- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുദ്ധകഥയുമായി ചെങ്ങഴി നമ്പ്യാർ എത്തുന്നു; പുതിയ ലുക്കിൽ ടോവിനോ തോമസ്
ചരിത്രകഥയുമായി മലയാളത്തിലേക്ക് ഒരു പുതിയ ചിത്രം കൂടി അണിയറയിൽ ഒരുങ്ങുന്നു. സാമൂതിരിയുടെ മുപ്പതിനായിരത്തോളം വരുന്ന പടയാളികളോട് പൊരുതാനിറങ്ങിയ 101 ചാവേർപ്പോരാളികളുടെ കഥയാണ് ചിത്രം പറയുന്നത്. യുവതാരം ടൊവിനോ തോമസ്, ചിത്രത്തിൽ പുതുമന പണിക്കർ എന്ന ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിധിൽ സുബ്രഹ്മണ്യനാണ് സംവിധാനം. ചിത്രത്തിന്റെ കഥയും സിധിലിന്റെതാണ്. തന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ടൊവിനോ തന്നെ പുറത്തു വിട്ടിരിക്കുകയാണ്. ചെങ്ങഴി നമ്പ്യാരിലെ പുതുമന പണിക്കർ എന്ന തലക്കെട്ടോടെയാണ് ചിത്രം പുറത്തു വിട്ടിരിക്കുന്നത്. സാമൂഹിക മാദ്ധ്യമങ്ങളിലെ ചർച്ചയായി മാറിയിരിക്കുകയാണ് ടൊവിനോയുടെ പുതിയ രൂപം. എ.ഡി 1505ൽ മാമാങ്കത്തിൽ പങ്കെടുത്തിട്ടുള്ള ചെങ്ങഴി നമ്പ്യാരായ, ചന്ദ്രോത്ത് പണിക്കരുടെയും മറ്റു പലരെയും കുറിച്ചുള്ള കഥയാണ് ചിത്രം പറയുന്നത്. ടൊവിേനായുടെ കരിയറിൽ തന്നെ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണിത്. സിദിൽ സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന ചിത്രം 1
ചരിത്രകഥയുമായി മലയാളത്തിലേക്ക് ഒരു പുതിയ ചിത്രം കൂടി അണിയറയിൽ ഒരുങ്ങുന്നു. സാമൂതിരിയുടെ മുപ്പതിനായിരത്തോളം വരുന്ന പടയാളികളോട് പൊരുതാനിറങ്ങിയ 101 ചാവേർപ്പോരാളികളുടെ കഥയാണ് ചിത്രം പറയുന്നത്. യുവതാരം ടൊവിനോ തോമസ്, ചിത്രത്തിൽ പുതുമന പണിക്കർ എന്ന ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിധിൽ സുബ്രഹ്മണ്യനാണ് സംവിധാനം. ചിത്രത്തിന്റെ കഥയും സിധിലിന്റെതാണ്.
തന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ടൊവിനോ തന്നെ പുറത്തു വിട്ടിരിക്കുകയാണ്. ചെങ്ങഴി നമ്പ്യാരിലെ പുതുമന പണിക്കർ എന്ന തലക്കെട്ടോടെയാണ് ചിത്രം പുറത്തു വിട്ടിരിക്കുന്നത്. സാമൂഹിക മാദ്ധ്യമങ്ങളിലെ ചർച്ചയായി മാറിയിരിക്കുകയാണ് ടൊവിനോയുടെ പുതിയ രൂപം.
എ.ഡി 1505ൽ മാമാങ്കത്തിൽ പങ്കെടുത്തിട്ടുള്ള ചെങ്ങഴി നമ്പ്യാരായ, ചന്ദ്രോത്ത്
പണിക്കരുടെയും മറ്റു പലരെയും കുറിച്ചുള്ള കഥയാണ് ചിത്രം പറയുന്നത്. ടൊവിേനായുടെ കരിയറിൽ തന്നെ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണിത്. സിദിൽ സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന ചിത്രം 100 കോടി ചെലവാക്കിയാണ് നിർമ്മിക്കുന്നത്. നിരവധി ഭാഷകളിലായി റിലീസ് ചെയ്യാനാണ് പദ്ധതി.