- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടയ്ക്കിടെ പെയ്യുന്ന മഴയെ കടത്തിവെട്ടി ചെങ്ങന്നൂരിൽ ആവേശ വോട്ടിങ്; പോളിങ് ശതമാനം 53കടന്നു: കനത്ത മഴയെ അവഗണിച്ചും രാവിലെ മുതൽ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര: പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചും പരമാവധി വോട്ടർമാരെ ബൂത്തുകളിലേക്കെത്തിക്കാൻ രാഷ്ട്രീയ പാർട്ടികളും
ചെങ്ങന്നൂർ: രാവിലെ മുതൽ പെയ്തിറങ്ങുന്ന കനത്ത മഴയിലും കനത്ത പോളിങ് ആണ് ചെങ്ങന്നൂരിൽ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇതുവരെയുള്ള പോളിങ് ശതമാനം 51 കടന്നു. രണ്ട് മണിക്ക് മുന്നേ പോളിങ് അമ്പത് ശതമാനം കടന്നു. ഇപ്പോൾ പോളിങ് നില 53.7 ശതമാനമാണ്.ഇടയ്ക്കിടെ പെയ്തു കൊണ്ടിരിക്കുന്ന ശക്തമായ മഴയെ അവഗണിച്ചും ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര തന്നെ കാണാം. ഈ നിലയിൽ തുടർന്നാൽ പോളിങ് ശതമാനം കുത്തനെ ഉയരുമെന്നാണ് സൂചന. എന്നാൽ, മഴ കടുത്താൽ എങ്ങനെയാകുമെന്ന ആശങ്ക രാഷ്ട്രീയ പാർട്ടികൾക്കുണ്ട്. ബുധനൂർ, ചെറിയനാട് മേഖലകളിൽ വൈദ്യുത തടസം നേരിട്ടു. ത്രികോണ മത്സരം നടക്കുന്ന ചെങ്ങന്നൂരിൽ സ്ഥാനാർത്ഥികൾ മൂവരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. കൊഴുവല്ലുരിലെ എസ് എൻ ഡി പി സ്‌കൂളിലെ 77-ാം നമ്പർ ബൂത്തിലാണ് സജി ചെറിയാനും കുടുംബാംഗങ്ങളും വോട്ട് രേഖപ്പെടുത്താൻ എത്തിയത്. യു ഡി എഫ് സ്ഥാനാർത്ഥി ഡി.വിജയകുമാറും കുടുംബവും പുലിയൂർ എച്ച് എസ് എസിലെ പോളിങ്ങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ചെങ്ങന്നൂർ
ചെങ്ങന്നൂർ: രാവിലെ മുതൽ പെയ്തിറങ്ങുന്ന കനത്ത മഴയിലും കനത്ത പോളിങ് ആണ് ചെങ്ങന്നൂരിൽ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇതുവരെയുള്ള പോളിങ് ശതമാനം 51 കടന്നു. രണ്ട് മണിക്ക് മുന്നേ പോളിങ് അമ്പത് ശതമാനം കടന്നു. ഇപ്പോൾ പോളിങ് നില 53.7 ശതമാനമാണ്.ഇടയ്ക്കിടെ പെയ്തു കൊണ്ടിരിക്കുന്ന ശക്തമായ മഴയെ അവഗണിച്ചും ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര തന്നെ കാണാം. ഈ നിലയിൽ തുടർന്നാൽ പോളിങ് ശതമാനം കുത്തനെ ഉയരുമെന്നാണ് സൂചന. എന്നാൽ, മഴ കടുത്താൽ എങ്ങനെയാകുമെന്ന ആശങ്ക രാഷ്ട്രീയ പാർട്ടികൾക്കുണ്ട്. ബുധനൂർ, ചെറിയനാട് മേഖലകളിൽ വൈദ്യുത തടസം നേരിട്ടു.
ത്രികോണ മത്സരം നടക്കുന്ന ചെങ്ങന്നൂരിൽ സ്ഥാനാർത്ഥികൾ മൂവരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. കൊഴുവല്ലുരിലെ എസ് എൻ ഡി പി സ്‌കൂളിലെ 77-ാം നമ്പർ ബൂത്തിലാണ് സജി ചെറിയാനും കുടുംബാംഗങ്ങളും വോട്ട് രേഖപ്പെടുത്താൻ എത്തിയത്. യു ഡി എഫ് സ്ഥാനാർത്ഥി ഡി.വിജയകുമാറും കുടുംബവും പുലിയൂർ എച്ച് എസ് എസിലെ പോളിങ്ങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ചെങ്ങന്നൂർ മണ്ഡലത്തിലായിരുന്നു വോട്ട്. തൃപ്പെരുന്തുറ യു.പി സ്‌കൂളിൽ 130ആം നമ്പർ ബൂത്തിൽ കുടുംബസമേതമാണ് രമേശ് വോട്ട് ചെയ്യാനെത്തിയത്.
ആദ്യത്തെ ഒരു മണിക്കൂറിൽ പോളിങ് ശതമാനം 2.5 രേഖപ്പെടുത്തി. സിപിഎമ്മിലെ കെ.കെ. രാമചന്ദ്രൻ നായരുടെ നിര്യാണത്തെ തുടർന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ സീറ്റ് നിലനിർത്താൻ എൽ.ഡി.എഫിന് ഇത് അഭിമാന പോരാട്ടമാണ്. അതേസമയം പിസി വിഷ്ണുനാഥിന്റെ തട്ടകമായിരുന്ന ചെങ്ങന്നൂർ തിരിച്ചുപിടിക്കാൻ യു.ഡി.എഫും ചരിത്രം മാറ്റാൻ എൻ.ഡി.എയും വാശിയേറിയ പോരാട്ടത്തിലാണ്.
പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് പരമാവധി വോട്ടർമാരെ രാവിലെ തന്നെ പോളിങ് ബൂത്തിലെത്തിക്കാനാണ് രാഷ്ട്രീയ പാർട്ടികളുടെ ശ്രമം. വോട്ടിങ് ആദ്യ ഏതാനും മണിക്കൂറുകൾ പിന്നിടുമ്പോൾ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ആലപ്പുഴ എസ്‌പി സുരേന്ദ്രന്റെ മേൽനോട്ടത്തിൽ ശക്തമായ സുരക്ഷാ ക്രമീകരണമാണ് മണ്ഡലത്തിലുടനീളം സജ്ജമാക്കിയിട്ടുള്ളത്.
വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 164 വോട്ടെടുപ്പ് കേന്ദ്രങ്ങളിലും 17 സഹായ ബൂത്തുകളിലുമായാണ് പോളിങ് പുരോഗമിക്കുന്നത്. ഓരോ ബൂത്തിലും രണ്ടു വോട്ടിങ് യന്ത്രങ്ങൾ വീതമുണ്ട്. ബൂത്തുകളിൽ സന്ദർശനം തുടരുന്ന സ്ഥാനാർത്ഥികൾ മൂവരും തികഞ്ഞ വിജയപ്രതീക്ഷയിലാണ്. 31നാണ് വോട്ടെണ്ണൽ.