- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യഥാർത്ഥ വോട്ടർ അറിയാതെ വ്യാജന്മാരെ സൃഷ്ടിക്കൽ; വ്യാജ കാർഡുപയോഗിച്ച് കള്ളവോട്ടും അട്ടിമറിയും; ചെന്നിത്തല നൽകിയത് 65 മണ്ഡലങ്ങളിലെ ഇരട്ട വോട്ടിന്റെ വിവരങ്ങൾ; എല്ലാം സ്ഥിരീകരിച്ച് കമ്മീഷൻ അന്വേഷണം പ്രഖ്യാപിക്കുന്നത് 140 മണ്ഡലങ്ങളിൽ; ബ്രൂവറിയിലും സ്പ്രിങ്ലറിലും ആഴക്കടലിലും സംഭവിച്ചത് വീണ്ടും; മീണയുടെ കണ്ണ് തുറപ്പിച്ച് ഇലക്ഷനിലും 'ചെന്നിത്തല ഇഫക്ട്'
തിരുവനന്തപുരം: വീണ്ടും ചെന്നിത്തല വിജയം. ബ്രൂവറിയിലും സ്പ്രിങ്ലറിലും ആഴക്കടലിലും കണ്ട അതേ ടച്ച് വീണ്ടും ഇരട്ടവോട്ടെന്ന പ്രതിപക്ഷത്തിന്റെ പരാതി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അംഗീകരിച്ചതിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇടപെടലാണ്. എല്ലാ മണ്ഡലങ്ങളിലെയും കള്ളവോട്ടർമാരെ കണ്ടെത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ആദ്യമായാണ് ഇത്തരത്തിൽ ഒരു ഇടപെടൽ തെരഞ്ഞെടുപ്പുകാലത്ത് നടക്കുന്നത്. കള്ളവോട്ടിന്റെ സാധ്യതയാണ് ഇതോടെ തകരുന്നത്. ഓരോ വോട്ടും നിർണ്ണായകമായ തെരഞ്ഞെടുപ്പിൽ ഇരട്ട വോട്ടും ഫലത്തെ സ്വാധീനിക്കാൻ പോന്ന ഘടകമാണ്.
കളക്ടർമാരുടെ പ്രാഥമിക അന്വേഷണത്തിലാണ് വ്യാജവോട്ടർ പരാതി ശരിയെന്ന് തെളിഞ്ഞതെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞത്. കോട്ടയത്തെ വൈക്കത്തും ഇടുക്കിയിലും ഇരട്ടവോട്ട് കണ്ടെത്തിയിട്ടുണ്ട്. കാസർകോടും കള്ളവോട്ടുണ്ട്. പാലക്കാട് എണ്ണൂറും കോഴിക്കോട് താനൂരും പരാതിയിൽ പറഞ്ഞതിൽ 70 ശതമാനം ശരിയാണ്. ഇരട്ട വോട്ടുകൾ പരിശോധിക്കാൻ ബൂത്ത് തല ലിസ്റ്റ് തയാറാക്കുമെന്നും മീണ വ്യക്തമാക്കിയിരുന്നു. ഇരട്ട വോട്ട് ആദ്യമായിട്ടല്ല സംഭവിക്കുന്നതെന്നും ടിക്കാറാം മീണ വിശദീകരിച്ചിരുന്നു. 26 ലക്ഷം ഇരട്ട വോട്ട് മറ്റ് സംസ്ഥാനങ്ങളിലുണ്ട്. തമിഴ്‌നാട്ടിൽ മാത്രം 12 ലക്ഷം ഇരട്ട വോട്ട് കണ്ടെത്തി. ഈ വർഷം മാത്രം 60,000 ഇരട്ട വോട്ടുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ശുദ്ധികരണ പ്രക്രിയ തുടരുകയാണെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
