- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചേർത്തലയിൽ നിന്നും ഒളിച്ചോടിയ അദ്ധ്യാപികയെയും പത്താം ക്ലാസുകാരനെയും ചെന്നൈയിൽ നിന്നും കണ്ടെത്തി; ഇരുവരെയും പൊലീസ് ട്രേസ് ചെയ്തത് ഫോൺവിളികളുടെ അടിസ്ഥാനത്തിൽ; വിവാഹിതയും പത്തു വയസുള്ള കുട്ടിയുമുള്ള അദ്ധ്യാപിക വിദ്യാർത്ഥിക്കൊപ്പം നാടുവിട്ടത് ടീച്ചർ വാങ്ങി നൽകിയ മൊബൈൽ ഫോൺ കുട്ടിയുടെ വീട്ടുകാർ പിടിച്ചതോടെ
ആലപ്പുഴ: ചേർത്തലയിൽ നിന്ന് കാണാതായ അദ്ധ്യാപികയേയും പത്താം ക്ലാസ് വിദ്യാർത്ഥിയേയും കണ്ടെത്തി. ഇരുവരെയും ചെന്നൈയിൽ നിന്നാണ് മുഹമ്മ പൊലീസ് കണ്ടെത്തിയത്. ഇന്ന് രാത്രിയോടെ ഇരുവരെയും ചേർത്തലയിൽ എത്തിക്കും. ഫോൺവിളികളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെ കണ്ടെത്തിയത്. ഞായറാഴ്ചയാണ് തണ്ണീർമുക്കത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 40 കാരിയായ അദ്ധ്യാപികയെയും 10-ാം ക്ലാസ് വിദ്യാർത്ഥിയെയും കാണാതായത്. വിദ്യാർത്ഥിയെ കാണാനില്ല എന്ന് കാട്ടി വീട്ടുകാർ ആണ് മുഹമ്മ പൊലീസിൽ ആദ്യം പരാതി നൽകിയത്. പിന്നീടാണ് ഇതേ സ്‌കൂളിലെ ചേർത്തല സ്വദേശിനിയായ അദ്ധ്യാപികയേയും കാണാനില്ലെന്നുള്ള പരാതി ചേർത്തല പൊലീസിന് ലഭിച്ചത്. ഇതോടെ അദ്ധ്യാപികയും വിദ്യാർത്ഥിയും ഒന്നിച്ച് കടന്നതാണെന്ന സൂചനകൾ പൊലീസിന് ലഭിച്ചു. മൊബൈൽ ഫോൺ വിളികൾ പരിശോധിച്ചതിൽ ഞായറാഴ്ച തണ്ണീർമുക്കത്തുനിന്നാണ് ഇരുവരും യാത്രായായതെന്ന വിവരം പൊലീസിന് ലഭിച്ചു. ഇതിനുശേഷം ഇരുവരുടെയും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തിങ്കളാഴ്ച വൈകീട്ട് ഫോൺ ഓണായപ്പോൾ ഇവർ വർക്കല പരിധിയിലാണെന്ന് കണ്ടെത്തി.
ആലപ്പുഴ: ചേർത്തലയിൽ നിന്ന് കാണാതായ അദ്ധ്യാപികയേയും പത്താം ക്ലാസ് വിദ്യാർത്ഥിയേയും കണ്ടെത്തി. ഇരുവരെയും ചെന്നൈയിൽ നിന്നാണ് മുഹമ്മ പൊലീസ് കണ്ടെത്തിയത്. ഇന്ന് രാത്രിയോടെ ഇരുവരെയും ചേർത്തലയിൽ എത്തിക്കും. ഫോൺവിളികളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെ കണ്ടെത്തിയത്.
ഞായറാഴ്ചയാണ് തണ്ണീർമുക്കത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 40 കാരിയായ അദ്ധ്യാപികയെയും 10-ാം ക്ലാസ് വിദ്യാർത്ഥിയെയും കാണാതായത്. വിദ്യാർത്ഥിയെ കാണാനില്ല എന്ന് കാട്ടി വീട്ടുകാർ ആണ് മുഹമ്മ പൊലീസിൽ ആദ്യം പരാതി നൽകിയത്. പിന്നീടാണ് ഇതേ സ്‌കൂളിലെ ചേർത്തല സ്വദേശിനിയായ അദ്ധ്യാപികയേയും കാണാനില്ലെന്നുള്ള പരാതി ചേർത്തല പൊലീസിന് ലഭിച്ചത്. ഇതോടെ അദ്ധ്യാപികയും വിദ്യാർത്ഥിയും ഒന്നിച്ച് കടന്നതാണെന്ന സൂചനകൾ പൊലീസിന് ലഭിച്ചു.
