- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലമ്പുഴ കുമ്പാച്ചി മലയിൽ വീണ്ടും ആൾ കയറി; രാത്രി പൊലീസും വനംവകുപ്പുമെത്തി തിരിച്ചിറക്കി; തിരച്ചിൽ സംഘം മലമുകളിൽ നിന്നും താഴെ എത്തിച്ചത് ആനക്കല്ല് സ്വദേശി രാധാകൃഷ്ണനെ; ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് സൂചന; പ്രദേശത്ത് പ്രതിഷേധവുമായി നാട്ടുകാർ
പാലക്കാട്: മലമ്പുഴ ചെറാടിലെ കുമ്പാച്ചി മലയിൽ കയറിയ ആനക്കൽ സ്വദേശിയെ പൊലീസും വനംവകുപ്പും ചേർന്ന് കണ്ടെത്തി ,താഴെ എത്തിച്ച് ആശുപത്രിയിലേയ്ക്ക് മാറ്റി. ആനക്കല്ല് സ്വദേശി രാധാകൃഷ്ണനെ(50)നെയാണ് തിരച്ചിൽ സംഘം മലമുകളിൽ നിന്നും താഴെ എത്തിച്ചത്.6 മണിയോടെ മലകയറിയ ഇയാൾ ടോർച്ച് വെളിച്ചത്തിൽ തിരച്ച് ഇറങ്ങവെ വഴിയറിയാതെ മലയിൽ കുടുങ്ങുകയായിരുന്നു. ഇയാൾക്ക് മാനസീകപ്രശ്നമുണ്ടെന്നാണ് പൊലീസ് നടത്തിയ പ്രഥാമീക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.
ഇന്നലെ രാത്രി 9 മണിയോടെയാണ് മലമുകളിൽ വെട്ടം കണ്ടത്.ചേറാട് സ്വദേശി ബാബു രണ്ടുപകലും ഒരുരാത്രിയും ഈ മലയിൽ കുടുങ്ങിക്കിടക്കുകയും തുടർന്ന് സൈന്യത്തിന്റെയും മറ്റും ഇടപെടലിൽ ,ഏറെ സാഹസീകമായി രക്ഷപെടുത്തുകയും ചെയ്ത സംഭവത്തിന്റെ ചൂടാറും മുമ്പെ ഇന്നലെ രാത്രി മലയിൽ ആൾ സാന്നിദ്ധ്യം കണ്ടെത്തിയത് നാട്ടിൽ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.
വിവരം അറിഞ്ഞവർ കുതിച്ചെത്തിയതോടെ താമസിയാതെ മലയടിവാരത്ത് ജനക്കൂട്ടവും രൂപപ്പെട്ടു. മൊബൈലിന്റെ ഫ്ലാഷ് വെട്ടം പലതവണ കണ്ടതോടെയാണ് മലമുകളിൽ ആളുണ്ടെന്ന് നാട്ടുകാർ സ്ഥിരീകരിച്ചത്.തുടർ ഇവർ വിവരം പൊലീസിനെയും വനംവകുപ്പ് അധികൃതരെയും അറയിക്കുകയായിരുന്നു.
വാളയാർ റേഞ്ച് ഓഫിസർ ആഷിക്കലിയുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും കസബ ഇൻസ്പെക്ടർ എൻ.എസ്.രാജീവിന്റെ നേതൃത്വത്തിലുള്ള പൊലീസും അഗ്നിരക്ഷാസേനയും ഉടൻ സ്ഥലത്തെത്തി.
മണിക്കൂറുകൾ നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിൽ ഇന്ന് പുലർച്ചെ 12 .45 ഓടെയാണ് രാധാകൃഷ്ണനെ കണ്ടെത്തിയത്. മലയിൽ വേറെയും കൂടുതൽ ആൾക്കാരുണ്ടെന്ന് സംശയിച്ച് രാത്രി വൈകിയും നാട്ടുകാർ മലയടിവാരത്തു നിലയുറപ്പിച്ചിരുന്നു.
മറുനാടന് മലയാളി ലേഖകന്.