അമ്പരപ്പിക്കുന്ന വിധത്തിലാണ് സംസ്ഥാനത്തുട നീളം വ്യാജ വോട്ടർമാരെ സൃഷ്ടിച്ചിട്ടുള്ളതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഓരോ മണ്ഡലത്തിലെയും യഥാർത്ഥ ജനവിധി അട്ടിമറിക്കുന്നതിന് പര്യാപ്തമാണ് ആ മണ്ഡലങ്ങളിലെ വ്യജവോട്ടർമാരുടെ എണ്ണം. യഥാർത്ഥ വോട്ടർമാരുടെ പേരും വിലാസവും ഫോട്ടോയും ഉപയോഗിച്ച് ഒന്നിലധികം വ്യാജ വോട്ടർമാരെ സൃഷ്ടിക്കുകായണ് ചെയ്തിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ ഒത്താശയില്ലാതെ ഇത് നടക്കില്ല. ഇത്തരത്തിൽ തങ്ങളുടെ പേരിൽ വ്യാജവോട്ടർമാരെ സൃഷ്ടിച്ചിട്ടുള്ള വിവരം പലപ്പോഴും യഥാർത്ഥ വോട്ടർമാർ അറിഞ്ഞിട്ടുണ്ടെന്നും വരില്ല. യഥാർത്ഥ വോട്ടറുടെ കയ്യിൽ ഒരു തിരച്ചറിയൽ കാർഡു മാത്രമേ കാണുകയുള്ളൂ. വ്യാജമായി സൃഷ്ടിച്ച കാർഡുകൾ മറ്റു ചിലരുടെ പക്കലായിരിക്കും. ഇത് ഉപയോഗിച്ച് അവർക്ക് വോട്ടെടുപ്പ് ദിവസം കള്ളവോട്ട് ചെയ്യാനാവും.
സംസ്ഥാനത്തുടനീളം ഒരേ ശൈലിയിലാണ് ഈ വ്യാജവോട്ട് നിർമ്മാണം നടന്നിരിക്കുന്നത്. സംസ്ഥാന തലത്തിൽ ഗൂഢാലോചനയും സംഘടിതമായ പ്രവർത്തനവും നടന്നിട്ടുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഗുരുതരമായ അവസ്ഥയാണ് ഇപ്പോൾ സംജാതമായിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ചെന്നിത്തലയുടെ ഈ വെളിപ്പെടുത്തൽ ഏറെ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ പരിശോധന നടത്തിയതും. എല്ലാം ശരിയാണെന്ന് തെളിയുന്നതും. ഇതോടെ ആഴക്കടൽ അഴിമതി ആരോപണത്തിന് പിന്നാലെ ചെന്നിത്തല ഉന്നയിച്ച കള്ളവോട്ടിലും സത്യമുണ്ടെന്ന് തെളിയുകയാണ്.
കളക്ടർമാരുടെ പ്രാഥമിക അന്വേഷണത്തിലാണ് വ്യാജവോട്ടർ പരാതി ശരിയെന്ന് തെളിഞ്ഞത്. ബിഎൽഒമാർ നേരിട്ട് പരിശോധിക്കാത്തതിന്റെ പ്രശ്‌നമാണിതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 140 മണ്ഡലങ്ങളിലും അന്വേഷണം പ്രഖ്യാപിച്ചു. ഒരു വോട്ടർക്ക് അഞ്ച് തിരിച്ചറിയൽ കാർഡ് അനുവദിച്ചതിൽ നടപടി കൈക്കൊള്ളും. പരാതിവന്ന വോട്ടർമാരുടെ പേരുകൾ ബൂത്തുകളിൽ നൽകും. കാസർഗോഡ് ഉദുമയിലെ എഇആർഒയ്ക്ക് സസ്‌പെൻഷൻ പരാതിയിൽ പറഞ്ഞത് ശരിയാണെന്നും അദ്ദേഹം പറഞ്ഞു. ഇരട്ട വോട്ട് ആദ്യമായിട്ടല്ല സംഭവിക്കുന്നതെന്നും ടിക്കാറാം മീണ വിശദീകരിച്ചു. 26 ലക്ഷം ഇരട്ട വോട്ട് മറ്റ് സംസ്ഥാനങ്ങളിലുണ്ട്. തമിഴ്‌നാട്ടിൽ മാത്രം 12 ലക്ഷം ഇരട്ടവോട്ട് കണ്ടെത്തി. ഈ വർഷം മാത്രം 60,000 ഇരട്ട വോട്ടുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ശുദ്ധികരണ പ്രക്രിയ തുടരുകയാണെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ വിശദീകരിച്ചു.
