- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉടുപ്പഴിക്കൽ വനിതകൾക്കെല്ലാം പണ്ട് കോൺഗ്രസിൽ സീറ്റ് കിട്ടിയിട്ടുണ്ട് !! ഇതിൽ സ്ത്രീ വിരുദ്ധതയില്ലെന്ന് ചെറിയാൻ ഫിലിപ്പ്; കേസ് കൊട്ടുമെന്ന് മഹിളാ കോൺഗ്രസ്; ബിന്ദു കൃഷ്ണ കേസ് കൊടുത്താൽ നേതാക്കൾ നാറുമെന്ന് ചെറിയാൻ: വിവാദം കൊഴുക്കുന്നു
തിരുവനന്തപുരം: യൂത്ത് കോൺഗ്രസുകാരുടെ ഉടുപ്പഴിക്കൽ സമരം മാതൃകാപരമായ ഒരു സമര മാർഗമാണ്. ഈ സമരം രഹസ്യമായി നടത്തിയ വനിതകൾക്കെല്ലാം പണ്ട് കോൺഗ്രസിൽ സീറ്റ് കിട്ടിയിട്ടുണ്ട് !! കോൺഗ്രിസന്റെ മുൻ നേതാവും ഇപ്പോൾ സിപിഐ(എം) സഹയാത്രികനുമായി ചെറിയാൻ ഫിലപ്പിന്റെ ഈ ഫെയ്‌സ് ബുക്ക് പോസ്റ്റ് വിവാദമാകുന്നു. സ്ത്രീത്വത്തെ ചെറിയാൻ ഫിലിപ്പ് അപമാനിച്ച
തിരുവനന്തപുരം: യൂത്ത് കോൺഗ്രസുകാരുടെ ഉടുപ്പഴിക്കൽ സമരം മാതൃകാപരമായ ഒരു സമര മാർഗമാണ്. ഈ സമരം രഹസ്യമായി നടത്തിയ വനിതകൾക്കെല്ലാം പണ്ട് കോൺഗ്രസിൽ സീറ്റ് കിട്ടിയിട്ടുണ്ട് !! കോൺഗ്രിസന്റെ മുൻ നേതാവും ഇപ്പോൾ സിപിഐ(എം) സഹയാത്രികനുമായി ചെറിയാൻ ഫിലപ്പിന്റെ ഈ ഫെയ്‌സ് ബുക്ക് പോസ്റ്റ് വിവാദമാകുന്നു. സ്ത്രീത്വത്തെ ചെറിയാൻ ഫിലിപ്പ് അപമാനിച്ചെന്നാണ് മഹിളാ കോൺഗ്രസിന്റെ ആരോപണം. സിപിഐ(എം) നേതൃത്വത്തിലുള്ള ജനാധിപത്യ മഹിളാ അസോസിയേഷനും ഈ പ്രസ്താവന അതിരുകടന്നുവെന്ന് വ്യക്തമാക്കി. പോസ്റ്റ് പിൻവലിക്കണമെന്നാണ് അവരുടെ ആവശ്യം.
ചർച്ച പുരോഗമിക്കുമ്പോൾ ചെറിയാൻ ഫിലിപ്പ് തന്നെ വിശദീകരണവുമായി രംഗത്തുവന്നു. അദ്ദേഹം ഫെയ്‌സ് ബുക്കിൽ കുറിച്ചത് ഇങ്ങനെ ഒരു സ്ത്രീ വിരുദ്ധ പ്രസ്താവനയും ഞാൻ നടത്തിയിട്ടില്ല. ഒരു സ്ത്രീയെയും ഞാൻ പേരെടുത്തു പറഞ്ഞു അപമാനിച്ചിട്ടില്ല സ്ത്രീകളെ അങ്ങേയറ്റം ബഹുമാനിക്കുന്ന ഒരാളാണ്. സ്ത്രീ സമൂഹത്തിനാകെ അപമാനകരമാകുന്ന ചിലരെ മാത്രമാണ് ഉദ്ദേശിച്ചത്. ഈ സാംസ്‌കാരിക ജീർണതക്കെതിരെ ശബ്ദം ഉയർത്തേണ്ടത് സ്ത്രീ തന്നെയാണ് സ്ത്രീകളെ ഇരകളാക്കുന്ന പുരുഷന്മാരെയാണ് ഞാൻ പരോക്ഷമായി വിമശിച്ചത്. അതായത് പോസ്റ്റ് പിൻവലിക്കാതെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ചെറിയാൻ ഫിലിപ്പ്. ഇതോടെ ചർച്ചകളും ചൂടുപിടിക്കുന്നു. സിപിഐ(എം) തന്നെയാകും ഈ വിവാദത്തിൽ പെടുക. കാരണം സിപിഐ(എം) സഹായാത്രികന്റെ ആരോപണം രാഷ്ട്രീയമായി ഉയരുമ്പോൾ തള്ളിപ്പറയാൻ സിപിഎമ്മും നിർബന്ധിതമാകും.
