- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിശാലിന് അധികാരം തലയ്ക്ക് പിടിച്ചിരിക്കുന്നു; നിങ്ങൾക്ക് എന്തോ അപൂർവ്വ രോഗമുണ്ട്; ഒരു ഡോക്ടറെ കാണുന്നത് നന്നായിരിക്കും; തമിഴ് സിനിമയിലെ വിഭാഗീയത തുറന്നു കാട്ടി ചേരന്റെ ആരോപണങ്ങൾ
ചെന്നൈ: പ്രൊഡ്യൂസേഴ്സ് കൗൺസിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന നടൻ വിശാലിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടനും, നിർമ്മാതാവും, സംവിധായകനുമായ ചേരൻ. വിശാലിന് അധികാരം തലയ്ക്ക് പിടിച്ചിരിക്കുകയാണെന്ന് ചേരൻ ആരോപിച്ചു. ഇതോടെ തമിഴ് സിനിമയിൽ വീണ്ടും വിഭാഗീയത ചർച്ചയാവുകയാണ്. നടികർ സംഘത്തിലെ പദവി നിങ്ങളുടെ തലയ്ക്ക് പിടിച്ചിരിക്കുകയാണ്. അതിനാൽ ഇപ്പോൾ പ്രൊഡ്യൂസേഴ്സ് കൗൺസിലിലേയ്ക്കും നിങ്ങൾ മത്സരിക്കാനൊരുങ്ങുന്നു. നിങ്ങളെ പദവിയിലെത്തിക്കാൻ ജെകെ രതീഷ് നടത്തിയ പോരാട്ടങ്ങൾ ഓർക്കുന്നുണ്ടോ. അതേക്കുറിച്ച് സംസാരിക്കാൻ രതീഷിനോട് ഞങ്ങൾ ആവശ്യപ്പെടട്ടെ?. നടികർ സംഘത്തിന്റെ അധികാരത്തിലെത്തിയിട്ട് ബോണസ് നൽകിയതൊഴിച്ചാൽ എന്താണ് നിങ്ങൾ സംഘടനയ്ക്കു വേണ്ടി ചെയ്തത്. തമിഴ് രാഷ്ട്രീയത്തെ ചോദ്യം ചെയ്യാൻ നിങ്ങൾക്ക് എന്ത് അധികാരമുണ്ട്? വിശാൽ നിങ്ങൾക്ക് എന്തോ അപൂർവ്വ രോഗമുണ്ട്. ഒരു ഡോക്ടറെ കാണുന്നത് നന്നായിരിക്കും. ഞാനിപ്പോൾ എന്തു പറഞ്ഞിട്ടും കാര്യമില്ലാ കാരണം നിങ്ങളുടെ തലയ്ക്ക് അധികാരം പിടിച്ചിരിക്കുകയാണ്. ഇത്രയും കാലം നിങ്ങളുടെ പ
ചെന്നൈ: പ്രൊഡ്യൂസേഴ്സ് കൗൺസിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന നടൻ വിശാലിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടനും, നിർമ്മാതാവും, സംവിധായകനുമായ ചേരൻ. വിശാലിന് അധികാരം തലയ്ക്ക് പിടിച്ചിരിക്കുകയാണെന്ന് ചേരൻ ആരോപിച്ചു. ഇതോടെ തമിഴ് സിനിമയിൽ വീണ്ടും വിഭാഗീയത ചർച്ചയാവുകയാണ്.
നടികർ സംഘത്തിലെ പദവി നിങ്ങളുടെ തലയ്ക്ക് പിടിച്ചിരിക്കുകയാണ്. അതിനാൽ ഇപ്പോൾ പ്രൊഡ്യൂസേഴ്സ് കൗൺസിലിലേയ്ക്കും നിങ്ങൾ മത്സരിക്കാനൊരുങ്ങുന്നു. നിങ്ങളെ പദവിയിലെത്തിക്കാൻ ജെകെ രതീഷ് നടത്തിയ പോരാട്ടങ്ങൾ ഓർക്കുന്നുണ്ടോ. അതേക്കുറിച്ച് സംസാരിക്കാൻ രതീഷിനോട് ഞങ്ങൾ ആവശ്യപ്പെടട്ടെ?. നടികർ സംഘത്തിന്റെ അധികാരത്തിലെത്തിയിട്ട് ബോണസ് നൽകിയതൊഴിച്ചാൽ എന്താണ് നിങ്ങൾ സംഘടനയ്ക്കു വേണ്ടി ചെയ്തത്.
തമിഴ് രാഷ്ട്രീയത്തെ ചോദ്യം ചെയ്യാൻ നിങ്ങൾക്ക് എന്ത് അധികാരമുണ്ട്? വിശാൽ നിങ്ങൾക്ക് എന്തോ അപൂർവ്വ രോഗമുണ്ട്. ഒരു ഡോക്ടറെ കാണുന്നത് നന്നായിരിക്കും. ഞാനിപ്പോൾ എന്തു പറഞ്ഞിട്ടും കാര്യമില്ലാ കാരണം നിങ്ങളുടെ തലയ്ക്ക് അധികാരം പിടിച്ചിരിക്കുകയാണ്. ഇത്രയും കാലം നിങ്ങളുടെ പല മണ്ടത്തരങ്ങൾക്കും സാക്ഷ്യം വഹിച്ചതിനാൽ തമിഴ് സിനിമയെക്കുറിച്ച് ആശങ്കയുണ്ടെന്ന് കത്തിൽ ചേരൻ ആരോപിക്കുന്നു.