- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇ.ഡിക്കെതിരായ ജുഡീഷ്യൽ അന്വേഷണം നിയമവിരുദ്ധമെന്ന് അന്നേ പറഞ്ഞു; തിരഞ്ഞെടുപ്പ് കാലത്ത് ജനത്തെ കബളിപ്പിക്കാനുള്ള കള്ളക്കളി ആയിരുന്നുവെന്നും രമേശ് ചെന്നിത്തല
തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിൽ ഇ.ഡിക്കെതിരെയുള്ള ജുഡീഷ്യൽ അന്വേഷണം നിമവിരുദ്ധമാണെന്നും കോടതിയുടെ വരാന്ത കടക്കില്ലെന്നും അന്നേ പറഞ്ഞിരുന്നതാണെന്ന് മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
ഈ അന്വേഷണം നിമവിരുദ്ധമാണെന്ന് സർക്കാരിനും അറിയാമായിരുന്നു. എങ്കിലും തിരഞ്ഞെടുപ്പ് ക3ലത്ത് പൊതു ജനത്തെ കബളിപ്പിക്കാനുള്ള കള്ളക്കളി മാത്രമായിരുന്നു അത്. കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിനെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചാൽ നിയമപരമായി നിലനിൽക്കുകയില്ലെന്ന് നിയമത്തിൽ പ്രാഥമിക പരിജ്ഞാനമുള്ളവർക്ക് പോലും അറിയാവുന്ന കാര്യമാണ്. എന്നിട്ടും ജനത്തെ വിഡ്ഢികളാക്കുന്നതിനായിരുന്നു പൊതു പണം ധൂർത്തടിച്ച് ഈ പ്രഹസനം നടത്തിയത്.
ഇ.ഡിക്കെതിരെ എടുത്ത ക്രൈംബ്രാഞ്ച് അന്വേഷണവും ഇത് പോലെയുള്ള ഒരു അസംബന്ധ നാടകമായിരുന്നു. ഹൈക്കോടതി അതും തടഞ്ഞു.
സ്വർണ്ണക്കടത്തു പോലുള്ള ഹീനമായ കുറ്റകൃത്യങ്ങൾക്ക് കുട പടിച്ചു കൊടുത്ത സർക്കാർ അതിന്മേലുള്ള അന്വേഷണം അട്ടിമറിക്കുന്നതിന് നിയമവിരുദ്ധമായി അധികാരം ദുർവിനിയോഗിച്ചതാണ് കോടതി പൊളിച്ചിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