- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടിലയ്ക്ക് വിഷക്കൊമ്പ് എന്ന് പേരു നൽകിയ കോൺഗ്രസുക്കാർക്ക് പണികൊടുക്കാൻ ഉറച്ച് കേരള കോൺഗ്രസ്; ഇടതു മുന്നണി അവിശ്വാസത്തിനും; കോട്ടയം മോഡലിന് ചേർത്തലയിലും സാധ്യത
ആലപ്പുഴ: ഇല പിടിക്കാൻ ഇടത് വലത് നെട്ടോട്ടം. ചേർത്തല ഇനി ആർക്ക്. ഭാവി കേരള കോൺഗ്രസ് തീരുമാനിക്കും. നഗരസഭയിൽ യുഡി എഫ് ഭരണത്തിൽ കേരളാ കോൺഗ്രസ് ഇടഞ്ഞതോടെയുണ്ടായ പ്രതിസന്ധി രൂക്ഷമാകുന്നു. പ്രശ്നം പരിഹരിക്കാൻ കോൺഗ്രസ് നീക്കങ്ങൾ തുടങ്ങി. കോൺഗ്രസ് നേതൃത്വം ഇതിനായി ഔദ്യോഗികമായി രംഗത്തു വന്നിട്ടില്ലെങ്കിലും ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ കേരളാ കോൺഗ്രസുമായി അനൗദ്യോഗിക ചർച്ചകൾ നടത്തിയതായാണ് വിവരം. ഇവരെ അനുനയിപ്പിച്ചു നിലവിലുള്ള പിന്തുണ ഉറപ്പിക്കുകയാണു ലക്ഷ്യം. എന്നാൽ ഇടഞ്ഞു നിൽക്കുന്നവർ അടുക്കുന്നില്ലെന്നാണ് സൂചന.ഇതേ സമയം ഭരണത്തിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ എൽ.ഡി.എഫ് നടപടികളാരംഭിച്ചു.സമീപിച്ച കോൺഗ്രസ് നേതാക്കളോട് നേതൃത്വത്തോടുള്ള കടുത്ത അതൃപ്തിയും ഭരണ പരാജയവും കേരളാ കോൺഗ്രസ് നേതാക്കൾ അറിയിച്ചിട്ടുണ്ട്.നേതൃത്വംമാറ്റം അടക്കമുള്ള ആവശ്യങ്ങളും അനൗദ്യോഗിക ചർച്ചകളിൽ ഉയർന്നിട്ടുള്ളതായാണ് വിവരം. ഇടതു നേതാക്കളും കേരളാ കോൺഗ്രസ് നേതാക്കളുമായി ആശയവിനിമയം നടത്തികഴിഞ്ഞതായാണെന്നും വിവരമുണ്ട്. 35 അംഗ കൗൺസിലിൽ
ആലപ്പുഴ: ഇല പിടിക്കാൻ ഇടത് വലത് നെട്ടോട്ടം. ചേർത്തല ഇനി ആർക്ക്. ഭാവി കേരള കോൺഗ്രസ് തീരുമാനിക്കും. നഗരസഭയിൽ യുഡി എഫ് ഭരണത്തിൽ കേരളാ കോൺഗ്രസ് ഇടഞ്ഞതോടെയുണ്ടായ പ്രതിസന്ധി രൂക്ഷമാകുന്നു. പ്രശ്നം പരിഹരിക്കാൻ കോൺഗ്രസ് നീക്കങ്ങൾ തുടങ്ങി. കോൺഗ്രസ് നേതൃത്വം ഇതിനായി ഔദ്യോഗികമായി രംഗത്തു വന്നിട്ടില്ലെങ്കിലും ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ കേരളാ കോൺഗ്രസുമായി അനൗദ്യോഗിക ചർച്ചകൾ നടത്തിയതായാണ് വിവരം.
ഇവരെ അനുനയിപ്പിച്ചു നിലവിലുള്ള പിന്തുണ ഉറപ്പിക്കുകയാണു ലക്ഷ്യം. എന്നാൽ ഇടഞ്ഞു നിൽക്കുന്നവർ അടുക്കുന്നില്ലെന്നാണ് സൂചന.ഇതേ സമയം ഭരണത്തിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ എൽ.ഡി.എഫ് നടപടികളാരംഭിച്ചു.സമീപിച്ച കോൺഗ്രസ് നേതാക്കളോട് നേതൃത്വത്തോടുള്ള കടുത്ത അതൃപ്തിയും ഭരണ പരാജയവും കേരളാ കോൺഗ്രസ് നേതാക്കൾ അറിയിച്ചിട്ടുണ്ട്.നേതൃത്വംമാറ്റം അടക്കമുള്ള ആവശ്യങ്ങളും അനൗദ്യോഗിക ചർച്ചകളിൽ ഉയർന്നിട്ടുള്ളതായാണ് വിവരം.
ഇടതു നേതാക്കളും കേരളാ കോൺഗ്രസ് നേതാക്കളുമായി ആശയവിനിമയം നടത്തികഴിഞ്ഞതായാണെന്നും വിവരമുണ്ട്. 35 അംഗ കൗൺസിലിൽ കോൺഗ്രസിനു-17 അംഗങ്ങളാണുള്ളത്. രണ്ട് കേരളാ കോൺഗ്രസ് അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിലേ കേവല ഭൂരിപക്ഷമാകുകയുള്ളു. ഭരണത്തിനും നേതൃത്വത്തിനുമെതിരെകടുത്ത വിമർശനമുയർത്തി കേരളാ കോൺഗ്രസ് അംഗങ്ങൾ കൗൺസിലിൽ നിന്നും ഇറങ്ങിപോയതോടെയാണ് പ്രതിസന്ധി ഉയർന്നത്.
നഗര ഭരണം സമ്പൂർണ പരാജയമാണെന്ന് ഭരണത്തിൽ പങ്കാളികളായവർ തന്നെ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഭരണ സമിതി രാജിവെക്കണമെന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് എൻ.ആർ.ബാബുരാജ് പറഞ്ഞു. നഗരത്തിനു വേണ്ടി ഒന്നും ചെയ്യാനാകാതെ ഏകാധിപത്യ പ്രവർത്തനങ്ങളാണു നടക്കുന്നത്.ഭാവനാ പൂർണമായ ഒരു പദ്ധതികളും നടപ്പാക്കാനാകുന്നില്ല. ജനങ്ങളെ മറന്ന ഭരണക്കാർക്കു തുടരാൻ അർഹതയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനാൽ എൽ.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുകയാണ്. കേരളാ കോൺഗ്രസ് നഗരസഭയിലെ വിഷയങ്ങൾ ഉയർത്തി സമീപിക്കാത്ത സാഹചര്യത്തിലാണ് കോൺഗ്രസ് ഔദ്യോഗികമായ ചർച്ചകൾ നടത്താത്തത്. ഭരണത്തിനു പിന്തുണ പിൻവലിക്കുന്ന പോലുള്ള കടുത്ത തീരുമാനങ്ങൾ കേരളാ കോൺഗ്രസ് അംഗങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്.