ദുബായ് പൊതു പ്രവർത്തന രംഗത്ത് 60 ആണ്ട് പിന്നിടുന്ന മുൻ കേരള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റും സാമൂഹിക, രാഷ്ട്രീയ, മത, വിദ്യാഭ്യാസ രംഗങ്ങളിൽ നിറ സാന്നിധ്യവുമായ ചെർക്കളം അബ്ദുല്ലയ്ക്ക് ദുബൈ കെ എം സി സി കാസർകോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുബൈയിലെ പ്രവാസസമൂഹത്തിന്റെ സ്നേഹാദരം സമർപ്പിച്ചു.

മുസ്ലിം ലീഗെന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് ചെർക്കളം അബ്ദുല്ല എന്ന പൊതു പ്രവർത്തകനെ വളർത്തിയത് എന്നും സമൂഹത്തിനായി കർമ്മ രംഗത്ത് എന്തെങ്കിലുമൊക്കെ ചെയ്യാൻ സാധിച്ചിട്ടുണ്ടെങ്കിൽ അത് പാർട്ടി എന്നിൽ ഏൽപിച്ച ഉത്തരവാദിത്വം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതു പ്രവർത്തന രംഗത്ത് ആറു പതിറ്റാണ്ട് പിന്നിടുന്ന ചെർക്കളം അബ്ദുല്ല സാഹിബിന് ദുബായ് കെ എം സി സി കാസറകോട് മണ്ഡലം കമ്മിറ്റി നൽകിയ പ്രവാസലോകത്തിന്റെ ആദരവിന് നന്ദി അറിയിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം ഭരിക്കുന്ന പിണറായിയുടെയും കേന്ദ്രം ഭരിക്കുന്ന മോദിയുടെയും അഡ്ജസ്റ്റ്മന്റ് രാഷ്ട്രീയത്തിന്റെ പരിണിതഫലമായാണു ബെഹ്രയെ പോലൊരു വീഴ്ചകൾ മാത്രം സംഭവിക്കുന്ന പൊലീസ് മേധാവിയെ കേരളത്തിനു സഹിക്കേണ്ടി വന്നത്. മലപ്പുറം തെരഞ്ഞെടുപ്പിലെ മുസ്ലിം ലീഗിന്റെ തിളക്കമാർന്ന ജയം കേന്ദ്ര-കേരള സർക്കറിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരായ ശക്തമായ വിധിയെഴുത്താണെന്നും 2019 ലെ പൊതു തിരഞ്ഞെടുപ്പിന്റെ മുന്നോടി മാത്രമാണെന്നും ചെർക്കളം കൂട്ടിച്ചേർത്തു. ഉത്തമ സേവനത്തിന്റെ ഉദാത്ത മാതൃക യാണ് കെ എം സി സി എന്നും മനുഷ്യ മനസ്സുകളിൽ സ്ഥിര പ്രതിഷ്ഠ നേടിയ സംഘടനയാണ് കെ എം സി സി എന്നും കാരുണ്യ പ്രവർത്തനോതോടപ്പം നൂതനമായ പരിപാടികൾ ആവിഷ്‌കരിച്ചു കൊണ്ട് നടപ്പിലാക്കുന്ന ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റിയുടെ പ്രവർത്തനം പ്രശംസനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

ദേര പേൾക്രീക്ക് ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപിച്ച ചടങ്ങ്
യു എ ഇ കെ എം സി സി അഡൈ്വസറി ബോർഡ് വൈസ് ചെയർമാൻ യഹ്യ തളങ്കര ഉൽഘാടനം ചെയ്തു. പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി പി.ഡി നൂറുദ്ദീൻ സ്വാഗതം പറഞ്ഞു.

60 വർഷത്തെ പൊതു ജീവിധത്തിൽ മാതൃക ജനസേവനം നടത്തിയ ചെർക്കളം അബ്ദുല്ലയുടെ പ്രവർത്തനം വളർന്നു വരുന്ന പൊതു പ്രവർത്തകർക് മാത്രകയാണെന്നും അദ്ദേഹത്തിന്ന് നേതൃത്വ പാടവും ആരെയും അതിശയിപ്പിക്കുന്ന രീതിയിൽ ആൺ എന്നും കാസര്‌കോട് ജില്ലയെ ഹരിത രാഷ്ട്രീയത്തിൽ ചേർത്ത് നിർത്തിയതിൽ മുഖ്യ പങ്കു വഹിച്ചയാളാണ് ചെർക്കളം അബ്ദുല്ല സാഹിബ് എന്നും യു എ ഇ കെ എം സി സി ഉപദേശക സമിതി വൈസ് ചെയർമാൻ യഹ്യ തളങ്കര അഭിപ്രായപ്പെട്ടു.

