- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ്: ലേലത്തിനായി അദാനിക്ക് ബന്ധമുള്ള സ്ഥാപനത്തിൽ നിന്ന് നിയമോപദേശം തേടിയത് എന്തിന്? വാർത്ത ശരിയാണെങ്കിൽ സർക്കാരും അദാനി ഗ്രൂപ്പും തമ്മിലുള്ള ഒത്തുകളിയെന്ന് പറയേണ്ടി വരും; 24 ന് നിയമസഭയിൽ പ്രമേയം വരും മുമ്പ് ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും രമേശ് ചെന്നിത്തല
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാനുള്ള ലേലത്തിൽ പങ്കെടുക്കാനായി സംസ്ഥാന സർക്കാരിന് നിയമോപദേശം നൽകിയത് അദാനി ഗ്രൂപ്പുമായി അടുത്ത ബന്ധമുള്ള സ്ഥാപനമെന്ന വാർത്ത ആശങ്ക ഉളവാക്കുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.അദാനിയുടെ അടുത്ത ബന്ധുവായ സിറിൽ അമർചന്ദ് മണ്ഡൽദാസ് എന്ന നിയമസ്ഥാപനമാണ് എന്ന വാർത്തായാണിപ്പോൾ പുറത്ത് വന്നിരിക്കന്നത് ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ട ഉത്തരവാദിത്വം സർക്കാരിനാണ്. ഈ വാർത്ത ശരിയാണെങ്കിൽ ഇത് സർക്കാരും അദാനി ഗ്രൂപ്പും തമ്മിലുള്ള ഒത്തുകളിയാണെന്ന് പറയേണ്ടി വരും.
സംസ്ഥാന സർക്കാരിനെ പോലെ ലേലത്തിൽ പങ്കെടുത്ത ഒരു സ്ഥാപനമാണ് അദാനി ഗ്രൂപ്പ്. സർക്കാരിനും അദാനിക്കും ഒരേ സ്ഥാപനം തന്നെ നിയോപദേശം നൽകുക എന്നതും അദാനി ഗ്രൂപ്പിന് വിമാനത്താവള നടത്തിപ്പിനായുള്ള ലേലം ലഭിച്ചു എന്നതും സർക്കാരിനെ സംശയത്തിന്റെ മുൾ മുനയിൽ നിർത്താൻ പോന്നതാണ്. പൊതുസമൂഹത്തിൽ ഇതുമായി ബന്ധപ്പെട്ട ആശങ്കകൾ നിലനിൽക്കുന്നുണ്ടെന്ന് എന്നതുകൊണ്ട് ഇക്കാര്യം വിശദീകരിക്കേണ്ട ബാധ്യത സംസ്ഥാന സർക്കാരിനുള്ളത്.
വിമാനത്താവള നടത്തിപ്പ് അദാനിക്ക് നൽകുന്നതിനെതിരെ സർക്കാരിനൊപ്പമാണ് പ്രതിപക്ഷം നിലകൊണ്ടത്്. അതുകൊണ്ടാണ് ഒരു നിമിഷം പാഴാക്കാതെ മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്തതും. എന്നാൽ ഇപ്പോൽ പുറത്ത് വന്ന വാർത്ത ശരിയാണെങ്കിൽ സർക്കാരിന് ഇതിൽ ഗൂഡലക്ഷ്യങ്ങളാണുള്ളതെന്ന് പറയേണ്ടി വരും.
അതുകൊണ്ട് 24 ന് നിയമസഭയിൽ ഈ പ്രമേയം വരുന്നതിന് മുമ്പ് ഈ കാര്യത്തിൽ വ്യക്തത വരുത്തണം. അദാനിയുമായി വളരെയേറെ അടപ്പുമുള്ള സ്ഥാപനത്തിൽ നിന്ന് നിയമോപദേശം സ്വീകരിച്ചത് വഴി ലേലത്തിനായി സർക്കാർ സമർപ്പിച്ച രേഖകളുടെ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടവെന്ന് വേണം കരുതാൻ. ലേലത്തിൽ പങ്കെടുക്കാൻ സമർപ്പിച്ച രേഖകൾ എല്ലാം സംശയത്തിന്റെ നിഴലിൽ ആയതുകൊണ്ട് ഇപ്പോൾ പുറത്ത് വന്ന വാർത്തകളെക്കുറിച്ച് വ്യക്തമായ മറുപടി സർക്കാർ പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