- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അലനും താഹയ്ക്കും ജാമ്യം ലഭിച്ചതിൽ സന്തോഷം; ഇരുവരും സിപിഎമ്മിന്റെ ഇരട്ട നിലപാടിന്റെ ഇരകളെന്നും രമേശ് ചെന്നിത്തല; എംഎ ബേബി മുഖ്യമന്ത്രിയെ തിരുത്തുകയാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി ജയിലിലടച്ചിരുന്ന പന്തീരാംകാവിലെ അലനും താഹയ്ക്കും പത്ത് മാസങ്ങൾക്ക് ശേഷം ജാമ്യം കിട്ടിയതിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്തോഷം പ്രകടിപ്പിച്ചു.
സിപിഎമ്മിന്റെ കാപട്യം നിറഞ്ഞ ഇരട്ട നിലപാടിന്റെ ഇരകളാണിവർ. രാഷ്ട്രീയ പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തരുതെന്ന് ദേശീയ തലത്തിൽ പ്രസംഗിക്കുകയും എന്നാൽ ഭരണത്തിലേറിയാൽ അത് തന്നെ ചെയ്യുകയുമാണ് സിപിഎമ്മിന്റെ രീതി. അലനെയും താഹയെയും യു.എ.പി.എ ചുമത്തി ജയിലിലാക്കിയതിനെതിരെ സംസ്ഥാനത്ത് ജനവികാരം ഉയർന്നിട്ടും മുഖ്യമന്ത്രി പിടിവാശി ഉപേക്ഷിച്ചില്ല.
യു.എ.പി.എ ചുമത്തുന്നത് സിപിഎം നയമല്ലെന്ന് ഇപ്പോൾ പറയുന്ന പാർട്ടി പൊളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി മുഖ്യമന്ത്രിയെ തിരുത്തുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Next Story