വനിതകൾക്ക് കോൺഗ്രസിൽ സീറ്റ് കിട്ടിയതിനെക്കുറിച്ചാണ് ചെറിയാൻ ഫിലിപ്പ് മണിക്കൂറുകൾക്ക് മുൻപ് പരാമർശം നടത്തിയത്. കോൺഗ്രസിൽ സീറ്റ് കിട്ടിയതിനെക്കുറിച്ചായിരുന്നു പരാമർശമെങ്കിലും സ്ത്രീകളെ മൊത്തം അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നു. സ്ത്രീകളെ അടച്ചാക്ഷേപിച്ച പരാമർശത്തിൽ ചെറിയാൻ ഫിലിപ്പ് മാപ്പു പറയണമെന്ന് കോൺഗ്രസ് നേതാക്കളായ ബിന്ദു കൃഷ്ണയും ഷാനിമോൾ ഉസ്മാനും ആവശ്യപ്പെട്ടിരുന്നു. പോസ്റ്റ് അതിരുവിട്ടതാണെന്നായിരുന്നു സിപിഐ(എം) സംഘടനയായ മഹിളാ അസോസിയേഷന്റേയും നിലപാട്. പോസ്റ്റ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.
സംഭവം സ്ത്രീവിരുദ്ധ പ്രസ്താവനയാണെന്ന് കോൺഗ്രസ് മഹിളാ നേതാക്കൾ വ്യക്തമാക്കി. അങ്ങേയറ്റത്തെ കൊടും ക്രൂരതയാണിതെന്ന് മഹിളാ കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ വ്യക്തമാക്കി. ആരോപണത്തെ നിയമപരമായി നേരിടുമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ പറഞ്ഞു.
യൂത്തുകൊണ്ഗ്രസുകാരുടെ ഉടുപ്പഴിക്കൾ സമരം മാതൃകാപരമായ ഒരു സമര മാർഗമാണ് - ഈ സമരം രഹസ്യമായി നടത്തിയ വനിതകൽക്കെല്ലാം പണ്ട് കൊണ്ഗ്രസിൽ സീറ്റ് കിട്ടിയിട്ടുണ്ട് !!
Posted by Cherian Philip on Saturday, October 17, 2015
തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാതെ അവഗണിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസുകാർ തൃശൂരിൽ ഉടുപ്പഴിക്കൽ സമരം നടത്തിയിരുന്നു. ഇതാണ് ചെറിയാൻ ഫിലിപ്പ് ഫെയ്‌സ് ബുക്ക് പോസ്റ്റിൽ പരാമർശ വിധേയമായത്. പോസ്റ്റ് ഇട്ടപ്പോൾ തന്നെ വൈറലാവുകയും നിരവധി എതിർ പ്രതികരണങ്ങൾ നിറയുകയും ചെയ്തു. ഇതോടെയാണ് വിഷയം സ്ത്രീ സംഘടനകൾ ഏറ്റെടുത്തത്.
ഒരു സ്ത്രീ വിരുദ്ധ പ്രസ്താവനയും ഞാൻ നടത്തിയിട്ടില്ല - ഒരു സ്ത്രീയെയും ഞാൻ പേരെടുത്തു പറഞ്ഞു അപമാനിച്ചിട്ടില്ല- സ്ത്രീകളെ...
