- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജസ്ഥാനിലെ തിരിച്ചടി കേരളത്തിൽ മായ്ക്കും! ജയിക്കണമെങ്കിൽ കുമ്മനത്തെ തന്നെ സ്ഥാനാർത്ഥിയാക്കണമെന്ന തിരിച്ചറിവിൽ അമിത് ഷാ; ഉപതെരഞ്ഞെടുപ്പിലെ ത്രികോണപോരിൽ ആരു കരകയറും
കൊച്ചി: രാജസ്ഥാനിലെ ഉപതെരഞ്ഞെടുപ്പിൽ 3 ഇടത്ത് ബിജെപി തോറ്റു. മോദിക്കും അമിത് ഷായ്ക്കും അപ്രതീക്ഷതമായിരുന്നു ഈ തോൽവി. ഇത് ആയുധമാക്കി ദേശീയ തലത്തിൽ കോൺഗ്രസ് പ്രചരണം തുടങ്ങി. ഇതോടെ മോദി പ്രഭാവം ഉറപ്പിക്കാൻ ചെങ്ങന്നൂരിൽ അതിശക്തമായി ഇടപെടാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. പ്രചരണം അച്ചടക്കമുള്ളതാക്കാൻ ആർഎസ്എസ് ദേശീയ നേതൃത്വും ചെങ്ങന്നൂരിൽ സജീവമാകും. സംഘപരിവാറിന് ശക്തമായ വേരുകൾ ചെങ്ങന്നൂരിലുണ്ട്. കഴിഞ്ഞ തവണ പിഎസ് ശ്രീധരൻ പിള്ള നേടിയത് നാൽപ്പത്തി രണ്ടായിരത്തിൽ പരം വോട്ടുകളാണ്. 6000ത്തിൽ നിന്നാണ് ഈ വർദ്ധനയുണ്ടാക്കിയത്. ഈ സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ അതിശക്തമായ ഇടപെടൽ നടത്താനാണ് നീക്കം. ചെങ്ങന്നൂരിൽ കുമ്മനം രാജശേഖരനാണ് കൂടുതൽ സാധ്യതയെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. ആർ എസ് എസും കാര്യങ്ങൾ വിലയിരുത്തുന്നത് അങ്ങനെയാണ്. മധ്യ കേരളത്തിൽ നിരവധി ഇടപെടൽ നടത്തിയ വ്യക്തിയാണ് കുമ്മനം. ആറന്മുളയിലെ സമര നായകനുമാണ്. ആറന്മുളയോട് ചേർന്ന് നിൽക്കുന്ന പ്രദേശമാണ് ചെങ്ങന്നൂർ.
കൊച്ചി: രാജസ്ഥാനിലെ ഉപതെരഞ്ഞെടുപ്പിൽ 3 ഇടത്ത് ബിജെപി തോറ്റു. മോദിക്കും അമിത് ഷായ്ക്കും അപ്രതീക്ഷതമായിരുന്നു ഈ തോൽവി. ഇത് ആയുധമാക്കി ദേശീയ തലത്തിൽ കോൺഗ്രസ് പ്രചരണം തുടങ്ങി. ഇതോടെ മോദി പ്രഭാവം ഉറപ്പിക്കാൻ ചെങ്ങന്നൂരിൽ അതിശക്തമായി ഇടപെടാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം.
പ്രചരണം അച്ചടക്കമുള്ളതാക്കാൻ ആർഎസ്എസ് ദേശീയ നേതൃത്വും ചെങ്ങന്നൂരിൽ സജീവമാകും. സംഘപരിവാറിന് ശക്തമായ വേരുകൾ ചെങ്ങന്നൂരിലുണ്ട്. കഴിഞ്ഞ തവണ പിഎസ് ശ്രീധരൻ പിള്ള നേടിയത് നാൽപ്പത്തി രണ്ടായിരത്തിൽ പരം വോട്ടുകളാണ്. 6000ത്തിൽ നിന്നാണ് ഈ വർദ്ധനയുണ്ടാക്കിയത്. ഈ സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ അതിശക്തമായ ഇടപെടൽ നടത്താനാണ് നീക്കം.
ചെങ്ങന്നൂരിൽ കുമ്മനം രാജശേഖരനാണ് കൂടുതൽ സാധ്യതയെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. ആർ എസ് എസും കാര്യങ്ങൾ വിലയിരുത്തുന്നത് അങ്ങനെയാണ്. മധ്യ കേരളത്തിൽ നിരവധി ഇടപെടൽ നടത്തിയ വ്യക്തിയാണ് കുമ്മനം. ആറന്മുളയിലെ സമര നായകനുമാണ്. ആറന്മുളയോട് ചേർന്ന് നിൽക്കുന്ന പ്രദേശമാണ് ചെങ്ങന്നൂർ. ഇതും കുമ്മനത്തിന് അനുകൂല ഘടകമാണ്. നായർ വോട്ടുകളാണ് ചെങ്ങന്നൂരിൽ പ്രധാനം. ഈഴവ വോട്ടുകളും നിർണ്ണായകമാണ്.