- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
പവർവിഷൻ ടി.വി. ഡയറക്ടർ ബോർഡ് അംഗം എബി ഏബ്രഹാമിന്റെ പിതാവ് നിര്യാതനായി; ചെറിയാൻ എബ്രഹാമിന്റെ സംസ്ക്കാരം ശനിയാഴ്ച്ച ന്യൂയോർക്കിൽ
ന്യുയോർക്ക്: ആലപ്പുഴ സനാതനം വാർഡിൽ ഏബനേസർ ഭവനത്തിൽ ചെറിയാൻ ഏബ്രഹാം (80) ന്യൂയോർക്കിലെ സ്വവസതിയിൽ നിര്യാതനായി. പവർവിഷൻ ടി.വി. ഡയറക്ടർ ബോർഡ് അംഗമായ എബി ഏബ്രഹാമിന്റെ പിതാവാണു പരേതൻ. തന്റെ 18-ാം വയസ്സിൽ രക്ഷിക്കപ്പെട്ട് സത്യസുവിശേഷ സത്യങ്ങൾക്കായി വേർതിരിയുകയും, ദൈവരാജ്യവ്യാപ്തിക്കായി ആലപ്പുഴ ജോർജ്ജുകുട്ടി എന്നു അറിയപ്പെടുന്ന ദൈവദാസനോടൊപ്പം ചേർന്ന് പെന്തക്കോസ്ത് സത്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ വ്യാപൃതനായിരുന്നു. 1990-ൽ അമേരിക്കൻ ഐക്യനാടുകളിൽ എത്തിയ ചെറിയാൻ ഏബ്രഹാം മക്കളോടൊത്ത് ന്യൂയോർക്കിൽ താമസിച്ചു വരികയായിരുന്നു. മാവേലിക്കര ചെന്നിത്തല പോച്ചയിൽ കുഞ്ഞമ്മ ഏബ്രഹാം ആണു സഹധർമ്മിണി. ന്യൂയോർക്ക് ഐ. പി. സി. ബെഥേൽ വർഷിപ്പ് സെന്റർ സഭാംഗമാണു. ഭൗതീകശരീരം ജൂൺ 2 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്കു ബെഥേൽ വർഷിപ്പ് സെന്ററിൽ (20 Buckingham Road, Yonkers, NY 10701) പൊതുദർശനത്തിനു വെയ്ക്കുകയും, തുടർന്ന് അനുസ്മരണസമ്മേളനം നടത്തപ്പെടുകയും ചെയ്യും. ജൂൺ 3 ശനിയാഴ്ച രാവിലെ 8 മണിക്ക് ശവസംസ്‌കാരശുശ്രൂഷ സഭാമന്ദിരത്തിൽ ആരംഭിക്കു
ന്യുയോർക്ക്: ആലപ്പുഴ സനാതനം വാർഡിൽ ഏബനേസർ ഭവനത്തിൽ ചെറിയാൻ ഏബ്രഹാം (80) ന്യൂയോർക്കിലെ സ്വവസതിയിൽ നിര്യാതനായി. പവർവിഷൻ ടി.വി. ഡയറക്ടർ ബോർഡ് അംഗമായ എബി ഏബ്രഹാമിന്റെ പിതാവാണു പരേതൻ.
തന്റെ 18-ാം വയസ്സിൽ രക്ഷിക്കപ്പെട്ട് സത്യസുവിശേഷ സത്യങ്ങൾക്കായി വേർതിരിയുകയും, ദൈവരാജ്യവ്യാപ്തിക്കായി ആലപ്പുഴ ജോർജ്ജുകുട്ടി എന്നു അറിയപ്പെടുന്ന ദൈവദാസനോടൊപ്പം ചേർന്ന് പെന്തക്കോസ്ത് സത്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ വ്യാപൃതനായിരുന്നു. 1990-ൽ അമേരിക്കൻ ഐക്യനാടുകളിൽ എത്തിയ ചെറിയാൻ ഏബ്രഹാം മക്കളോടൊത്ത് ന്യൂയോർക്കിൽ താമസിച്ചു വരികയായിരുന്നു. മാവേലിക്കര ചെന്നിത്തല പോച്ചയിൽ കുഞ്ഞമ്മ ഏബ്രഹാം ആണു സഹധർമ്മിണി. ന്യൂയോർക്ക് ഐ. പി. സി. ബെഥേൽ വർഷിപ്പ് സെന്റർ സഭാംഗമാണു.
ഭൗതീകശരീരം ജൂൺ 2 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്കു ബെഥേൽ വർഷിപ്പ് സെന്ററിൽ (20 Buckingham Road, Yonkers, NY 10701) പൊതുദർശനത്തിനു വെയ്ക്കുകയും, തുടർന്ന് അനുസ്മരണസമ്മേളനം നടത്തപ്പെടുകയും ചെയ്യും.
ജൂൺ 3 ശനിയാഴ്ച രാവിലെ 8 മണിക്ക് ശവസംസ്‌കാരശുശ്രൂഷ സഭാമന്ദിരത്തിൽ ആരംഭിക്കുകയും, തുടർന്ന് മൗണ്ട് ഹോപ്പ് സെമിത്തേരിയിൽ (50 Jackson Ave, Hastings on Hudson, NY 10706) ഭൗതീക ശരീരം സംസ്‌കരിക്കും. മക്കൾ: എബി ഏബ്രഹാം - ബ്ലെസി ഏബ്രഹാം, ജോൺസൻ ഏബ്രഹാം- ജെനി എബ്രഹാം, ഷീബ മാത്യു - ജോൺ മാത്യു, ഷൈനി മാത്യു - വർഗ്ഗീസ് മാത്യു. പരേതനു 9 കൊച്ചുമക്കൾ ഉണ്ട്.