- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭരണസിരാകേന്ദ്രത്തിൽ നടക്കുന്നത് കച്ചവടമായതിനാൽ സെക്രട്ടറിയേറ്റിന്റെ സുരക്ഷ വ്യവസായ സേനയെ ഏൽപിക്കുന്നത് നല്ലതാണെന്ന് പ്രതിപക്ഷ നേതാവിന്റെ പരിഹാസം; സിനിമാ മേഖലയിലെ ബിനീഷിന്റെ ലഹരി ഇടപാട് പൊലീസ് അന്വേഷിക്കണമെന്നും ചെന്നിത്തല
തിരുവനന്തപുരം: ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ നടക്കുന്നത് കച്ചവടമായതിനാൽ, വ്യവസായ സേനയെ സുരക്ഷ ഏൽപിക്കുന്നത് നല്ലതാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കടത്തിൽ ഉൾപ്പെടെ ആരോപണവിധേയരായ മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നടത്തുന്ന വഞ്ചനാസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.
ശിവശങ്കർ ആരുടെ ബെനാമിയാണ്. മുഖ്യമന്ത്രിയുടെ നാവായി, മനസായി, വലംകൈ ആയി പ്രവർത്തിച്ചയാളാണ് എം. ശിവശങ്കർ. അദ്ദേഹം ചെയ്ത എല്ലാ കുറ്റങ്ങൾക്കും മുഖ്യമന്ത്രി എണ്ണിയെണ്ണി മറുപടി പറയേണ്ടിവരും. കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാമെന്നു കരുതേണ്ട. മുഖ്യമന്ത്രിയുടെ ഓഫിസ് കള്ളക്കടത്തുകാരുടെ ബെനാമിയായി മാറി. സിനിമാ മേഖലയിലെ ബിനീഷിന്റെ ലഹരി ഇടപാട് പൊലീസ് അന്വേഷിക്കണം.
കേരളത്തിലെ പാർട്ടി സെക്രട്ടറിയെ നിയന്ത്രിക്കാൻ പാർട്ടിയുടെ കേന്ദ്ര നേനൃത്വത്തിനു കഴിയുന്നില്ല. ബംഗാളിൽ കോൺഗ്രസുമായി ചേരാൻ എതിരുനിന്നിരുന്നത് കേരളത്തിലെ സിപിഎമ്മാണ്. ഈ തക്കം നോക്കി സീതാറാം യെച്ചൂരി കച്ചവടം ഉറപ്പിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.