- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർമ്മാതാവും ഛായാഗ്രാഹകനും ലൈംഗികമായി പീഡിപ്പിച്ചെന്ന് ചെന്നൈ എക്സ്പ്രസ് ചിത്രത്തിലെ നടിയുടെ പരാതി; നിയമനടപടിയുമായി മുന്നോട്ടു പോകാനും തീരുമാനം
ബംഗളുരു: നിർമ്മാതാവും ഛായാഗ്രാഹകനും തന്നെ പീഡിപ്പിച്ചെന്ന പരാതിയുമായി തെന്നിന്ത്യൻ സിനിമാ താരം. കന്നഡ സിനിമാ നടി പുവിഷ മനോഹരനാണ് പരാതിയുമായി രംഗത്തെത്തിയത്. ചെന്നൈ എക്സ്പ്രസ് എന്ന ചിത്രത്തിൽ ദീപിക പദുകോണിനൊപ്പം അഭിനയിച്ച പുവിഷ മനോഹരനാണ് പീഡനപരാതിയുമായി രംഗത്തെത്തിയത്. ജിൽജിൽ എന്ന കന്നഡ ചിത്രത്തിന്റെ നിർമ്മാതാവ് വെങ്കടേഷ് പ്രസാദ് ബെലാഗുലി തന്നെ പീഡിപ്പിച്ചെന്നാണ് പുവിഷയുടെ പരാതി. വെങ്കടേഷിന് പുറമെ മാദ്ധ്യമപ്രവർത്തകനും ഛായാഗ്രാഹകനുമായ ഉദയ് ബല്ലാലും തന്നെ ലൈഗികമായി പീഡിപ്പിച്ചുവെന്ന് നടിയുടെ പരാതിയിൽ പറയുന്നു. ഇരുവർക്കുമെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തന്റെ തീരുമാനമെന്ന് നടി വ്യക്തമാക്കി. വെങ്കടേഷ് പ്രസാദിന്റെ ജിൽജിൽ എന്ന ചിത്രത്തിലും പുവിഷ പ്രധാന വേഷത്തിലെത്തിയിരുന്നു.
ബംഗളുരു: നിർമ്മാതാവും ഛായാഗ്രാഹകനും തന്നെ പീഡിപ്പിച്ചെന്ന പരാതിയുമായി തെന്നിന്ത്യൻ സിനിമാ താരം. കന്നഡ സിനിമാ നടി പുവിഷ മനോഹരനാണ് പരാതിയുമായി രംഗത്തെത്തിയത്. ചെന്നൈ എക്സ്പ്രസ് എന്ന ചിത്രത്തിൽ ദീപിക പദുകോണിനൊപ്പം അഭിനയിച്ച പുവിഷ മനോഹരനാണ് പീഡനപരാതിയുമായി രംഗത്തെത്തിയത്.
ജിൽജിൽ എന്ന കന്നഡ ചിത്രത്തിന്റെ നിർമ്മാതാവ് വെങ്കടേഷ് പ്രസാദ് ബെലാഗുലി തന്നെ പീഡിപ്പിച്ചെന്നാണ് പുവിഷയുടെ പരാതി. വെങ്കടേഷിന് പുറമെ മാദ്ധ്യമപ്രവർത്തകനും ഛായാഗ്രാഹകനുമായ ഉദയ് ബല്ലാലും തന്നെ ലൈഗികമായി പീഡിപ്പിച്ചുവെന്ന് നടിയുടെ പരാതിയിൽ പറയുന്നു. ഇരുവർക്കുമെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തന്റെ തീരുമാനമെന്ന് നടി വ്യക്തമാക്കി.
വെങ്കടേഷ് പ്രസാദിന്റെ ജിൽജിൽ എന്ന ചിത്രത്തിലും പുവിഷ പ്രധാന വേഷത്തിലെത്തിയിരുന്നു.
Next Story