- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഫലം അപ്പപ്പോൾ അറിയിക്കാൻ മറുനാടൻ മലയാളിയിൽ സജ്ജീകരണങ്ങൾ; യൂട്യൂബിലും ഫേസ്‌ബുക്ക് പേജിലും തത്സമയം സംപ്രേഷണം; ചർച്ചകളും അവലോകനങ്ങളും നയിക്കുക പ്രമുഖ മാധ്യമപ്രവർത്തകൻ ഫിറോസ് സാലി മുഹമ്മദ്
തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരും. ത്രികോണ മത്സരത്തിന് ഒടുവിൽ വിജയം നേടുക ആരാകും എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാൻ വേണ്ടത് വെറും മണിക്കൂറുകൾ മാത്രമാണ്. കേരളം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് ഫലം തത്സമയം അറിയിക്കാൻ മറുനാടൻ മലയാൡയും സജ്ജമായി. ഫലം നാളെ രാവിലെ 8.30 മുതൽ മറുനാടൻ മലയാളി തത്സമയ സംപ്രേഷണത്തിലൂടെ അറിയാം. യൂട്യൂബിലും ഫേസ്‌ബുക്ക് പേജിലുമാണ് തത്സമയ സംപ്രേഷണമുണ്ടാകുക. പ്രമുഖ മാധ്യമപ്രവർത്തകൻ ഫിറോസ് സാലി മുഹമ്മദാണ് തത്സമയ സംപ്രേഷണവും ചർച്ചകളും നയിക്കുക. ജയപരാജയങ്ങളുടെ കാരണങ്ങളും മുന്നണികളുടെ നിലപാടുകളും വിശദമായി ചർച്ച ചെയ്യുന്ന സംപ്രേഷണത്തിൽ പ്രേക്ഷകർക്കും പങ്കാളികളാകാം. ഫലപ്രഖ്യാപനത്തോടനുബന്ധിച്ച് ചെങ്ങന്നൂരിൽ നിന്നുള്ള വിവരങ്ങൾ തത്സമയം പ്രേക്ഷകരിലെത്തിക്കാൻ ഞങ്ങളുടെ പ്രതിനിധികൾ സജ്ജരായിക്കഴിഞ്ഞു. നേതാക്കളുടെ പ്രതികരണങ്ങളും ജനങ്ങളുടെ പ്രതികരണങ്ങളുമെല്ലാം ഉൾപ്പെടുത്തിയുള്ള സമഗ്ര കവറേജാണ് മറുനാടൻ മലയാളി ഫലപ്രഖ്യാപന ദിവസം പ്രേക്ഷകര
തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരും. ത്രികോണ മത്സരത്തിന് ഒടുവിൽ വിജയം നേടുക ആരാകും എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാൻ വേണ്ടത് വെറും മണിക്കൂറുകൾ മാത്രമാണ്. കേരളം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് ഫലം തത്സമയം അറിയിക്കാൻ മറുനാടൻ മലയാൡയും സജ്ജമായി.
ഫലം നാളെ രാവിലെ 8.30 മുതൽ മറുനാടൻ മലയാളി തത്സമയ സംപ്രേഷണത്തിലൂടെ അറിയാം. യൂട്യൂബിലും ഫേസ്‌ബുക്ക് പേജിലുമാണ് തത്സമയ സംപ്രേഷണമുണ്ടാകുക. പ്രമുഖ മാധ്യമപ്രവർത്തകൻ ഫിറോസ് സാലി മുഹമ്മദാണ് തത്സമയ സംപ്രേഷണവും ചർച്ചകളും നയിക്കുക. ജയപരാജയങ്ങളുടെ കാരണങ്ങളും മുന്നണികളുടെ നിലപാടുകളും വിശദമായി ചർച്ച ചെയ്യുന്ന സംപ്രേഷണത്തിൽ പ്രേക്ഷകർക്കും പങ്കാളികളാകാം.
ഫലപ്രഖ്യാപനത്തോടനുബന്ധിച്ച് ചെങ്ങന്നൂരിൽ നിന്നുള്ള വിവരങ്ങൾ തത്സമയം പ്രേക്ഷകരിലെത്തിക്കാൻ ഞങ്ങളുടെ പ്രതിനിധികൾ സജ്ജരായിക്കഴിഞ്ഞു. നേതാക്കളുടെ പ്രതികരണങ്ങളും ജനങ്ങളുടെ പ്രതികരണങ്ങളുമെല്ലാം ഉൾപ്പെടുത്തിയുള്ള സമഗ്ര കവറേജാണ് മറുനാടൻ മലയാളി ഫലപ്രഖ്യാപന ദിവസം പ്രേക്ഷകരിലേക്കെത്തിക്കുന്നത്. മറുനാടൻ വെബ്‌സൈറ്റിലും മറുനാടൻ യുട്യൂബ് ടിവിയിലും ഫലങ്ങൾ അപ്പപ്പോൾ അറിയാം.
നാളെ രാവിലെ എട്ടു മണി മുതൽ ഫലം പുറത്തുവരുമ്പോൾ അപ്പപ്പോൾ തന്നെ ഫലങ്ങൾ പ്രേക്ഷകരുടെ മുന്നിലേക്കെത്തും. ഇതു കൂടാതെ വിശദമായ അവലോകന റിപ്പോർട്ടുകളും പിന്നാലെ എത്തും. വിജയപ്രതീക്ഷയോടെയുള്ളത് എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാനാണ്. യുഡിഎഫ് സ്ഥാനാർത്ഥി വിജയകുമാറും വിജയിക്കുമെന്ന് ആത്മവിശ്വാസത്തിലാണ്. നില മെച്ചപ്പെടുത്തുമെന്നു മാത്രമാണ് ബിജെപി സ്ഥാനാർത്ഥി ശ്രീധരൻ പിള്ളയുടെ അവകാശവാദം.
വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങൾ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ പൂർത്തിയായി. 181 പോളിങ് സ്റ്റേഷനുകളിലെ വോട്ടിങ് യന്ത്രങ്ങൾ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിലെ സ്ട്രോങ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്. രണ്ടാം നിലയിലെ സ്ട്രോങ്ങ് റൂമിന് അടുത്തായി തന്നെയാണ് കൗണ്ടിങ് സെന്ററും. 14 ടേബിളുകളാണ് കൗണ്ടിങ്ങിനായിഒരുക്കുന്നത്. മാന്നാർ പഞ്ചായത്തില ഒന്നു മുതൽ 14 വരെയുള്ള ബുത്തുകളിലെ വോട്ടുകളാണ് ആദ്യ റൗണ്ടിൽ എണ്ണുക. രണ്ടാം റൗണ്ടിൽ 15 മുതൽ 28 വരെ ബൂത്തുകൾ. അങ്ങനെ സഹായ ബൂത്തുകളിലേതടക്കം 13 റൗണ്ടുകളായി വോട്ടെണ്ണും.