- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രമേശ് ചെന്നിത്തലയുടെ മകൻ ഡോ. രോഹിത് ചെന്നിത്തല മാനേജിങ് ഡയറക്റ്റർ; ശ്രേഷ്ഠ ബുക്‌സിന്റെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്ത് ചെന്നിത്തല
തിരുവനന്തപുരം:ശ്രേഷ്ഠ ബുക്‌സിന്റെ പുതിയ ഷോറൂം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് എതിർവശമുള്ള ക്യാപ്പിറ്റൽ ടവേഴ്‌സിൽ മുൻപ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പന്തളം സുധാകരൻ,ജോസഫ് വാഴയ്ക്കൻ, ജ്യോതികുമാർ ചാമക്കാല,ശ്രേഷ്ഠ ബുക്‌സിന്റെ എം.ഡി. ഡോ. രോഹിത് ചെന്നിത്തല, ഡയറക്ടർ ഡെന്നി തോമസ് വട്ടക്കുന്നേൽ, ഡോ.എം.ആർ.തമ്പാൻ, ഡോ.കെ.മുരളീധരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
ചടങ്ങിൽ ശ്രേഷ്ഠ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന, ഡോ.കെ.മുരളീധരൻ നായർ രചിച്ച, വാസ്തുശാസ്ത്രം നിത്യജീവിതത്തിൽ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനകർമ്മം രമേശ് ചെന്നിത്തല, ഡെന്നി തോമസ് വട്ടക്കുന്നേലിന് പുസ്തകം നൽകി നിർവ്വഹിച്ചു. ശ്രേഷ്ഠ ബുക്‌സിന്റെ പുസ്തകങ്ങൾക്കു പുറമേ മറ്റു പ്രസാധകരുടെയും എല്ലാത്തരത്തിലുമുള്ള പുസ്തകങ്ങൾ ഇവിടെ ലഭിക്കും.
രമേശ് ചെന്നിത്തലയുടെ മകൻ ഡോ. രോഹിത് ചെന്നിത്തലയാണ് ശ്രേഷ്ഠ ബുക്‌സിന്റെ മാനേജിങ് ഡയറക്റ്റർ . കൊച്ചിയിലും തൃശൂരിലും ഉടനേ ഷോറൂമുകൾ ആരംഭിക്കുമെന്ന് ഡോ. രോഹിത് ചെന്നിത്തല അറിയിച്ചു.