- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിലെ കണ്ണായ 246 ഏക്കർ ഭൂമി 104 കോടി രൂപയ്ക്ക് നൽകി;90,000 പേർക്ക് തൊഴിൽ നൽകുമെന്ന പ്രഖ്യാപനവും തട്ടിപ്പ്; സ്മാർട് സിറ്റി അഴിമതിയെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: കൊച്ചിയിൽ നടന്ന സ്മാർട്‌സിറ്റി കരാർ കേരളത്തിലെ ഏറ്റവും വലിയ റിയൽ എസ്‌റ്റേറ്റ് തട്ടിപ്പാണെന്ന് ചെറിയാൻ ഫിലിപ്പ്. സ്മാർട്‌സിറ്റിക്കായി ഭൂമി നൽകിയതിൽ വൻ ഉദ്യോഗസ്ഥ ഗൂഢാലോചനയും അഴിമതിയും നടന്നിട്ടുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലുകളും ഫ്ളാറ്റുകളും തുടങ്ങി കൊള്ളലാഭം കൊയ്യാനാണ് ഉമ്മൻ ചാണ്ടി ശ്രമിക്കുന്നത്. സ്മാർട്സിറ്റ

തിരുവനന്തപുരം: കൊച്ചിയിൽ നടന്ന സ്മാർട്‌സിറ്റി കരാർ കേരളത്തിലെ ഏറ്റവും വലിയ റിയൽ എസ്‌റ്റേറ്റ് തട്ടിപ്പാണെന്ന് ചെറിയാൻ ഫിലിപ്പ്. സ്മാർട്‌സിറ്റിക്കായി ഭൂമി നൽകിയതിൽ വൻ ഉദ്യോഗസ്ഥ ഗൂഢാലോചനയും അഴിമതിയും നടന്നിട്ടുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലുകളും ഫ്ളാറ്റുകളും തുടങ്ങി കൊള്ളലാഭം കൊയ്യാനാണ് ഉമ്മൻ ചാണ്ടി ശ്രമിക്കുന്നത്. സ്മാർട്‌സിറ്റിയിൽ 90,000 പേർക്ക് തൊഴിൽ നൽകുമെന്ന പ്രഖ്യാപനവും തട്ടിപ്പാണെന്ന് തെളിഞ്ഞതായും ചെറിയാൻ ഫിലിപ്പ് ഫേസ്‌ബുക്കിലൂടെ ആരോപിച്ചു.
ചെറിയാൻ ഫിലിപ്പിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
'ടീകോം ഇൻവെസ്റ്റ്‌മെന്റ്‌സ് എന്ന സ്വകാര്യ കമ്പനിക്ക് 84 ശതമാനം ഓഹരി പങ്കാളിത്തമുള്ള സ്മാർട്‌സിറ്റി സംയുക്ത സംരംഭത്തിന് കൊച്ചി നഗരത്തിലെ കണ്ണായ 246 ഏക്കർ ഭൂമി 104 കോടി രൂപയ്ക്ക് നൽകിയതിൽ രാഷ്ര്ടീയ ഉദ്യോഗസ്ഥ ഗൂഢാലോചനയും കോടികളുടെ അഴിമതിയും ഉണ്ട്. സെന്റിന് 10 ലക്ഷം രൂപ കണക്കാക്കിയാൽ കുറഞ്ഞപക്ഷം 2,500 കോടി രൂപയെങ്കിലും കമ്പോള വില വരും. ഉമ്മൻ ചാണ്ടി സർക്കാർ ഉണ്ടാക്കിയ പുതിയ കരാർ പ്രകാരം 246 ഏക്കർ ഭൂമിയോടൊപ്പം 4 ഏക്കർ കൂടി നൽകിയപ്പോൾ സ്‌പെഷ്യൽ ഇകണോമിക് സോൺ ആയി. പഴയ കരാർ പ്രകാരം 70 ശതമാനം ഭൂമി ഐടി വ്യവസായങ്ങൾക്ക് വിനിയോഗിക്കണമെന്ന് നിബന്ധനയുണ്ടായിരുന്നു.
കേന്ദ്ര സെസ് നിയമപ്രകാരം 50 ശതമാനം ഭൂമി മതിയാവും. സ്മാർട്‌സിറ്റിക്ക് ലഭിച്ച 250 ഏക്കർ ഭൂമിയിൽ 125 ഏക്കറിൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ, സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹൗസിങ് സെന്ററുകൾ, ഫ്ളാറ്റുകൾ എന്നിവ തുടങ്ങി ലാഭം കൊയ്യാനാണ് പദ്ധതി ഇട്ടിരിക്കുന്നത്. 250 ഏക്കർ ഭൂമിയുടെ മൂലയിൽ ഒരു കെട്ടിട സമുച്ചയം പണിതതല്ലാതെ എത്ര ഐടി കമ്പനികൾ ഇവിടെ വരുമെന്നും എത്ര പേർക്ക് തൊഴിൽ നൽകുമെന്നും ഇപ്പോഴും സ്മാർട്‌സിറ്റി അധികൃതർക്ക് കൃത്യമായി പറയാൻ കഴിയുന്നില്ല. ഇന്നു നടന്ന ഒന്നാംഘട്ട ഉദ്ഘാടന വേളയിലും തൊഴിൽമൂല്യം കുറവായ ഐടി ഇതര കമ്പനികൾക്കാണ് പ്രാമുഖ്യം ലഭിച്ചിരിക്കുന്നത്.
തിരുവനന്തപുരത്തെ ടെക്‌നോ പാർക്ക്, കൊച്ചിയിലെ ഇൻഫോപാർക്ക് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിലെ തൊഴിൽമൂല്യത്തിന്റെ 10 ശതമാനം പോലും സ്മാർട്‌സിറ്റിയിൽ ഉണ്ടാവില്ലെന്നു വ്യക്തമായിരിക്കുന്നു. സ്മാർട് സിറ്റി കമ്പനി പാട്ടത്തിനു നൽകുന്ന സ്ഥലത്ത് കെട്ടിടങ്ങൾ പണിയാനാണ് ചില വിദേശ സ്വദേശ സ്വകാര്യ കമ്പനികൾ തയ്യാറെടുത്തു കൊണ്ടിരിക്കുന്നത്. സ്മാർട്‌സിറ്റിയിൽ 90,000 പേർക്ക് തൊഴിൽ നൽകുമെന്ന പ്രഖ്യാപനവും തട്ടിപ്പാണെന്ന് തെളിഞ്ഞിരിക്കുന്നു.'
കൊച്ചിയിലെ സ്മാർട്‌സിറ്റി കരാർ കേരളത്തിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് തട്ടിപ്പാണ്. ടീകോം ഇൻവെസ്റ്റ്‌മെന്റ്‌സ് ...
Posted by Cherian Philip on Saturday, February 20, 2016

