- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എറണാകുളത്ത് നിന്നും തീവണ്ടിയിൽ തിരുവനന്തപുരത്ത് എത്തി; മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയത് പുന്നപ്രയിൽ വച്ചും; മധുരയിലേക്ക് ട്രെയിൻ കയറിയതിന്റെ ദൃശ്യങ്ങളും കിട്ടി; പത്താം ക്ലാസുകാരനേയും വല്യമ്മയേയും തേടി പൊലീസ് മധുരയിലേക്ക്; കടവന്ത്രയിൽ നിന്ന് ഭർതൃസഹോദരന്റെ മകനുമായി യുവതി നാടുവിട്ടത് തന്നെന്ന് ഉറപ്പിച്ച് അന്വേഷണം; ചേർത്തലയിൽ നിന്നുള്ള ഒളിച്ചോട്ടത്തിന് പിന്നാലെ പൊലീസ്
ചേർത്തല: ആലപ്പുഴയിൽ കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയെയും പിതൃസഹോദര ഭാര്യയെയും കണ്ടെത്താനായി പൊലീസിന്റെ ഊർജ്ജിത ശ്രമം. മായിത്തറ സ്വദേശിയായ വിദ്യാർത്ഥിയേയും പിതാവിന്റെ ജ്യേഷ്ഠന്റെ ഭാര്യ കടവന്ത്രയിൽ താമസിക്കുന്ന ഇരുപത്തിയെട്ടുകാരിയേയുമാണ് കാണാതായത്. ഇവർക്കായുള്ള അന്വേഷണം കേരളത്തിന് പുറത്തും വ്യാപിപ്പിച്ചു. വിദ്യാർത്ഥിയെ കാണാതായത് സംബന്ധിച്ച് മാരാരിക്കുളം പൊലീസും യുവതിയുടെ തിരോധാനം സംബന്ധിച്ച് കടവന്ത്ര പൊലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണം. ഇരുവരും മധുരയിലെത്തിയെന്ന സൂചനയെ തുടർന്ന് പൊലീസ് സംഘം ഇവിടേയ്ക്ക് തിരിച്ചു. ഇവർ തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവിടെ നിന്ന് ഇവർ മധുരയിലേക്ക് ട്രെയിനിൽ പോയയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം തമിഴ് നാട്ടിലേക്ക് വ്യാപിപ്പിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടിൽ നിന്ന് പുറപ്പെട്ട വിദ്യാർത്ഥി കടവന്ത്രയിൽ എത്തിയ ശേഷം ഇരുവരും ഒന്നിച്ച് യാത്ര പുറപ്പെ
ചേർത്തല: ആലപ്പുഴയിൽ കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയെയും പിതൃസഹോദര ഭാര്യയെയും കണ്ടെത്താനായി പൊലീസിന്റെ ഊർജ്ജിത ശ്രമം. മായിത്തറ സ്വദേശിയായ വിദ്യാർത്ഥിയേയും പിതാവിന്റെ ജ്യേഷ്ഠന്റെ ഭാര്യ കടവന്ത്രയിൽ താമസിക്കുന്ന ഇരുപത്തിയെട്ടുകാരിയേയുമാണ് കാണാതായത്. ഇവർക്കായുള്ള അന്വേഷണം കേരളത്തിന് പുറത്തും വ്യാപിപ്പിച്ചു. വിദ്യാർത്ഥിയെ കാണാതായത് സംബന്ധിച്ച് മാരാരിക്കുളം പൊലീസും യുവതിയുടെ തിരോധാനം സംബന്ധിച്ച് കടവന്ത്ര പൊലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണം.
ഇരുവരും മധുരയിലെത്തിയെന്ന സൂചനയെ തുടർന്ന് പൊലീസ് സംഘം ഇവിടേയ്ക്ക് തിരിച്ചു. ഇവർ തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവിടെ നിന്ന് ഇവർ മധുരയിലേക്ക് ട്രെയിനിൽ പോയയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം തമിഴ് നാട്ടിലേക്ക് വ്യാപിപ്പിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടിൽ നിന്ന് പുറപ്പെട്ട വിദ്യാർത്ഥി കടവന്ത്രയിൽ എത്തിയ ശേഷം ഇരുവരും ഒന്നിച്ച് യാത്ര പുറപ്പെട്ടതാണെന്നാണ് സൂചന.
