കൊച്ചി: മുത്തശ്ശനായ സന്തോഷം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മകൻ രോഹിത്തിനും ഭാര്യ ശ്രീജയ്ക്കും ആൺകുഞ്ഞ് ജനിച്ച കാര്യം ഫേസ്‌ബുക്കിലൂടെയാണ് ചെന്നിത്തല അറിയിച്ചത്.

രമേശ് ചെന്നിത്തലയുടെ ഫേസ്‌ബുക്ക് കുറിപ്പ്

വ്യക്തിപരമായി ഒരു സന്തോഷവാർത്ത. ഞങ്ങളുടെ കുടുംബത്തിൽ ഒരു പുതിയ അംഗം എത്തി. മകൻ ഡോ. രോഹിത്തിന്റെയും ഡോ. ശ്രീജയുടെയും മകനാണ് പുതിയ അംഗം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഞാനും അനിതയും അപ്പൂപ്പനും അമ്മൂമ്മയുമായ വിവരം സ്നേഹപൂർവ്വം അറിയിക്കുന്നു.