ചെന്നൈ: മലയാളി താരം മുഹമ്മദ് റാഫി നേടിയ അത്യുഗ്രഹൻ ഹെഡർ ഗോളിൽ ജാംഷഡ്പൂരിനെ സമനിലയിൽ തളച്ച് ചെന്നെയ്യൻ എഫ്.സി. 88ാം മിനുട്ടിലാണ് വിജയത്തിലേക്കെന്ന് കുതിച്ച ജാംഷഡ്പൂരിനെ ചെന്നൈയ്യൻ പിടിച്ച് കെട്ടിയത്.

33മത്തെ മിനുറ്റിൽ വെല്ലിങ്ടൺ പ്രിയോറിലൂടെ ജാംഷഡ്പൂർ ആണ് മത്സരത്തിൽ ലീഡ് നേടിയത്. തുടർന്ന് മികച്ച പ്രകടനം കാഴ്ച വെച്ചങ്കിലും ഗോൾ നേടാൻ മാത്രം ജാംഷഡ്പൂരിന് സാധിച്ചില്ല.

ഇതോടെ ബ്ലാസ്‌റ്റേഴ്‌സിനും പ്രതീക്ഷകൾ വർധിച്ചു. 16 മത്സരങ്ങളിൽ നിന്ന് 28 പോയിന്റുമായി ചെന്നൈയിൻ മൂന്നാം സ്ഥാനത്തും 16 മത്സരങ്ങളിൽ നിന്ന് തന്നെ 26 പോയിന്റുമായി ജാംഷഡ്പൂർ നാലാമതും ആണ്. 16 മത്സരങ്ങളിൽ നിന്ന് 24 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ്.