- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖാദി ബോർഡ് വൈസ് ചെയർമാനായി ചെറിയാൻ ഫിലിപ്പ് എത്തിയേക്കും; നവകേരള മിഷൻ ടി എൻ സീമയ്ക്ക്; ശോഭനാ ജോർജിനും പകരം പദവിക്ക് സാധ്യത
കോഴിക്കോട്: ഇടതു സഹയാത്രികൻ ചെറിയാൻ ഫിലിപ് ഖാദി ബോർഡ് വൈസ് ചെയർമാനായേക്കും. നിലവിലെ വൈസ് ചെയർപഴ്‌സൻ ശോഭന ജോർജ് മൂന്നു വർഷം പൂർത്തിയാക്കിയ സാഹചര്യത്തിലാണു പുതിയ നീക്കം.
കഴിഞ്ഞ സർക്കാരിൽ ചെറിയാൻ ഫിലിപ് വഹിച്ചിരുന്ന നവകേരള മിഷൻ കോഓർഡിനേറ്റർ സ്ഥാനത്തേക്ക് സിപിഎം സംസ്ഥാന സമിതി അംഗം ടി.എൻ.സീമ എത്തിയേക്കും. 2001ൽ കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തേക്കു വന്ന ചെറിയാൻ ഫിലിപ്പിന് ഇതുവരെ പാർലമെന്ററി രംഗത്ത് അർഹിക്കുന്ന സ്ഥാനം കിട്ടിയിട്ടില്ല. ഇത് വിവാദമായി.
മൂന്നു തവണ നിയമസഭയിലേക്കു മത്സരിച്ചെങ്കിലും ജയിച്ചില്ല. ജയം ഉറപ്പില്ലാത്ത സീറ്റുകളിലായിരുന്നു മത്സരം. രാജ്യസഭാ സീറ്റും നൽകിയില്ല. 2006 ലെ എൽഡിഎഫ് ഭരണത്തിൽ കെടിഡിസി ചെയർമാനായിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് പുതിയ പദവി നൽകുന്നത്.
ശോഭന ജോർജ് മൂന്നു വർഷം ഖാദി ബോർഡ് വൈസ് ചെയർ പഴ്‌സനായി പ്രവർത്തിച്ചത് ഓണറേറിയം കൈപ്പറ്റാതെയാണ്. എംഎൽഎ പെൻഷൻ വാങ്ങുന്നതിനാലായിരുന്നു ഇത്. ശോഭനാ ജോർജിനും മറ്റൊരു പദവി സിപിഎം നൽകും.