- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിപിഐക്കാരെ കൂട്ടത്തോടെ 'മതംമാറ്റാൻ' സിപിഐഎം! മുൻ എംപി ചെങ്ങറ സുരേന്ദ്രനെ ലക്ഷ്യമിട്ട് പത്തനംതിട്ടയിലെ പാർട്ടിയിൽ നീക്കങ്ങൾ തകൃതി; ഇതിനോടകം പാർട്ടിയിലേക്ക് വന്നത് സുരേന്ദ്രന്റെ വലംകൈ അടക്കം 80 പേർ: പിന്നാലെ സുരേന്ദ്രനും എത്തുമെന്ന പ്രതീക്ഷയിൽ വല്യേട്ടൻ
പത്തനംതിട്ട: സിപിഐയിലെ കൊള്ളാവുന്ന നേതാക്കളെ ലക്ഷ്യമിട്ട് സിപിഐഎം. ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പരമാവധി സിപിഐക്കാരെ സിപിഐഎമ്മിൽ കൊണ്ടു വരികയാണ് ലക്ഷ്യം. മുൻ എംപി ചെങ്ങറ സുരേന്ദ്രനെയാണ് സിപിഐഎം ആദ്യം ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ചെങ്ങറ സുരേന്ദ്രന്റെ വലംകൈ എന്ന് അറിയപ്പെടുന്ന സിപിഐ ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 80 പേർ സിപിഐഎമ്മിൽ ചേർന്നു. സിപിഐ കോന്നി മണ്ഡലം കമ്മിറ്റി അപ്രഖ്യാപിത ഊരുവിലക്കേർപ്പെടുത്തിയതിനെ തുടർന്ന് തട്ടകം മാറി നിൽക്കുകയാണ് ചെങ്ങറ സുരേന്ദ്രൻ. അവസരം മുതലെടുത്ത് സുരേന്ദ്രനെ സിപിഐഎമ്മിലെത്തിക്കാനുള്ള കരുക്കളാണ് നീക്കുന്നത്. വലം കൈയായിരുന്ന ലോക്കൽ സെക്രട്ടറി ആർ ഗോവിന്ദ് പാർട്ടി വിട്ടതോടെ നിരാശനായ ചെങ്ങറ സുരേന്ദ്രനെ കൂടി പാർട്ടിയിലെത്തിക്കാൻ വേഗം കഴിയുമെന്ന പ്രതീക്ഷയിലാണ് സിപിഐഎം. കോന്നി മണ്ഡലത്തിൽ നിന്നുള്ള ജില്ലാ എക്സിക്യൂട്ടീവ് അംഗമായ ചെങ്ങറയ്ക്ക് അപ്രഖ്യാപിത ഊരുവിലക്കാണ് നിലനിൽക്കുന്നത്. ഇവിടെ നിന്നും ചെങ്ങറയെ കൂടാതെ മണ്ഡലം സെക്രട്ടറി പിആർഗോപിനാഥൻ, സികെ ശ്രീധരൻ, എം
പത്തനംതിട്ട: സിപിഐയിലെ കൊള്ളാവുന്ന നേതാക്കളെ ലക്ഷ്യമിട്ട് സിപിഐഎം. ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പരമാവധി സിപിഐക്കാരെ സിപിഐഎമ്മിൽ കൊണ്ടു വരികയാണ് ലക്ഷ്യം. മുൻ എംപി ചെങ്ങറ സുരേന്ദ്രനെയാണ് സിപിഐഎം ആദ്യം ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ചെങ്ങറ സുരേന്ദ്രന്റെ വലംകൈ എന്ന് അറിയപ്പെടുന്ന സിപിഐ ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 80 പേർ സിപിഐഎമ്മിൽ ചേർന്നു.
സിപിഐ കോന്നി മണ്ഡലം കമ്മിറ്റി അപ്രഖ്യാപിത ഊരുവിലക്കേർപ്പെടുത്തിയതിനെ തുടർന്ന് തട്ടകം മാറി നിൽക്കുകയാണ് ചെങ്ങറ സുരേന്ദ്രൻ. അവസരം മുതലെടുത്ത് സുരേന്ദ്രനെ സിപിഐഎമ്മിലെത്തിക്കാനുള്ള കരുക്കളാണ് നീക്കുന്നത്. വലം കൈയായിരുന്ന ലോക്കൽ സെക്രട്ടറി ആർ ഗോവിന്ദ് പാർട്ടി വിട്ടതോടെ നിരാശനായ ചെങ്ങറ സുരേന്ദ്രനെ കൂടി പാർട്ടിയിലെത്തിക്കാൻ വേഗം കഴിയുമെന്ന പ്രതീക്ഷയിലാണ് സിപിഐഎം.
