- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേദിയിൽ ഉണ്ടായിരുന്നത് മോട്ടിവേഷണൽ ക്ലാസിനെത്തിയ കുട്ടികൾ; ഒരു മണിക്കൂർ പ്രസംഗത്തിനിടെ കുട്ടികൾക്ക് പ്രചോദനമാകാൻ 'മുഖ്യമന്ത്രി മോഹവും' പറഞ്ഞു; പ്രസ് ക്ലബ്ബ് വാട്‌സാപ്പ് ഗ്രൂപ്പിൽ ആ വീഡിയോ മാത്രം എത്തിയപ്പോൾ രാഷ്ട്രീയ ചർച്ച; സ്വപ്നങ്ങളിലേക്ക് പറക്കാൻ ഉപദേശിച്ച ചെന്നിത്തലയെ തേടിയെത്തിയത് വിവാദം
ആലപ്പുഴ: കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചിരുന്നുവെന്ന് തുറന്ന് പറഞ്ഞ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മോഹം അതിമോഹമോ? ഇതാണ് സോഷ്യൽ മീഡിയയിലെ ഏറ്റവും പുതിയ ചർച്ചാ വിഷയം. മുഖ്യമന്ത്രി കസേരയിലത്താൻ ഇപ്പോഴും ആവർത്തിച്ച് ശ്രമിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞ വീഡിയോ വൈറലായാതാണ് ഇതിന് കാരണം. ഈ വീഡിയോ സത്യവുമാണ്. എന്നാൽ ചെന്നിത്തല അങ്ങനെ പറഞ്ഞതിന് പിന്നിൽ മറ്റൊരു പശ്ചാത്തലവുമുണ്ട്. ആ പ്രസംഗത്തിൽ നിന്നും രണ്ടു വരി അടർത്തി മാറ്റി എടുത്തതാണേ്രത പ്രശ്‌നം.
ഉന്നതിയിലെത്താൻ വിദ്യാർത്ഥികൾ നിരന്തരം സ്വപ്നം കാണണം എന്ന ഉപദേശത്തോട് ചേർത്താണ് ചെന്നിത്തല തന്റെ ആഗ്രഹം തുറന്ന് പറഞ്ഞത്. ഹരിപ്പാട് മണ്ഡലത്തിലെ മെറിറ്റ് ഈവനിങ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറേ കുട്ടികൾ പങ്കെടുത്ത പരിപാടിയായിരുന്നു അത്. കുട്ടികൾക്ക് മാനസിക പ്രചോദനം നൽകുകയെന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടി. കാന്തപുരത്തിന്റെ എസ് വൈ എസിന്റേതായിരുന്നു പരിപാടി. ചെന്നിത്തല എത്തിയപ്പോൾ അവിടെ നടന്നത് ഒരു മോട്ടിവേഷണൽ പ്രസംഗം. പ്രണയ ചതികളെ കുറിച്ചു മറ്റും പറയുന്ന പ്രഭാഷകൻ.
ഈ കുട്ടികളുടെ വേദിയിൽ അബ്ദുൾ കലാം മാതൃകയിൽ മറ്റൊരു പ്രസംഗം ചെന്നിത്തല നടത്തി. മാർട്ടിൻ ലൂഥർ കിങും നെൽസൺ മണ്ടേലയും എല്ലാം ഇതിനിടെയിൽ കടന്നു വന്നു. കുട്ടികളെ പ്രചോദിതരാക്കുന്ന ഒരു മണിക്കൂർ നീളമുള്ള പ്രസംഗം. ഇതിനിടെയാണ് തന്റെ രാഷ്ട്രീയ ഉയർച്ചയും താഴ്ചയും ചെന്നിത്തല പറഞ്ഞത്. കുട്ടികളിൽ ആവേശമെത്തിക്കാനും സ്വപ്‌നം കാണൽ തുടരണമെന്ന് പറഞ്ഞു വയ്ക്കാനും മുഖ്യമന്ത്രി കഥയും എടുത്തിട്ടു. അതാണ് വിവാദമായത്. സോഷ്യൽ മീഡിയ പല രീതിയിൽ ഇത് ചർച്ചയാക്കുകയും ചെയ്തു.
നമ്മൾ എല്ലായിപ്പോഴും സ്വപ്നം കാണണം. മുഖ്യമന്ത്രിയാകണം എന്ന് ആഗ്രിച്ചു പക്ഷേ അത് നടന്നില്ല. എന്ന് കരുതി ഞാൻ ഈ പരിപാടി അവസാനിപ്പിച്ചോ? ആ ലക്ഷ്യത്തിലേക്ക് ഞാൻ വീണ്ടും വീണ്ടും പരിശ്രമിച്ചുകൊണ്ടിരിക്കും. ഒരു ദിവസം ആ സ്ഥാനത്ത് എത്തിച്ചേരുമെന്ന നിശ്ചദാർഡ്യത്തിലാണ് മുന്നോട്ട് പോകുന്നതെന്നും ചെന്നിത്തല കുട്ടികളോട് പറഞ്ഞു. ഒരു തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടുവെന്ന് കരുതി വീട്ടിലിരിക്കാനും ലക്ഷ്യങ്ങൾ ഉപേക്ഷിക്കാനും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് സ്വപ്നം കാണണമെന്നും അതിനായി പോരാടണമെന്നും അദ്ദേഹം പറഞ്ഞു.
ഈ പ്രസംഗത്തിലെ രണ്ടു വരി ആലപ്പുഴ പ്രസ് ക്ലബ്ബിലെ വാട്‌സാപ്പ് ഗ്രൂപ്പിലെത്തി. അവിടെ ഉണ്ടായിരുന്ന സിപിഎമ്മുകാരാനാണ് വാട്‌സാപ്പ് ഗ്രൂപ്പിൽ ഈ പ്രസംഗം ഇട്ടതെന്നാണ് കോൺഗ്രസുകാർ പറയുന്നു. അതോടെ ഇത് വാർത്തയുമായി. മുഖ്യമന്ത്രി മോഹവുമായി നടക്കുന്ന അതിമോഹിയുമായി ചെന്നിത്തല. എന്നാൽ മുഖ്യമന്ത്രി കസേര ചെന്നിത്തലയ്ക്ക് ഇപ്പോഴും തൊട്ടടുത്താണെന്നാണ് അദ്ദേഹത്തിന്റെ അനുയായികൾ പറയുന്നത്. കോൺഗ്രസിലെ അനിഷേധ്യനാണ് അദ്ദേഹം. അതുകൊണ്ട് പ്രസംഗത്തിൽ ഒരു കുഴപ്പവും അവർ കാണുന്നുമില്ല.
എന്നാൽ വിഡി സതീശനേയും കെ സുധാകരനേയും വെറുതെ വിടില്ലെന്നാണ് ചെന്നിത്തല പറയുന്നതെന്നാണ് രാഷ്ട്രീയ എതിരാളികളുടെ വാദം. തൽകാലം ഈ വിഷയത്തിൽ കോൺഗ്രസുകാർ ആരും പരസ്യ പ്രതികരണം നടത്തില്ല. മുഖ്യമന്ത്രിയാകാൻ ശ്രമിക്കുമെന്ന് ഒരു നേതാവ് പറയുന്നതിൽ കെപിസിസിയും തൽകാലം കുഴപ്പമൊന്നും കാണില്ല.
മറുനാടന് മലയാളി ബ്യൂറോ