- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേരമിരുണ്ടാൽ കണ്ണൂർ സെൻട്രൽ ജയിലിൽ ഡാൻസ് ബാറിന്റെ അന്തരീക്ഷം; പൊതുവായി ഉപയോഗിക്കുന്ന മുറിയിൽ കഞ്ചാവിന്റെയും ബീഡിയുടെയും പുക നിറഞ്ഞു നിൽക്കും; ഇലക്ട്രോണിക്‌സ് ഉപകരണങ്ങളിൽ നിന്ന് ഉച്ചത്തിൽ പാട്ട് ; തടവുകാരൻ അയച്ച കത്തിനെ ഉദ്ധരിച്ച് ഗുരുതര ആരോപണങ്ങളുമായി ചെന്നിത്തല
തിരുവനന്തപുരം: കണ്ണൂർ സെൻട്രൽ ജയിലിൽ നടക്കുന്ന ഗുരുതരമായ ചട്ടലംഘനങ്ങൾ തുറന്നുകാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഫേസ്‌ബുക് പോസ്റ്റ്. ജയിലിൽനിന്നും ഒരു തടവുകാരൻ അയച്ച കത്തിനെ അടിസ്ഥാനമാക്കിയാണ് പോസ്റ്റ്. സെഷൻസ് ജഡ്ജ് സാക്ഷ്യപ്പെടുത്തിയാണ് കത്തയച്ചിരിക്കുന്നതെന്നു ചെന്നിത്തല കുറിക്കുന്നു. കണ്ണൂർ സെൻട്രൽ ജയിൽ ലഹരിയുടെ തലസ്ഥാനമായി മാറിക്കഴിഞ്ഞുവെന്ന ഗൗരവതരമായ വെളിപ്പെടുത്തലുകളാണ് കത്തിലുള്ളത്. രാത്രിയായാൽ ജയിലിൽ ഒരു ഡാൻസ് ബാറിന്റെ അന്തരീക്ഷമാണ്. എത്രനേരം വേണമെങ്കിലും ടിവി കാണുന്നതിനും ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതിനും ജയിലിൽ യാതൊരു നിയന്ത്രണവുമില്ല. മൊബൈൽ ഫോൺ അനുവദനീയമല്ലാത്ത ജയിലിൽ 600 മൊബൈൽ ഫോണെങ്കിലും ഉപയോഗിക്കപ്പെടുന്നതായും തടവുകാരന്റെ കത്തിനെ അടിസ്ഥാനമാക്കി ആരോപണമുണ്ട്. ഇടതുപക്ഷ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം നടപടിക്രമങ്ങൾ കീഴ്‌മേൽ മറിയുകയും അച്ചടക്കലംഘനം നിരന്തരം ഉണ്ടാവുകയും ചെയ്യുന്നതിന്റെ സാക്ഷ്യപത്രം കൂടിയാണ് ഈ തടവുകാരന്റെ കത്തെന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു ചെന്നിത്
തിരുവനന്തപുരം: കണ്ണൂർ സെൻട്രൽ ജയിലിൽ നടക്കുന്ന ഗുരുതരമായ ചട്ടലംഘനങ്ങൾ തുറന്നുകാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഫേസ്‌ബുക് പോസ്റ്റ്. ജയിലിൽനിന്നും ഒരു തടവുകാരൻ അയച്ച കത്തിനെ അടിസ്ഥാനമാക്കിയാണ് പോസ്റ്റ്. സെഷൻസ് ജഡ്ജ് സാക്ഷ്യപ്പെടുത്തിയാണ് കത്തയച്ചിരിക്കുന്നതെന്നു ചെന്നിത്തല കുറിക്കുന്നു.
കണ്ണൂർ സെൻട്രൽ ജയിൽ ലഹരിയുടെ തലസ്ഥാനമായി മാറിക്കഴിഞ്ഞുവെന്ന ഗൗരവതരമായ വെളിപ്പെടുത്തലുകളാണ് കത്തിലുള്ളത്. രാത്രിയായാൽ ജയിലിൽ ഒരു ഡാൻസ് ബാറിന്റെ അന്തരീക്ഷമാണ്. എത്രനേരം വേണമെങ്കിലും ടിവി കാണുന്നതിനും ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതിനും ജയിലിൽ യാതൊരു നിയന്ത്രണവുമില്ല. മൊബൈൽ ഫോൺ അനുവദനീയമല്ലാത്ത ജയിലിൽ 600 മൊബൈൽ ഫോണെങ്കിലും ഉപയോഗിക്കപ്പെടുന്നതായും തടവുകാരന്റെ കത്തിനെ അടിസ്ഥാനമാക്കി ആരോപണമുണ്ട്.
