- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമിത് ഷായെ തലപ്പത്തിരുത്തി സഹകരണ മന്ത്രാലയം രൂപീകരിച്ചത് വർഗ്ഗീയവത്ക്കരണത്തിലൂടെ സഹകരണ മേഖല പിടിച്ചെടുക്കാൻ; നീക്കത്തെ കേരളം ചെറുക്കണം എന്നും രമേശ് ചെന്നിത്തല
തിരുവനന്തപുരം: സഹകരണ മേഖലയ്ക്ക് കേന്ദ്രത്തിൽ പുതിയ മന്ത്രാലയം രൂപീകരിക്കാനുള്ള തീരുമാനം ഭരണഘടനാ വിരുദ്ധവും വർഗ്ഗീയ ലക്ഷ്യത്തോടെയുള്ളതും സഹകരണ പ്രസ്ഥാനത്തെ നശിപ്പിക്കുന്നതുമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കേന്ദ്ര സർക്കാരിൽ സഹകരണത്തിന് പുതിയ മന്ത്രാലയം ഉണ്ടാക്കി അമിത്ഷായെ ചുതല ഏല്പിക്കുകയാണ് ചെയ്യുന്നത്. സഹകരണ പ്രസ്ഥാനത്തെവർഗ്ഗീയ വത്ക്കരിക്കുന്നതിനും സംഘപരിവാർ ശക്തികൾക്ക് സഹകരണമേഖലയിൽ ആധിപത്യം സ്ഥാപിക്കുന്നതിനുമുള്ള വലിയ ഗൂഢാലോചന ഇതിന് പിന്നിലുണ്ട്.
സഹകരണം സംസ്ഥാന ലിസ്റ്റിൽപ്പെട്ട വിഷയമാണ്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിൽ രണ്ടാം ലിസ്റ്റിൽ 32 ാം എൻട്രിയായി സംസ്ഥാാന വിഷയത്തിൽപ്പെടുത്തിയിട്ടുള്ളതാണ് സഹകരണം. കേന്ദ്രം അതിൽ മന്ത്രാലയമുണ്ടാക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്.കേരളം, കർണ്ണാടകം, മഹാരാഷ്ട്ര തുടങ്ങിയ ഒട്ടേറെ സംസ്ഥാനങ്ങളിൽ സഹകരണ പ്രസ്ഥാനത്തിന് ജനങ്ങൾക്കിടയിൽ വൻവേരോട്ടമാണുള്ളത്. ജനങ്ങൾ വലിയ തോതിൽ ആശ്രയിക്കുന്ന സഹകരണ മേഖലയെ ചൊൽപ്പടിക്ക് കൊണ്ടു വരാനുള്ള ഗൂഢഅജണ്ടയുടെ ഭാഗമണ് ഈ നീക്കം.
ഇപ്പോൾ തന്നെ സഹകരണ മേഖല വലിയ പ്രതിസന്ധി നേരിടുകയാണ്. നോട്ട് നിരോധനം വഴി സഹകരണ മേഖലയെ തകർക്കാൻ നടന്ന ശ്രമം വലിയ ചെറുത്ത് നിൽപ്പിലൂടെയാണ് പരാജയപ്പെടുത്തിയത്.സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഈ നീക്കത്തെ സംസ്ഥാന സർക്കാർ ഗൗരവമായി കാണണം. ഇതിനെ ചെറുക്കാൻ കേരളം മുന്നോട്ട് വരണം. മുഖ്യമന്ത്രി ഇടപെടണം.ഒരു പൗരനെനന്ന നിലയിൽ താൻ നിയമപരമായി ഇതിനെതിരെ പോരാടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇരട്ട വോട്ട്
വോട്ടർ പട്ടികയിലെ ഇരട്ട വോട്ട് പ്രശ്നത്തിൽ യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാനും നിരപരാധികളായ ഉദ്യോഗസ്ഥരെ ശിക്ഷിക്കാനുമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ ചെയ്യേണ്ടത് വോട്ടർ പട്ടിക ശുദ്ധീകരിക്കുകയാണ്. കുറ്റമറ്റ വോട്ടർ പട്ടിക തയ്യാറാക്കാൻ കമ്മീഷന് അതിന് ഉത്തരവാദിത്തമുണ്ട്. തിരഞ്ഞെടുപ്പ് ഇല്ലാത്ത ഈ സമയത്ത് അതാണ് ചെയ്യേണ്ടത്. പബ്ളിക് ഡോക്കുമെന്റായ വോട്ടർ പട്ടിക ആര് ചോർത്തിയെന്നാണ് പറയുന്നത്. കേരളത്തിലെ വോട്ടർ പട്ടിക ശുദ്ധീകരിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന ഘടകത്തിന് നിർദ്ദേശം നൽകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