കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ നിലവിലെ ജേതാക്കളായ ചെന്നൈയിൻ എഫ്‌സിക്കു വീണ്ടും തോൽവി. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ എടികെയോടു തോൽവി വഴങ്ങി. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു എടികെയുടെ ജയം.

മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ എടികെ മുന്നിലെത്തി. ഗോളി തൊടുത്ത ഷോട്ട് എടികെ താരം ഹെഡ് ചെയ്തു നൽകിയത് കാളു ഉച്ചെ മുതലാക്കുകയായിരുന്നു. 13-ാം മിനിറ്റിൽ ജോണ് ജോണ്‌സണിലൂടെ എടികെ ലീഡ് ഉയർത്തി. 17-ാം മിനിറ്റിൽ ചെന്നൈയിൻ കാർലോസ് സലോമിലൂടെ ഒരു ഗോൾ മടക്കിയെങ്കിലും തുടർന്നുള്ള സമയത്ത് സമനില ഗോളിനു നിലവിലെ ജേതാക്കൾക്കു കഴിഞ്ഞില്ല.

സീസണിലെ അഞ്ചു മത്സരങ്ങളിൽ നാലിലും പരാജയപ്പെട്ട ചെന്നൈയിന് ഒരു സമനില മാത്രമാണ് അക്കൗണ്ടിലുള്ളത്. ജയത്തോടെ അഞ്ചു മത്സരങ്ങളിൽനിന്ന് ഏഴു പോയിന്റുമായി എടികെ നാലാം സ്ഥാന