- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎഎസ് പരീക്ഷ ഉത്തരക്കടലാസുകൾ നഷ്ടമായ സംഭവം അന്വേഷിക്കണം; വീഴ്ചയോ അട്ടിമറിശ്രമമോ എന്ന് പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കെ.എ.എസ് പരീക്ഷയുടെ മൂല്യനിർണയം നടത്തിയ ഉത്തരക്കടലാസുകൾ സെർവറിൽ നിന്ന് നഷ്ടമായ സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം.
പിൻവാതിൽ നിയമനങ്ങളെ കുറിച്ചും പി.എസ്.സി പരീക്ഷാ തട്ടിപ്പുകളെ കുറിച്ചുമെല്ലാം ഭയാശങ്കകൾ ഇപ്പോഴും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. ഇത് പരീക്ഷ എഴുതിയവരിൽ മാത്രമല്ല ആകെ കേരളസമൂഹത്തിനും ആശങ്കയുണർത്തുന്നതാണ്.ഉത്തരവാദിത്വത്തോടെ ചെയ്യേണ്ട ജോലി ലാഘവത്തോടെ ചെയ്തതുകൊണ്ട് ഉണ്ടായ വീഴ്ചയാണോ അട്ടിമറിശ്രമമാണോ ഇതെന്നെല്ലാം പരിശോധിക്കണം. സംഭവത്തിൽ കൃത്യമായ, പക്ഷപാത രഹിതമായ കർശന നടപടി ഉണ്ടാകണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ
Next Story