- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെങ്കൽചൂളയിലെ വൈറൽ ബോയ്സ് സിനിമയിലേക്ക്; അഭിനയിക്കുന്നത് കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന സിനിമയിൽ; ആദ്യവേഷം നിക്കിയെ തട്ടിക്കൊണ്ടുപോകുന്ന സംഘമായി
തിരുവനന്തപുരം: അയൻ സിനിമയിലെ നൃത്തരംഗവും സ്റ്റണ്ടും പുനരാവിഷ്‌ക്കരിച്ച് വൈറലായ തിരുവനന്തപുരത്തെ ചെങ്കൽചൂളയിലെ കുട്ടികളെ സിനിമയിൽ എടുത്തു. ഗിരീഷ് നെയ്യാർ നിർമ്മിച്ച കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന വിരുന്ന് എന്ന സിനിമയിലാണ് കുട്ടികൾ അഭിനയിച്ചത്. സൂര്യ അടക്കം നൃത്തരംഗങ്ങളെ പ്രശംസിച്ചതിന് പിന്നാലെയാണ് കുട്ടികളെ തേടി സിനിമ എത്തിയത്.
തമിഴ് താരം അർജുനും നിക്കി ഗൽറാണിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. നെയ്യാർ ഫിലിംസിന്റെ ബാനറിൽ അഡ്വ. ഗിരീഷ് നെയ്യാർ, എൻഎം ബാദുഷ എന്നിവർ ചേർന്നാണ് മലയാളത്തിലും തമിഴിലുമായി എത്തുന്ന ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ നായിക നിക്കി ഗൽറാണിയെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തിലെ അംഗങ്ങളായാണ് കുട്ടികൾ അഭിനയിക്കുന്നത്.
തമിഴ് നടൻ സൂര്യയുടെ പിറന്നാൾ ദിനത്തിൽ ചെങ്കൽചൂളയിൽ നിന്നുള്ള താരത്തിന്റെ ആരാധകർ ഒരുക്കിയ ട്രിബ്യുട്ട് ഡാൻസ് വൈറലായിരുന്നു. മൊബൈൽ ഫോണിൽ ചിത്രീകരിച്ച വീഡിയോയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. പിന്നാലെ ട്വിറ്ററിലൂടെ വീഡിയോ പങ്കുവെച്ച് സ്നേഹമറിയിച്ച സൂര്യ പിന്നീട് ശബ്ദ സന്ദേശത്തിലൂടെയും കുട്ടികളെ അഭിനന്ദിച്ചിരുന്നു.
വീഡിയോ എഡിറ്റുചെയ്ത അഭിക്ക് ചിത്രത്തിലെ എഡിറ്റർ വിടി ശ്രീജിത്തിനൊപ്പം എഡിറ്റിങ് അസിസ്റ്റന്റ് ആയും അവസരം നൽകിയിട്ടുണ്ട്. മുകേഷ്, ഗിരീഷ് നെയ്യാർ, ബൈജു സന്തോഷ്, ആശ ശരത്ത്, അജു വർഗീസ്, ധർമജൻ ബോൾഗാട്ടി, ഹരീഷ് പേരടി, സുധീർ എന്നിങ്ങനെ ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
മറുനാടന് ഡെസ്ക്