ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്‌സിക്കു ജയം. എഫ്‌സി ഗോവയെ എതിരില്ലാത്ത രണ്ടു ഗോളിനാണു ചെന്നൈ തോൽപ്പിച്ചതു. ഗോവയുടെ തുടർച്ചയായ മൂന്നാം പരാജയമാണിത്. കളിയുടെ ആദ്യ പകുതിയിൽ തന്നെ ഹാൻസ് മൾഡർ, മെഹ്‌റാജുദ്ദീൻ വാഡൂ എന്നിവരിലൂടെ ചെന്നൈയ്ൻ മുന്നിലെത്തിയിരുന്നു. തുടർച്ചയായ തോൽവിയോടെ ഗോവ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. ജയത്തോടെ മൂന്ന് പോയിന്റ് സ്വന്തമാക്കിയ ചെന്നൈയ്ൻ അഞ്ചാം സ്ഥാനത്തേക്കുയർന്നു.