കോന്നി മണ്ഡലത്തിൽ നിന്നുള്ള ജില്ലാ എക്സിക്യൂട്ടീവ് അംഗമായ ചെങ്ങറയ്ക്ക് അപ്രഖ്യാപിത ഊരുവിലക്കാണ് നിലനിൽക്കുന്നത്. ഇവിടെ നിന്നും ചെങ്ങറയെ കൂടാതെ മണ്ഡലം സെക്രട്ടറി പിആർഗോപിനാഥൻ, സികെ ശ്രീധരൻ, എംപിമണിയമ്മ എന്നിവരാണ് ജില്ലാ കമ്മിറ്റിയിലുള്ളത്. ഇവരെയെല്ലാം മണ്ഡലം കമ്മിറ്റി യോഗങ്ങളിലും, പാർട്ടി പരിപാടികളിലും പങ്കെടുപ്പിക്കുമ്പോഴും ചെങ്ങറയെ അകറ്റി നിർത്തുകയായിരുന്നു.
ചെങ്ങറ എംപിയായിരുന്ന കാലത്താണ് പാർട്ടി ഓഫീസിന് ഭൂമി വാങ്ങിയത്. കെട്ടിടം നിർമ്മിക്കാൻ ചെങ്ങറ ചെയർമാനും, പിആർ ഗോപിനാഥൻ കൺവീനറുമായ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇരുവരുടെയും അക്കൗണ്ടിൽ രണ്ടര ലക്ഷം രൂപയും ഇതിനായി നിക്ഷേപിച്ചിരുന്നു.
എന്നാൽ ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ മൂലം വർഷങ്ങൾ കഴിഞ്ഞിട്ടും പണികൾ ആരംഭിക്കാനായില്ല. ഒരു വർഷം മുമ്പ് വിമർശനങ്ങളെ തുടർന്ന് പുതിയ ജില്ലാ സെക്രട്ടറിയാണ് പണികൾ ആരംഭിക്കാൻ നടപടിയെടുത്തത്. നിലവിലെ കമ്മിറ്റി പിരിച്ചുവിട്ട് ഇതിൽ നിന്നും ചെങ്ങറയെ ഒഴിവാക്കുകയും ചെയ്തു. അവഗണനയെ തുടർന്ന് പത്തനംതിട്ട മണ്ഡലത്തിന്റെ ചുമതല ചോദിച്ച് വാങ്ങി സ്വന്തം തട്ടകത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു ചെങ്ങറ.
ഈ അവസരം ഉപയോഗപ്പെടുത്താനാണ് സിപിഐഎം ശ്രമം.ഗോവിന്ദടക്കം പാർട്ടി വിട്ടവർ നാളെ കോന്നി ശബരി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളത്തിലൂടെ സിപിഎമ്മിന്റെ ഭാഗമാകും. ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.
എന്നാൽ പാർട്ടി വിട്ടവരെ തിരികെ കൊണ്ടുവരുവാനുള്ള ശ്രമത്തിന്റെ ഭാഗമായി സിപിഐ നേതാക്കൾ വീടുകൾ സന്ദർശിക്കുന്നുണ്ട്. തൊട്ടുപിറകേ സിപിഐഎം പ്രവർത്തകരും വീടുകൾ കയറി പിന്തുണ ശക്തമാക്കുന്നുണ്ട്.
സമ്മേളനത്തിൽ 80 ൽ നിന്നും ആളെ കുറയ്ക്കാനുള്ള നെട്ടോട്ടത്തിലാണ് സിപിഐ നേതൃത്വം. ഇതിനിടെ പാർട്ടി വിട്ടവർക്കെതിരേ പ്രതികാര നടപടിയും സിപിഐ സ്വീകരിച്ചു. ഒരു ലോക്കൽ നേതാവിന്റെ ഭാര്യയ്ക്ക് സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ ജോലി നൽകിയിരുന്നു. ഇദ്ദേഹം സിപിഐഎമ്മിൽ ചേർന്നതോടെ ഭാര്യയെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. വിവരമറിഞ്ഞെത്തിയ സിപിഐഎം നേതാക്കൾ സൂപ്പർമാർക്കറ്റ് ഉപരോധിച്ചു. തുടർന്ന് ഇവരെ ജോലിയിൽ തിരിച്ചെടുത്തു. സ്വന്തം മന്ത്രി ഭരിക്കുന്ന വകുപ്പായിട്ടു കൂടി സിപിഐഎം പിടിച്ച ഭാഗം വിജയിച്ചത് സിപിഐക്കുണ്ടാക്കിയ ക്ഷീണം ചില്ലറയല്ല.