Posted by Cherian Philip on Saturday, October 17, 2015
വിവാദം കൊഴുക്കുമ്പോഴാണ് നിലപാട് വിശദീകരിച്ച് പുതിയ പോസ്റ്റ് ഇട്ടത്. ഇതോടെ കാര്യങ്ങൾ കൂടുതൽ വിവാദമായി. ചെറിയാൻ ഫിലിപ്പിന്റെ പോസ്റ്റിന് താഴെ വിമർശനങ്ങൾ നിറയുകയാണ്. ചെറിയാൻ ഫിലിപ്പ്...പൊതുരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകളെ മുഴുവൻ അപമാനിക്കുന്നതാണ് ചെറിയാൻ ഫിലിപ്പിന്റെ എഫ്.ബി പോസ്റ്റിങ്ങ്.... പിൻവലിക്കണം...തിരുത്തണമെന്നാണ് പൊതുവേ ഉയരുന്ന ആവശ്യം. വരുന്ന നിയസഭ തിരഞ്ഞെടുപ്പിൽ എങ്കിലും ഒരു വിജയ സാധ്യതയുള്ള സീറ്റ് കിട്ടാൻ വേണ്ടി എന്ത് നാറിത്തരവും വിളിച്ചു പറയും ഈ ചൊറിയാൻഎന്നും വിമർശനമുയരുന്നു. ഇനി വിശദീകരിച്ചു കൂടുതൽ കൊളമാക്കണ്ടാ..അൽപം സാമൂഹ്യബോധം ബാക്കി ഉണ്ടെങ്കിൽ ആ വിവാദ പോസ്റ്റ് പിൻവലിച്ചു സ്ത്രീ സമൂഹത്തോട് മാപ്പ് പറയൂ എന്നാണ് മറ്റൊരു അഭിപ്രായം.
പണ്ട് , ഭൂമി ഉരുണ്ടതാണെന്നും സൂര്യന് ചുറ്റും കറങ്ങുന്നുവെന്നും ഗലീലിയോ പറഞ്ഞപ്പോൾ അത് തിരുത്തണമെന്ന് മതമേധാവികൾ പറഞ്ഞു -...
Posted by Cherian Philip on Sunday, October 18, 2015
അതേസമയം ബിന്ദു കൃഷ്ണ കേസ് കൊടുത്താൽ നേതാക്കൾ നാറുമെന്ന് പറഞ്ഞ് ചെറിയാൻ ഫിലിപ്പ് വീണ്ടും രംഗത്തെത്തി. എന്റെ നുണ പരിശോധനക്ക് വിധേയമാക്കുകയും വേണംന്നെും എന്റെ ഉപബോധമനസിലെ എല്ലാ സത്യങ്ങളും പുറത്തു വരും. ഞാൻ ബോധപൂർവ്വം കള്ളം പറഞ്ഞുവെന്നു ആരും പറയില്ലല്ലോ. സ്ത്രീ വിരുദ്ധമെന്നും ആരും പറയില്ല -ചെറിയാന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്. ഏതായാലും നാമമാത്രമായ ആളുകളേ ഈ വിഷയത്തിൽ ചെറിയാൻ ഫിലിപ്പിനെ അനുകൂലിക്കുന്നു. വിരലിലെണ്ണാവുന്ന അത്തരക്കാർക്ക് പ്രതിരോധിക്കാൻ കഴിയുന്നതിലും അപ്പുറം പ്രതികരണങ്ങളാണ് പോസ്റ്റിനെതിരെ കമന്റ് ബോക്‌സിൽ നിറയുന്നത്.
ബിന്ദു കൃഷ്ണ എനിക്കെതിരെ കേസ് കൊടുത്താൽ കോൺഗ്രസ് നേതാക്കൾ നാറും- എന്റെ നുണ പരിശോധനക്ക് വിധേയ മാക്കുകയും വേണം - എന്റെ ഉ...
Posted by Cherian Philip on Sunday, October 18, 2015