- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബന്ധുനിയമന വിവാദത്തിൽ ജലീലിനുള്ള അതേ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കും; പിണറായിയും രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല; ജലീലിന്റെ രാജി നാണംകെട്ടെന്നും പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ ജലീലിനുള്ള അതേ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കും ഉണ്ടെന്നുള്ള കാര്യം വ്യക്തമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇനി രാജിവയ്‌ക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും പ്രതിപക്ഷ നേതാവ്.
ധാർമ്മിക ബോധം കൊണ്ടൊന്നുമല്ല ജലീൽ രാജിവച്ചത്. ഇപ്പോഴും മന്ത്രി സ്ഥാനത്തിരുപ്പുണ്ടോയെന്ന് കോടതി ചോദിച്ചതുകൊണ്ടാണ് ജലീൽ രാജിവച്ചത്. സ്റ്റേ കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ധൃതി പിടിച്ച് ജലീൽ മന്ത്രിപദം ഒഴിഞ്ഞതെന്നും ചെന്നിത്തല ആരോപിച്ചു.
നാല് ദിവസം ധാർമ്മികത കാശിക്ക് പോയിരുന്നോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. കടിച്ച് തൂങ്ങാൻ എല്ലാ ശ്രമങ്ങളും ജലീൽ നടത്തി. അതൊക്കെ പരാജയപ്പെട്ടപ്പോഴാണ് രാജിവയ്ക്കേണ്ട സാഹചര്യമുണ്ടായതെന്ന് എല്ലാവർക്കുമറിയാം.
ഇനിയും സർക്കാർ കോടതിയിൽ പോട്ടെ, കോടതി തീരുമാനിക്കട്ടെയെന്നും ചെന്നിത്തല പറഞ്ഞു.നിയമത്തിന് വിധേയമായി സർക്കാർ പ്രവർത്തിക്കണം. ഈ സർക്കാരിന്റെ ശുപാർശയനുസരിച്ച് വന്ന ലോകായുക്തയാണ് ജലീലീനെതിരെ ഉത്തരവ് പുറപ്പെടുവിച്ചതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.