രോഗങ്ങളാണ്. ആദ്യകാലങ്ങളിൽ ഇത്തരം രോഗങ്ങളുടെ എണ്ണവും അപകട സാധ്യതയും കുറവാണേൽ ഇപ്പോൾ അതല്ല സ്ഥിതി.ഒരോ ദിവസവും ഒരോ തരത്തിലുള്ള പുതിയ പുതിയ രോഗങ്ങളാണ് മനുഷ്യരെ കീഴടക്കുന്നത്.ഇതിന് പ്രധാനമായും കാരണമായി പറയുന്ന മാറുന്ന നമ്മുടെ ഭക്ഷണശീലങ്ങൾ തന്നെയാണ്.അത്തരത്തിൽ നമ്മുടെ ജീവന് തന്നെ ഭീഷണിയായേക്കാവുന്ന ഒരു ഭക്ഷണരീതിയെക്കുറിച്ചുള്ള കണ്ടെത്തലുകൾ പങ്കുവെച്ചിരിക്കുകയാണ് അമേരിക്കയിലെ ഗവേഷണ സംഘം.സംഘത്തിന്റെ കണ്ടെത്തലാകട്ടെ ഇന്നത്തെ തലമുറ ഏറ്റവും കുടുതൽ ഉപയോഗിക്കുന്ന ഒരു ഭക്ഷണത്തെക്കുറിച്ചും.. മറ്റൊന്നുമല്ല,.. നമ്മുടെ പിസയും ബർഗറും തന്നെ...
പിസയും ബർഗറും അല്ല യഥാർത്ഥ വില്ലന്മാർ.അതിൽ ഉപയോഗിക്കുന്ന ഒരു പദാർത്ഥമാണ്. പ്ലാസ്റ്റിക്കിനെ മൃദുവാക്കാൻ ഉപയോഗിക്കുന്ന ഫാലേറ്റ്സ് എന്ന കെമിക്കലിന്റെ സാന്നിധ്യമാണ് പിസയിലും ബർഗറിലു കണ്ടെത്തിയിരിക്കുന്നത്.വൻകിട ബ്രാൻഡുകളുടെ ബർഗർ, പിസ, ചിക്കൻ വിഭവങ്ങളിൽ പോലും ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ടെന്നതാണ് പഠനത്തെ കൂടുതൽ ഗൗരവമുള്ളതാക്കുന്നത്.ജോർജ് വാഷിങ്ടൺ സർവകലാശാല, സൗത് വെസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ബോസ്റ്റൺ സർവകലാശാല, ഹാർവാഡ് സർവകലാശാല തുടങ്ങിയവയിലെ ഗവേഷകരാണ് പഠനത്തിന് പിന്നിൽ.ജേർണൽ ഓഫ് എക്സ്പോഷർ സയൻസ് ആൻഡ് എൻവയോൺമെന്റൽ എപിഡെമിയോളജിയിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഒരു നഗരത്തിൽ നിന്നുള്ള ഭക്ഷണങ്ങൾ മാത്രമാണ് പഠനത്തിനായെടുത്തത്. എങ്കിലും മിക്ക റെസ്റ്ററന്റ് ശൃംഖലകളുടെയും ഭക്ഷ്യനിർമ്മാണ രീതി ഒരേരീതിയിൽ ആയതിനാൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഗവേഷകർ പറയുന്നു. പഠനത്തെ ഗൗരവമായി കാണുന്നുവെന്നും പരിശോധിക്കുമെന്നും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കുന്നു.
അമേരിക്കയിലെ പ്രശസ്ത ഭക്ഷണശൃംഖലകളായ മക്ഡൊണാൾഡ്സ്, പിസാ ഹട്ട്, ബർഗർ കിങ്, ടാകോ ബെൽ, ചിപോടെൽ തുടങ്ങിയവയിൽ ഉൾപ്പെടെ നൽകുന്ന ഭക്ഷണ സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് ഞെട്ടിക്കുന്ന കണ്ടെത്തലിലേക്ക് എത്തിയിരിക്കുന്നത്. ഫ്രൈസ്, ചിക്കൻ നഗെറ്റ്സ്, ചിക്കൻ ബരിറ്റോസ്, ചീസ് പിസാ തുടങ്ങി അറുപത്തിനാലോളം ഭക്ഷണ സാമ്പിളുകളാണ് ഗവേഷകർ പരിശോധനയ്ക്കെടുത്തത്. ഇവയിൽ എൺപതുശതമാനത്തോളം ഭക്ഷണത്തിലും ഡിഎൻബിപി എന്ന ഫാലേറ്റ് കണ്ടെത്തിയെന്ന് ഗവേഷകർ പറയുന്നു. എഴുപതു ശതമാനത്തോളം ഡിഇഎച്ച്പി എന്ന ഫാതലേറ്റും കണ്ടെത്തുകയുണ്ടായി.
ചിക്കൻ ബരിറ്റോസ്, ചീസ് ബർഗർ തുടങ്ങിയവയിൽ കൂടിയ അളവിലും ചീസ് പിസയിൽ കുറഞ്ഞ അളവിലുമാണ് കെമിക്കലിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇരു കെമിക്കലുകളും പ്രത്യുപാദനത്തെ വരെ ദോഷകരമായി ബാധിക്കുന്നവയാണെന്ന് പഠനത്തിൽ പറയുന്നു.
സൗന്ദര്യവർധക ഉത്പന്നങ്ങൾ, ഡിറ്റർജന്റ്, ഡിസ്പോസിബിൾ ഗ്ലൗവ്സ്, ഫുഡ് പാക്കേജുകൾ തുടങ്ങിയവ ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്നവയാണ് ഫാലേറ്റുകൾ. പ്ലാസ്റ്റിക്കിനെ മൃദുവും വഴക്കമുള്ളതുമാക്കാൻ സഹായിക്കുന്നവയാണ് ഇവ. പ്രത്യുപാദനത്തെ ബാധിക്കുന്നതു കൂടാതെ ആസ്ത്മ, തലച്ചോറ് സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ എന്നിവയും ഈ കെമിക്കൽ മൂലം ഉണ്ടായേക്കാമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
മറുനാടന് ഡെസ്ക്