Potam³ dm¶n

ഹൂസ്റ്റൺ: കൊറ്റനാട് റാന്നി കിഴക്കേക്കര വീട്ടിൽ ചെറിയാൻ കെ. വർഗീസ് (തങ്കച്ചൻ75) ഹൂസ്റ്റണിൽ നിര്യാതനായി. പരേതന്റെ ഭാര്യ മറിയാമ്മ ചെറിയാൻ (മേരി ഹൂസ്റ്റൺ) കൊറ്റനാട് കോട്ടയിൽ കുടുംബാംഗമാണ്. മക്കൾ: വിനോദ് ചെറിയാൻ, വിനീത്, നിഷാ (എല്ലാവരും ഹൂസ്റ്റൺ).
മരുമകൾ: അമ്പിളി (ഹൂസ്റ്റൺ). കൊച്ചുമക്കൾ: നിഖെയ്ല, ആഞ്ചലീനാ. സഹോദരങ്ങൾ: ഏലിയാമ്മ, അന്നമ്മ, ശോശാമ്മ.

വേക്ക് (വ്യൂവിങ്) സർവീസ് : വെള്ളിയാഴ്ച വൈകുന്നേരം 5 മുതൽ 9 വരെ ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്.
സംസ്‌കാര ശുശ്രൂഷകൾ 4ന് രാവിലെ 9ന് ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിൽ വച്ച് (5810, Al meda Genoa RD, Huston, TX-77048) ആരംഭിക്കുന്നതും സംസ്‌കാരം പെയർലാന്റ് സൗത്ത് പാർക്ക് സെമിത്തേരിയിൽ (1310 N. Main ST. Pear land, Tx-77581) വച്ച് നടത്തപ്പെടുന്നതുമാണ്.

വിവരങ്ങൾക്ക് : വിനോദ് : 832 689 4742, ജോസ് : 832 265 2077