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ പുതുതായി 9,16,601 അപേക്ഷകൾ വന്നു. 7,39,905 പേരെ പുതുതായി ഉൾപ്പടുത്തി. ആകെ 2,744,6039 വോട്ടർമാരാണ് ഉള്ളത്. ഇതിൽ 290 ട്രാൻസ്‌ജെൻഡർ വോട്ടർമാരുണ്ടെന്നും ടിക്കാറാം മീണ അറിയിച്ചു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് സുരക്ഷ ഒരുക്കാൻ 140 കമ്പനി കേന്ദ്രസേനയെ വിന്യസിക്കും. തെരഞ്ഞെടുപ്പിന് 72 മണിക്കുറിന് മുൻപ് ബൈക്ക് റാലികൾ നിർത്തണം. ഒരു മണ്ഡലത്തിലെ ഏത് വോട്ടർക്കും പോളിങ് ഏജന്റുമാരാകാമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.
സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർപട്ടികയിലെ ക്രമക്കേട് സംബന്ധിച്ച വിവരങ്ങൾ കൂടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കമ്മീഷന് കൈമാറിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ 14 മണ്ഡലങ്ങളിലെ വിവരങ്ങൾ കമ്മീഷന് കൈമാറിയിരുന്നു. ആകെ 65 മണ്ഡലങ്ങളിലെ ഇരട്ട വോട്ടാണ് കണ്ടെത്തിയത്. ഇതോടെ ആകെ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ വ്യാജവോട്ടർമാരുടെ എണ്ണം 2,16,510 ആയി ഉയർന്നു. മറ്റു മണ്ഡലങ്ങളിലെ ക്രമക്കേട് കണ്ടെത്തുന്നതിനുള്ള യു.ഡി.എഫ് പ്രവർത്തകരുടെ ശ്രമം തുടരുകയാണ്. ഇതിന് അപ്പുറത്തേക്ക് കള്ളവോട്ടുകൾ ഉണ്ടെന്നാണ് ഇപ്പോൾ കമ്മീഷനും കണ്ടെത്തുന്നത്.
ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ വ്യാജ വോട്ടർമാരുടെ വിവരം ഇങ്ങനെ :
പൊന്നാനി (5589), കുറ്റ്യാടി (5478), നിലമ്പൂർ (5085), തിരുവനന്തപുരം സെൻട്രൽ (4871), വടക്കാഞ്ചേരി (4862), നാദാപുരം (4830) തൃപ്പൂണിത്തുറ (4310), വണ്ടൂർ (4104), വട്ടിയൂർക്കാവ് (4029), ഒല്ലൂർ (3940), ബേപ്പൂർ (3858) തൃക്കാക്കര (3835) പേരാമ്പ്ര (3834), പാലക്കാട് (3750), നാട്ടിക (3743), ബാലുശ്ശേരി (3708), നേമം (3692), കുന്ദമംഗലം (3661), കായംകുളം (3504), ആലുവ (3258), മണലൂർ (3212), അങ്കമാലി (3161), തൃത്താല (3005), കോവളം (2995), എലത്തൂർ (2942), മലമ്പുഴ (2909) മുവാറ്റുപുഴ (2825), ഗുരുവായൂർ (2825), കാട്ടാക്കട (2806), തൃശ്ശൂർ ടൗൺ (2725), പാറശ്ശാല (2710), പുതുകാട് (2678), കോഴിക്കോട് നോർത്ത് (2655), അരുവിക്കര (2632), അരൂർ (2573), കൊച്ചി (2531), കൈപ്പമംഗലം (2509), കുട്ടനാട് (2485), കളമശ്ശേരി (2375), ചിറ്റൂർ (2368), ഇരിങ്ങാലക്കുട (2354), ഒറ്റപ്പാലം (2294), കോഴിക്കോട് സൗത്ത് (2291), എറണാകുളം ടൗൺ (2238), മണാർക്കാട് (2218), ആലപ്പുഴ (2214), നെടുമങ്ങാട് (2208), ചെങ്ങന്നൂർ (2202), കുന്നത്തുനാട് (2131), പറവൂർ (2054), വർക്കല (2005).
മറുനാടന് മലയാളി ബ്യൂറോ