ഉച്ചയ്ക്ക് 3.30 ന് പുന്നപ്രയിലെ ടവർ പരിധിയിൽ ഇവരുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആകുകയായിരുന്നു. ഒരാഴ്ച മുൻപ് തണ്ണീർമുക്കം സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥിയും ചേർത്തല സ്വദേശിനിയായ സ്‌കൂൾ അദ്ധ്യാപികയും നാട് വിട്ടിരുന്നു. പിന്നീട് ദിവസങ്ങൾക്ക് ശേഷം ഇവരെ ചെന്നെയിൽ നിന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ആലപ്പുഴയിൽ നിന്ന് സമാന ഒളിച്ചോട്ടം എത്തുന്നത്.
യുവതി എറണാകുളം കടവന്ത്രയിലാണ് താമസം. എറണാകുളത്ത് നിന്നും കയറിയ ഇവർ തമ്പാനൂർ റെയിൽവെ സ്റ്റേഷനിൽ ഇറങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 3.30 ന് പുന്നപ്രയിലെ ടവർ പരിധിയിൽ ഇവരുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആകുകയായിരുന്നു. രണ്ട് പേരുടേയും കാണാതകലിൽ പരാതി വ്യത്യസ്ത പൊലീസ് സ്‌റ്റേഷനുകളിലാണ് കിട്ടിയതെങ്കിലും ബന്ധം കണ്ടെത്തിയതിനെത്തുടർന്ന് ഒരുമിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ദിവസങ്ങൾക്ക് മുമ്പ് ചേർത്തലയിൽ നിന്ന് കാണാതായ അദ്ധ്യാപികയേയും പത്താം ക്ലാസ് വിദ്യാർത്ഥിയേയും കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തിയിരുന്നു. ചെന്നൈയിൽ നിന്നാണ് മുഹമ്മ പൊലീസ് ഇവരെ കണ്ടെത്തിയത്. ഫോൺവിളികളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെ കണ്ടെത്തിയത്. തണ്ണീർമുക്കത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 40 കാരിയായ അദ്ധ്യാപികയെയും 10-ാം ക്ലാസ് വിദ്യാർത്ഥിയെയും കാണാതായത്. വിദ്യാർത്ഥിയെ കാണാനില്ല എന്ന് കാട്ടി വീട്ടുകാർ ആണ് മുഹമ്മ പൊലീസിൽ ആദ്യം പരാതി നൽകിയത്. പിന്നീടാണ് ഇതേ സ്‌കൂളിലെ ചേർത്തല സ്വദേശിനിയായ അദ്ധ്യാപികയേയും കാണാനില്ലെന്നുള്ള പരാതി ചേർത്തല പൊലീസിന് ലഭിച്ചത്. ഇതോടെ അദ്ധ്യാപികയും വിദ്യാർത്ഥിയും ഒന്നിച്ച് കടന്നതാണെന്ന സൂചനകൾ പൊലീസിന് ലഭിച്ചു.
മൊബൈൽ ഫോൺ വിളികൾ പരിശോധിച്ചതിൽ ഞായറാഴ്ച തണ്ണീർമുക്കത്തുനിന്നാണ് ഇരുവരും യാത്രായായതെന്ന വിവരം പൊലീസിന് ലഭിച്ചു. ഇതിനുശേഷം ഇരുവരുടെയും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തിങ്കളാഴ്ച വൈകീട്ട് ഫോൺ ഓണായപ്പോൾ ഇവർ വർക്കല പരിധിയിലാണെന്ന് കണ്ടെത്തി. അവിടെ നിന്നാണ് ഇവർ ചെന്നൈയിലെത്തിയത്. വിദ്യാർത്ഥി തണ്ണീർമുക്കം സ്വദേശിയാണ്. ചേർത്തല സ്വദേശിയായ അദ്ധ്യാപിക ഭർത്താവുമായി പിരിഞ്ഞുനിൽക്കുകയാണ്. ഇവർക്ക് 10 വയസ്സുള്ള മകനുണ്ട്. ഇതിന് സമാനമായ ഒളിച്ചോട്ടമാണ് കടവന്ത്രയിലും സംഭവിക്കുന്നത്.