- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ തറപറ്റിച്ച് ചെന്നൈയിൻ എഫ്.സി; സീസണിലെ ആദ്യ മലയാളി ഗോൾ വേട്ടക്കാരനായി മുഹമ്മദ് റാഫി; എതിരില്ലാത്ത മൂന്ന് ഗോളിന് നോർത്ത് ഈസ്റ്റിനെ മുക്കി ചെന്നൈയിൻ
ചെന്നൈ: സീസണിലെ ആദ്യ മലയാളി ഗോൾ വേട്ടക്കാരനായി മുഹമ്മദ് റാഫി മാറിയ മൽസരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്ത് ചെന്നൈയിൻ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി. റാഫേൽ അഗസ്റ്റോ, മുഹമ്മദ് റാഫി എന്നിവരാണ് ചെന്നൈയിനായി ഗോൾ നേടിയത്. ശേഷിച്ച ഒരു ഗോൾ സെൽഫ് ഗോളായിരുന്നു. മത്സരത്തിന്റെ തുടക്കം മുതൽ ഇരുടീമും ഒരുപോലെ പന്ത് കയ്യടക്കി കളിച്ചെങ്കിലും ലഭിച്ച ഗോൾ അവസരങ്ങൾ കൃത്യമായി വലയിലെത്തിക്കാൻ സാധിക്കാഞ്ഞതാണ് നോർത്ത് ഈസ്റ്റിന് വിനയായത്. മത്സരത്തിന്റെ പതിനൊന്നാം മിനിറ്റിൽ നോർത്ത് ഈസ്റ്റിന്റെ ഓൺ ഗോളിലാണ് ചെന്നൈയിൻ സ്‌കോർ ബോർഡ് തുറന്നത്. പോസ്റ്റിന്റെ തൊട്ടുപുറത്തുനിന്ന് റാഫേൽ പോസ്റ്റ് ലക്ഷ്യമാക്കി ഉതിർത്ത ഷോട്ട് നോർത്ത് ഈസ്റ്റിലെ മലയാളി താരം അബ്ദുൽ ഹക്കുവിൽ തട്ടി പോസ്റ്റിലേക്ക് കയറുകയായിരുന്നു. 24-ാം മിനിറ്റിൽ റാഫേൽ അഗസ്റ്റോ ലീഡ് ഇരട്ടിയാക്കി. ഗ്രിഗറി നെൽസൺ നൽകിയ ബാക്ക് പാസ് അഗസ്റ്റോ തകർപ്പൻ ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു. ആദ്യ പകുതിയിൽ പിന്നെ ഗോളൊന്നും പിറന്നില്ല. രണ്ടാ
ചെന്നൈ: സീസണിലെ ആദ്യ മലയാളി ഗോൾ വേട്ടക്കാരനായി മുഹമ്മദ് റാഫി മാറിയ മൽസരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്ത് ചെന്നൈയിൻ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി.
റാഫേൽ അഗസ്റ്റോ, മുഹമ്മദ് റാഫി എന്നിവരാണ് ചെന്നൈയിനായി ഗോൾ നേടിയത്. ശേഷിച്ച ഒരു ഗോൾ സെൽഫ് ഗോളായിരുന്നു. മത്സരത്തിന്റെ തുടക്കം മുതൽ ഇരുടീമും ഒരുപോലെ പന്ത് കയ്യടക്കി കളിച്ചെങ്കിലും ലഭിച്ച ഗോൾ അവസരങ്ങൾ കൃത്യമായി വലയിലെത്തിക്കാൻ സാധിക്കാഞ്ഞതാണ് നോർത്ത് ഈസ്റ്റിന് വിനയായത്.
മത്സരത്തിന്റെ പതിനൊന്നാം മിനിറ്റിൽ നോർത്ത് ഈസ്റ്റിന്റെ ഓൺ ഗോളിലാണ് ചെന്നൈയിൻ സ്‌കോർ ബോർഡ് തുറന്നത്. പോസ്റ്റിന്റെ തൊട്ടുപുറത്തുനിന്ന് റാഫേൽ പോസ്റ്റ് ലക്ഷ്യമാക്കി ഉതിർത്ത ഷോട്ട് നോർത്ത് ഈസ്റ്റിലെ മലയാളി താരം അബ്ദുൽ ഹക്കുവിൽ തട്ടി പോസ്റ്റിലേക്ക് കയറുകയായിരുന്നു. 24-ാം മിനിറ്റിൽ റാഫേൽ അഗസ്റ്റോ ലീഡ് ഇരട്ടിയാക്കി. ഗ്രിഗറി നെൽസൺ നൽകിയ ബാക്ക് പാസ് അഗസ്റ്റോ തകർപ്പൻ ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു. ആദ്യ പകുതിയിൽ പിന്നെ ഗോളൊന്നും പിറന്നില്ല.
രണ്ടാം പകുതിയിലും ചെന്നൈയിനാണ് ആക്രമണത്തിൽ മികച്ചുനിന്നത്. മത്സരം അവസാനിക്കാനിരിക്കെ ഇതിന്റെ ഫലം അവർക്കു ലഭിക്കുകയും ചെയ്തു. 84-ാം മിനിറ്റിൽ മലയാളിതാരം മുഹമ്മദ് റാഫിയാണ് ചെന്നൈയിന്റെ മൂന്നാം ഗോൾ നേടിയത്.മത്സരം അവസാനിക്കാൻ 3 മിനുട്ട് ബാക്കി നിൽക്കെയാണ് മുഹമ്മദ് റാഫി ഗോൾ വലയിലാക്കി നോർത്ത് ഈസ്റ്റിന്റെ പതനം ഉറപ്പാക്കിയത്.
ആദ്യ കളി ഗോവയ്‌ക്കെതിരെ തോറ്റെങ്കിലും ഇന്നത്തെ വിജയത്തോടെ ചെന്നൈയിൻ പോയന്റ് പട്ടികയിൽ ഒന്നാമതെത്തി. ഒരു പോയന്റുള്ള നോർത്ത് ഈസ്റ്റ് എട്ടാം സ്ഥാനത്താണ്.