ദുബായ് എമിഗ്രേഷൻ പ്രതിനിധി മാജിദ് അഹമ്മദ് ജുമാ അൽ മർസൂഖി ചെർക്കളം അബ്ദുല്ലക്ക് സ്‌നേഹോപഹാരം സമ്മാനിച്ചു. പ്രവാസ മാധ്യമ പ്രവർത്തന രംഗത്ത് പന്ത്രണ്ട് വർഷം പൂർത്തിയാക്കി നാട്ടിലേക്ക് സ്ഥലം മാറി പോകുന്ന പ്രമുഖ മാധ്യമ പ്രവർത്തകനും ഏഷ്യനെറ്റ് ഗൾഫ് ചീഫ് റീപ്പോർട്ടർ ഫൈസൽ ബിൻ അഹമ്മദിനുള്ള ഉപഹാരം യഹ്യ തളങ്കരയുംകുമ്പള അക്കാദമി എം ഡിയും പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകുനുമായ ഖലീൽ മാസ്റ്റർ കുംബളക്കുള്ള ഉപഹാരം നിസാർ തളങ്കരയും സമ്മാനിച്ചു.

ആജ്ഞാശക്തിയും , ആറ് പതിറ്റാണ്ട് നീണ്ട കർമ്മനിരതമായ രാഷ്ട്രിയ സാമൂഹ്യ സേവന സപര്യയിലൂടെ ജനമനസ്സ് കീഴടക്കിയ ചെർക്കളം കാസറകോഡ് കാരായ നാനാജാതി മതസ്ഥരും, രാഷ്ട്രീയ എതിരാളികളും അംഗീകരിച്ച് ആദരിക്കുന്ന ആധുനിക കാസറഗോഡിന്റെ 'ശില്പി ' യാ ണന്ന് സ്‌നേഹാദര ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി കെ.എം സി.സി.യു.എ.ഇ നാഷണൽ കമ്മിറ്റി സീനിയർ വൈ. പ്രസിഡണ്ട് അഷ്‌റഫ് പള്ളിക്കണ്ടംപറഞ്ഞു.

യു എ ഇ കെ എം സി സി സെക്രട്ടറി നിസാർ തളങ്കര, ദുബായ് കെ എം സി സി സംസ്ഥാന ഉപാധ്യക്ഷന്മാരായ ഹസൈനാർ തോട്ടുംഭാഗം, എം എ മുഹമ്മദ്കുഞ്ഞി, മുൻ സംസ്ഥാന സെക്രട്ടറി ഹനീഫ് ചെർക്കള, ഇൻകാസ് ദുബായ്‌സംസ്ഥാന സെക്രട്ടറി നസീർ മാടായി, ജില്ലാ കെ എം സി സി പ്രസിഡന്റ് ഹംസ തൊട്ടി, ജന. സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, മാധ്യമ പ്രവർത്തകൻ ഫൈസൽ ബിൻ അഹമ്മദ്, കുമ്പള അക്കാദമി എം ഡി ഖലീൽ മാസ്റ്റർ കുംബള, ഖയൂം മാന്യ, മജീദ് തെരുവത്ത്, ഹാരിസ് പള്ളിപ്പുഴ, അൻവർ കോളിയടുക്കം ജില്ല കെ എം സി സി ഭാരവാഹികളായ ശരീഫ് പൈക്ക, ഹസൈനാർ ബീജന്തടുക്ക, സി എച്ച്. നൂറുദ്ദീൻ, ടി ആർ ഹനീഫ്, റഷീദ് ഹാജി കല്ലിങ്കാൽ, അഡ്വ. ഇബ്രാഹിം ഖലീൽ, ഇസ്മയിൽ നാലാം വാതുക്കൽ, മഹമൂദ് ഹാജി പൈവളിഗെ, മണ്ഡലം ഭാരവാഹികളായ അയൂബ് ഉറുമി, യൂസഫ് മുക്കൂട്, എ ജി എ റഹ്മാൻ, ഒ എം അബ്ദുല്ല ഗുരുക്കൾ, ഇ ബി അഹമ്മദ് ചെടേക്കാൽ, ഐ പി എം ഇബ്രാഹിം പൈക്ക, കരീം മൊഗർ, സത്താർ ആലമ്പാടി, സിദ്ധീഖ് ചൗക്കി, മുനീഫ് ബദിയഡുക്ക, സമീർ തളങ്കര, ഷംസുദ്ദീൻ മാസ്റ്റർ പടലടുക്ക തുടങ്ങിയവർ പ്രസംഗിച്ചു. ട്രഷർ ഫൈസൽ പട്ടേൽ നന്ദി പറഞ്ഞു.

മാജിദ് അഹമ്മദ് ജുമാ അൽ മർസൂഖി ചെർക്കളം അബ്ദുല്ലക്ക് ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റിയുടെ സ്‌നേഹോപഹാരം സമ്മാനിച്ചു