മൊബൈൽ ഫോൺ വിളികൾ പരിശോധിച്ചതിൽ ഞായറാഴ്ച തണ്ണീർമുക്കത്തുനിന്നാണ് ഇരുവരും യാത്രായായതെന്ന വിവരം പൊലീസിന് ലഭിച്ചു. ഇതിനുശേഷം ഇരുവരുടെയും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തിങ്കളാഴ്ച വൈകീട്ട് ഫോൺ ഓണായപ്പോൾ ഇവർ വർക്കല പരിധിയിലാണെന്ന് കണ്ടെത്തി. അവിടെ നിന്നാണ് ഇവർ ചെന്നൈയിലെത്തിയത്. ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥിയായ കുട്ടി പഠിക്കാൻ മിടുക്കനായിരുന്നു.
കുട്ടിയും അദ്ധ്യാപികയും സ്‌കൂളിൽ വെച്ച് തന്നെ നല്ല അടുപ്പത്തിലായിരുന്നു. വിദ്യാർത്ഥിക്ക് പഠനത്തിൽ അടക്കം സഹായിച്ചിരുന്നത് ഈ അദ്ധ്യാപികയായിരുന്നു. വിവാഹമോചിതയും പത്തുവയസ്സുള്ള ഒരു കുട്ടിയുമുള്ള അദ്ധ്യാപിക മൂന്ന് മാസം മുമ്പ് വിദ്യാർത്ഥിക്ക് മൊബൈൽ വാങ്ങി നൽകിയതായും മണിക്കൂറുകൾ ഇവർ സംസാരിച്ചിരുന്നതായുമാണ് റിപ്പോർട്ടുകൾ. കുട്ടി ഇടക്കിടെ പഠിക്കാനായി തുറവൂരുള്ള ടീച്ചറുടെ വീട്ടിൽ പോകുമായിരുന്നു. ഈ സമയത്താണ് കുട്ടിക്ക് ടീച്ചർ മൊബൈൽ സമ്മാനിച്ചതെന്നാണ് അറിയുന്നത്. കുട്ടിയുടെ കയ്യിൽ മൊബൈൽ ഫോൺ കണ്ട വീട്ടുകാർ അത് പിടിക്കുകയും ചെയ്തു. ഇതോടെ വീട്ടുകാരുടെ ചോദ്യം ചെയ്യലിൽ കുട്ടി മൊബൈൽ ഫോൺ തന്നത് അദ്ധ്യാപികയാണെന്ന് സമ്മതിക്കുകയും ചെയ്തു.
ഇതോടെ കുട്ടിയുടെ അമ്മ ടീച്ചറെ ഫോൺ വിളിച്ചു വിവരം അന്വേഷിച്ചു. കഴിഞ്ഞ ഞായറാഴ്ച അദ്ധ്യാപിക കുട്ടിയുടെ വീട്ടിൽ എത്തുകയും ചെയ്തിരുന്നു. ഇതിനിടയിൽ കുട്ടിയുടെ വീട്ടുകാരും അമ്മയുമായി തർക്കത്തിലാവുകയും ചെയ്തു. ഒടുവിൽ ടീച്ചർ വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ റോഡിൽ വരെ ടീച്ചറെ കൊണ്ടു പോയി ആക്കാൻ കുട്ടിയോട് വീട്ടുകാർ പറയുകയും ചെയ്തു. എന്നാൽ ടീച്ചറെ കൊണ്ടുചെന്നാക്കാനായി പോയ കുട്ടി പിന്നീട് തിരിച്ചു വന്നില്ല. അദ്ധ്യാപികയോടൊപ്പം സ്ഥലം വിടുകയായിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഇരുവരും ഒരുമിച്ച് ചേർത്തല റെയിൽവേ സ്റ്റേഷനിൽ എത്തിയെന്ന വിവരം ലഭിച്ചിരുന്നു. അദ്ധ്യാപികയുടെ പത്തുവയസുകാരനായ മകൻ പിതാവിനൊപ്പമാണ് താമസം. ചേർത്തലയിൽ സ്വന്തമായി തുണിക്കടയും ഈ അദ്ധ്യാപികയ്ക്ക് ഉണ്ട്. ഇരുവരും ഉയർന്ന സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലേതാണ്.