- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പുഞ്ചിരിയുമായി എല്ലാവരോടും സഹകരിക്കുന്ന വിജയകുമാറിന് എന്റെ വോട്ട്; ഇടതുപക്ഷം അധികാരത്തിൽ ഇരിക്കുമ്പോൾ കാര്യങ്ങൾ മുന്നോട്ട് പോകണമെങ്കിൽ സജി ചെറിയാൻ തന്നെ ജയിക്കണം: ചെങ്ങന്നൂരിലെ വോട്ടർമാർ പ്രതികരിക്കുന്നു
ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ചെങ്ങന്നൂർ ഇടതിനൊപ്പമോ വലതിനൊപ്പമോ അതോ ചെങ്ങന്നൂരിൽ താമരവിരിയുമോ എന്നുള്ള ചർച്ചകൾ ചൂടുപിടിക്കുകയാണ്. ഭരണാനുകൂല തന്ത്രം സിപിഎമ്മിനും ബിജെപിക്കും തുണയാകുമോ? അതോ ഭരണ വിരുദ്ധ തരംഗമാണോ നിലനിൽക്കുന്നത് തുടങ്ങി നിരവധി ഘടകങ്ങൾ ചെങ്ങന്നൂരിനെ സ്വാധീനിക്കും. രാഷ്ട്രീയ തന്ത്രങ്ങൾ ഇന്ത്യയിൽ ചൂടുപിടിക്കുമ്പോൾ കേരളത്തിലെ ഈ കൊച്ചു മണ്ഡലത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പു പോലും വളരെ സസൂക്ഷ്മമാണ് ഇന്ത്യൻ രാഷ്ട്രീയം വിലയിരുത്തുന്നത്. ചെങ്ങന്നൂരിൽ ആര് എന്നതിന് ഉത്തരം ലഭിക്കണമെങ്കിൽ ഈ മാസം 31 വരെ കാത്തിരിക്കണം. മറുനാടൻ നടത്തിയ സർവ്വേയിൽ ജനങ്ങൾ വ്യത്യസ്ത അഭിപ്രായമാണ് രേഖപ്പെടുത്തുന്നത്. ചിലർ സജി ചെറിയാന് തങ്ങളുടെ വോട്ട് എന്ന് പറയുമ്പോൾ മറ്റു ചിലർ തങ്ങളുടെ വോട്ട് വിജയകുമാറിനാണെന്ന് പറയുന്നു. സ്ഥാനാർത്ഥികളുടെ വ്യക്തി പ്രഭാവം എടുത്തു പറഞ്ഞാണ് പലരും തങ്ങളുടെ വോട്ട് ഇന്ന സ്ഥാനാർത്ഥിക്ക് എന്ന് സമർത്ഥിക്കുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥിയായ വിജയകുമാ
ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ചെങ്ങന്നൂർ ഇടതിനൊപ്പമോ വലതിനൊപ്പമോ അതോ ചെങ്ങന്നൂരിൽ താമരവിരിയുമോ എന്നുള്ള ചർച്ചകൾ ചൂടുപിടിക്കുകയാണ്. ഭരണാനുകൂല തന്ത്രം സിപിഎമ്മിനും ബിജെപിക്കും തുണയാകുമോ? അതോ ഭരണ വിരുദ്ധ തരംഗമാണോ നിലനിൽക്കുന്നത് തുടങ്ങി നിരവധി ഘടകങ്ങൾ ചെങ്ങന്നൂരിനെ സ്വാധീനിക്കും. രാഷ്ട്രീയ തന്ത്രങ്ങൾ ഇന്ത്യയിൽ ചൂടുപിടിക്കുമ്പോൾ കേരളത്തിലെ ഈ കൊച്ചു മണ്ഡലത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പു പോലും വളരെ സസൂക്ഷ്മമാണ് ഇന്ത്യൻ രാഷ്ട്രീയം വിലയിരുത്തുന്നത്.
ചെങ്ങന്നൂരിൽ ആര് എന്നതിന് ഉത്തരം ലഭിക്കണമെങ്കിൽ ഈ മാസം 31 വരെ കാത്തിരിക്കണം. മറുനാടൻ നടത്തിയ സർവ്വേയിൽ ജനങ്ങൾ വ്യത്യസ്ത അഭിപ്രായമാണ് രേഖപ്പെടുത്തുന്നത്. ചിലർ സജി ചെറിയാന് തങ്ങളുടെ വോട്ട് എന്ന് പറയുമ്പോൾ മറ്റു ചിലർ തങ്ങളുടെ വോട്ട് വിജയകുമാറിനാണെന്ന് പറയുന്നു. സ്ഥാനാർത്ഥികളുടെ വ്യക്തി പ്രഭാവം എടുത്തു പറഞ്ഞാണ് പലരും തങ്ങളുടെ വോട്ട് ഇന്ന സ്ഥാനാർത്ഥിക്ക് എന്ന് സമർത്ഥിക്കുന്നത്.
കോൺഗ്രസ് സ്ഥാനാർത്ഥിയായ വിജയകുമാറിനാണ് തങ്ങളുടെ വോട്ട് എന്ന് ചിലർ പറയുന്നു. രാഷ്ട്രീയം നോക്കിയല്ല മറിച്ച് അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവമാണ് വോട്ട് അദ്ദേഹത്തിന് നൽകാൻ ഉറപ്പിക്കുന്നതെന്നാണ് പെട്രോൾ പമ്പ് ജീവനക്കാരിയായ ഒരു സ്ത്രീ പറയുന്നത്.
എന്നാൽ ഇടത് മുന്നണി ഭരിക്കുന്ന കേരളത്തിൽ ചെങ്ങന്നൂരിന് വേണ്ട വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കണമെങ്കിൽ സജി ചെറിയാൻ തന്നെ അധികാരത്തിൽ വരണമെന്നാണ് മറ്റ് ചിലർ അഭിപ്രായപ്പെടുന്നത്. എന്തായാലും ചെങ്ങന്നൂരിൽ ആര് ജയിക്കുമെന്ന് നമുക്ക് കാത്തിരുന്നു തന്നെ കാണാം.