മുണ്ടക്കയം: മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നൽകണമെന്നും നാശനഷ്ടം ഉണ്ടായവർക്ക് സമഗ്ര പാക്കേജ് പ്രഖ്യാപിക്കണമെന്നും മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സർക്കാരിനോട് ആവശ്യപ്പെട്ടു.

ഉരുൾപൊട്ടലിൽ കനത്ത നാശം വിതച്ച കോട്ടയത്തെ കുട്ടിക്കൽ, ഇടുക്കിയിലെ കൊക്കയാർ, കാവാലി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.

ഒരോ സ്ഥലത്തെയും കാഴ്ചകൾ ഹൃദയഭേദകമായിരുന്നു. ജനങ്ങളും സർക്കാരും ഉണർന്നു പ്രവർത്തിച്ചത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സഹായകമായി. രാവിലെ 10നു കോട്ടയത്ത് എത്തിയ അദ്ദേഹം കൂട്ടിക്കൽ സന്ദർശിച്ച ശേഷമാണു ഇടുക്കിയിൽ എത്തിയത്.