- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗളുരു: ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്‌സിക്കു ജയം. ബംഗളുരു എഫ്‌സിയെ അവരുടെ ഗ്രൗണ്ടിൽ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കു പരാജയപ്പെടുത്തിയാണ് ചെന്നൈ ജയിച്ചത്. ആറാം മിനിറ്റിൽ ജെജെ ലാൽപെഖുലയിലൂടെ ചെന്നൈയിനാണു ലീഡ് നേടിയത്. ലെനി റോഡ്രിഗസിന്റെ ക്ലിയറൻസ് പിടിച്ചെടുത്ത് ജെജെ വലകുലുക്കുകയായിരുന്നു. ആദ്യ പകുതിയിൽ ചെന്നൈയിൽ ഒരു ഗോളിനു മുന്നിട്ടുനിന്നു. രണ്ടാം പകുതിയിൽ ബംഗളുരു ഗോൾ തിരിച്ചടിക്കാൻ എല്ലാ വഴിയും നോക്കിയെങ്കിലും ഇതിനായി 85-ാം മിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു. സുനിൽ ഛേത്രിയാണ് സമനില ഗോൾ നേടിയത്. പക്ഷേ, മൂന്നു മിനിറ്റിനുശേഷം ധനപാൽ ഗണേശ് വീണ്ടും ഗോൾവല ചലിപ്പിച്ചതോടെ ബംഗളുരുവിന്റെ പ്രതീക്ഷകൾ വെള്ളത്തിലായി. 12 പോയിന്റുമായി ബംഗളുരു പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തു തുടരുകയാണ്. ഇത്രയുംതന്നെ പോയിന്റുള്ള ചെന്നൈയിൻ മൂന്നാം സ്ഥാനത്തും.
ബംഗളുരു: ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്‌സിക്കു ജയം. ബംഗളുരു എഫ്‌സിയെ അവരുടെ ഗ്രൗണ്ടിൽ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കു പരാജയപ്പെടുത്തിയാണ് ചെന്നൈ ജയിച്ചത്. ആറാം മിനിറ്റിൽ ജെജെ ലാൽപെഖുലയിലൂടെ ചെന്നൈയിനാണു ലീഡ് നേടിയത്. ലെനി റോഡ്രിഗസിന്റെ ക്ലിയറൻസ് പിടിച്ചെടുത്ത് ജെജെ വലകുലുക്കുകയായിരുന്നു. ആദ്യ പകുതിയിൽ ചെന്നൈയിൽ ഒരു ഗോളിനു മുന്നിട്ടുനിന്നു.
രണ്ടാം പകുതിയിൽ ബംഗളുരു ഗോൾ തിരിച്ചടിക്കാൻ എല്ലാ വഴിയും നോക്കിയെങ്കിലും ഇതിനായി 85-ാം മിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു. സുനിൽ ഛേത്രിയാണ് സമനില ഗോൾ നേടിയത്. പക്ഷേ, മൂന്നു മിനിറ്റിനുശേഷം ധനപാൽ ഗണേശ് വീണ്ടും ഗോൾവല ചലിപ്പിച്ചതോടെ ബംഗളുരുവിന്റെ പ്രതീക്ഷകൾ വെള്ളത്തിലായി.
12 പോയിന്റുമായി ബംഗളുരു പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തു തുടരുകയാണ്. ഇത്രയുംതന്നെ പോയിന്റുള്ള ചെന്നൈയിൻ മൂന്നാം സ്ഥാനത്തും.
Next Story