- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗദിയിൽ മരിച്ച യുവാവിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് വിജയകുമാർ; രക്തസാക്ഷി മണ്ഡപത്തിൽ നിന്നും പ്രചരണ പരിപാടികൾക്ക് തുടക്കമിട്ട് സജി ചെറിയാൻ; ക്രിസോസ്റ്റം തിരുമേനിയെ കണ്ട് ശ്രീധരൻ പിള്ള: ചെങ്ങന്നൂർ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക്
ചെങ്ങന്നൂർ: ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന്റെ ആവേശ കൊടുമുടിയിലേക്ക്. മൂന്ന് പാർട്ടിയുടേയും സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് തുടക്കം കുറിച്ചു. വീടുകൾ കയറിയിറങ്ങിയും മത നേതാക്കളെ കണ്ടും വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ചുമുള്ള തിരഞ്ഞെടുപ്പു പ്രചരണങ്ങൾ തുടങ്ങിയതോടെ ചെങ്ങന്നൂരുകാരും ആവേശത്തിലായി. ചെന്നിത്തലയിൽ സിപിഎം നേതാവ് അച്യുതക്കുറുപ്പിന്റെ രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണു വെള്ളിയാഴ്ച രാവിലെ സജി ചെറിയാൻ പര്യടനം ആരംഭിച്ചത്. സൗദിയിൽ വാഹനാപകടത്തിൽ മരിച്ച വെൺമണി പടിഞ്ഞാറേത്തുരുത്തിയിൽ ശിവസദനത്തിൽ അരുണിന്റെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് കുമ്പനാട് ഫെല്ലോഷിപ് ആശുപത്രിയിൽ കഴിയുന്ന ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെ സന്ദർശിച്ചു. ചെന്നിത്തല പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഭവനസന്ദർശനം നടത്തി. പരിചയക്കാരായ ആളുകളെ കണ്ടു പരിചയം പുതുക്കി. ഇടനാട് കുമ്പിക്കാട്ട് ആയിരംകുടി ദേവസ്ഥാനത്ത് ഉത്സവച്ചടങ്ങുകളിൽ പങ്കെടുത്തു. വൈകിട്ടു ചെങ്ങന്നൂർ നഗരത്തിൽ വ്യാപാരികളോടു വോട്ട് അഭ്യർത്ഥിക്കാനുമ
ചെങ്ങന്നൂർ: ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന്റെ ആവേശ കൊടുമുടിയിലേക്ക്. മൂന്ന് പാർട്ടിയുടേയും സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് തുടക്കം കുറിച്ചു. വീടുകൾ കയറിയിറങ്ങിയും മത നേതാക്കളെ കണ്ടും വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ചുമുള്ള തിരഞ്ഞെടുപ്പു പ്രചരണങ്ങൾ തുടങ്ങിയതോടെ ചെങ്ങന്നൂരുകാരും ആവേശത്തിലായി.
ചെന്നിത്തലയിൽ സിപിഎം നേതാവ് അച്യുതക്കുറുപ്പിന്റെ രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണു വെള്ളിയാഴ്ച രാവിലെ സജി ചെറിയാൻ പര്യടനം ആരംഭിച്ചത്. സൗദിയിൽ വാഹനാപകടത്തിൽ മരിച്ച വെൺമണി പടിഞ്ഞാറേത്തുരുത്തിയിൽ ശിവസദനത്തിൽ അരുണിന്റെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് കുമ്പനാട് ഫെല്ലോഷിപ് ആശുപത്രിയിൽ കഴിയുന്ന ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെ സന്ദർശിച്ചു. ചെന്നിത്തല പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഭവനസന്ദർശനം നടത്തി. പരിചയക്കാരായ ആളുകളെ കണ്ടു പരിചയം പുതുക്കി. ഇടനാട് കുമ്പിക്കാട്ട് ആയിരംകുടി ദേവസ്ഥാനത്ത് ഉത്സവച്ചടങ്ങുകളിൽ പങ്കെടുത്തു. വൈകിട്ടു ചെങ്ങന്നൂർ നഗരത്തിൽ വ്യാപാരികളോടു വോട്ട് അഭ്യർത്ഥിക്കാനുമെത്തി.
പേരിശേരിയിലെ ഭവനസന്ദർശനത്തോടെയാണ് യുഡിഎഫ് സ്ഥാനാർത്ഥി ഡി.വിജയകുമാറിന്റെ പ്രചാരണപരിപാടികൾ തുടങ്ങിയത്. സൗദിയിൽ മരിച്ച വെൺമണി സ്വദേശിയുടെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. തുടർന്നു ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിനടുത്തു മാരുതി ഓഡിറ്റോറിയത്തിൽ നടന്ന വിവാഹച്ചടങ്ങിനെത്തി. തുടർന്ന് ഉച്ചയോടെ കൊല്ലകടവ് ജുമാ മസ്ജിദിനു സമീപം സന്ദർശനം നടത്തി. കൊല്ലകടവ് ജംക്ഷനിലെയും ചെറിയനാട് പടനിലം ജംക്ഷനിലെയും കടകളിലെത്തി വ്യാപാരികളെയും നാട്ടുകാരെയും നേരിൽകണ്ട് വോട്ടഭ്യർഥിച്ചു. തുടർന്ന് പ്രാവിൻകൂട് ഭാഗത്തു ഭവനസന്ദർശനം നടത്തി.
ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനോടൊപ്പം ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയുടെ പിറന്നാൾ ആഘോഷങ്ങളിൽ പങ്കെടുത്തു കൊണ്ടായിരുന്നു എൻഡിഎ സ്ഥാനാർത്ഥി പി.എസ്.ശ്രീധരൻപിള്ള ഇന്നലെ പര്യടനം ആരംഭിച്ചത്.
കോഴഞ്ചേരിയിൽ നടന്ന പ്രാർത്ഥനയിലും ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിൽ നടന്ന വിവാഹങ്ങളിലും പങ്കെടുത്തു. തുടർന്നു സൗദിയിൽ മരണപ്പെട്ട വെൺമണി സ്വദേശിയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തു. ചെന്നിത്തല, പുലിയൂർ പഞ്ചായത്തുകളിലെ മരണവീടുകൾ സന്ദർശിച്ചു.