ഇടതുപക്ഷ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം നടപടിക്രമങ്ങൾ കീഴ്‌മേൽ മറിയുകയും അച്ചടക്കലംഘനം നിരന്തരം ഉണ്ടാവുകയും ചെയ്യുന്നതിന്റെ സാക്ഷ്യപത്രം കൂടിയാണ് ഈ തടവുകാരന്റെ കത്തെന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു
ചെന്നിത്തലയുടെ പോസ്റ്റ്:
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഒരു തടവുകാരൻ അയച്ച കത്ത് കഴിഞ്ഞ ദിവസം എനിക്ക് ലഭിച്ചു. പേര് പുറത്ത് പറയരുത് എന്ന ആമുഖത്തോടെ ആണ് ജയിലിൽ നടക്കുന്ന അധികാര ദുർവിനിയോഗം , ചട്ട വിരുദ്ധപ്രവർത്തനം എന്നിവയെക്കുറിച്ച് വിശദമായ കുറിപ്പ് എഴുതിയിരിക്കുന്നത്. ലഹരിയുടെ തലസ്ഥാനമായി കണ്ണൂർ സെൻട്രൽ ജയിൽ മാറിക്കഴിഞ്ഞു എന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് സെഷൻസ് ജഡ്ജ് സാക്ഷ്യപ്പെടുത്തി അയച്ച കത്തിലുള്ളത്. രാത്രിയായാൽ ഡാൻസ് ബാറിന്റെ അന്തരീക്ഷമാണ്. പൊതുവായി ഉപയോഗിക്കുന്ന മുറിയിൽ കഞ്ചാവിന്റെയും ബീഡിയുടെയും പുക നിറഞ്ഞ നിൽക്കും. ഇലക്ട്രോണിക്‌സ് ഉപകരണങ്ങളിൽ നിന്ന് ഉച്ചത്തിൽ പാട്ട് കേൾക്കുന്നതിനും കഞ്ചാവ് വലിക്കുന്നതിനും എതിരായി ചെറിയ ശബ്ദം പോലും ഉയരില്ല. കണ്ണൂർ ജയിലിനെ ലഹരിയുടെ ഷോപ്പിങ് മാൾ എന്നാണ് കത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്.
ജയിലിൽ 600 മൊബൈൽ ഫോണെങ്കിലും ഉപയോഗിക്കപ്പെടുന്നുണ്ട്.ഏഴാം ബ്ലോക്കിൽ മൊബൈൽ ചാർജ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഒരു തടവുകാരൻ ഷോക്ക് അടിച്ചു വീണിട്ടു കുറെ നേരത്തേയ്ക്ക് ആരും അറിഞ്ഞില്ല. കോടതിയെ വിവരം ധരിച്ച ശേഷം സ്വിച്ച് ബോർഡ് പുറം വരാന്തയിലേക്ക് മാറ്റി സ്ഥാപിച്ചു. രാത്രി 9 മണിക്കാണ് ടിവി ഓഫ് ചെയ്യേണ്ടത്. പക്ഷെ പലരും പുലരുവോളം പരിധിയില്ലാതെ ഉപയോഗിക്കുകയാണ് നിലവിൽ ചെയ്യുന്നത്.
ഒരു പൊതി ബീഡി പുറമെ നിന്ന് എത്തിച്ചു കൊടുക്കുന്ന ആൾക്ക് 100 രൂപയാണ് പ്രതിഫലം.അടുത്ത തടവുകാരൻ മറിച്ചു വിൽക്കുമ്പോൾ 200 ആകും.20 കെട്ട് വീതമുള്ള 2 ബണ്ടിലുകളാണ് കടത്തുന്നത്. ഇതിനു സഹായിക്കുന്ന ഉദ്യോഗസ്ഥർക്ക് എല്ലാദിവസവും 4000 രൂപ ലഭിക്കാവുന്ന ബിസിനസ് ആയി മാറിക്കഴിഞ്ഞു. ഒരു പ്രധാന നേതാവിന്റെ ഫോട്ടോ തലക്കൽ ഭാഗത്ത് ഒട്ടിച്ചു വച്ചാണ് ഈ അനധികൃത കച്ചവടം. ജയിലിനുള്ളിലേക്കുള്ള പച്ചക്കറി , മീൻ ,ഇറച്ചി എന്നിവ ഡോക്റ്റർ പരിശോധിക്കണം എന്നാണ് ചട്ടം. പക്ഷെ ഒരു തടവുകാരൻ ആണ് പരിശോധിക്കുന്നത്. ചീഞ്ഞതല്ല എന്ന് അയാൾക്ക് ബോധ്യപ്പെടാൻ , അയാൾ പറയുന്ന അളവിൽ പാന്മസാലകൾ എത്തിച്ചു കൊടുക്കണം. പുറത്തു ലഭിക്കുന്നതിനേക്കാൾ ആംപ്യൂൾ ,കഞ്ചാവ് ബീഡി എന്നിവയൊക്കെ അകത്ത് സുലഭം. എക്‌സൈസ് കമ്മീഷണർ ഋഷി രാജ് സിങ്ങിനും വിവരങ്ങൾ കൈമാറിയെന്ന് എഴുത്തിൽ പങ്ക് വയ്ക്കുന്നുണ്ട്.
ഇടതുപക്ഷ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം നടപടിക്രമങ്ങൾ കീഴ്‌മേൽ മറിയുകയും അച്ചടക്ക ലംഘനം നിരന്തരം ഉണ്ടാവുകയും ചെയ്യുന്നതിന്റെ സാക്ഷ്യപത്രം കൂടിയാണ് ഈ തടവുകാരന്റെ കത്ത്. രാഷ്ട്രീയ മുഖം നോക്കാതെ ശക്തമായ നടപടിയാണ് ജയിൽ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവേണ്ടത്.