- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപിച്ച് ബഹളമുണ്ടാക്കുന്നതിനെ ചോദ്യം ചെയ്തു; കണ്ണൂർ ചെറുപുഴയിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ ഒരാൾ വെടിയേറ്റ് മരിച്ചു; ബേബിയെ കൊന്നത് കാട്ടുപന്നികളെ വകവരുത്താനുള്ള കള്ളത്തോക്ക് ഉപയോഗിച്ച്
കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ ഒരാൾ വെടിയേറ്റ് മരിച്ചു. കാനംവയൽ ചേനാട്ട് കൊല്ലിയിലെ കൊങ്ങോലയിൽ സെബാസ്റ്റ്യനാണ് (ബേബി) മരിച്ചത്. അയൽവാസി ടോമിയായിരുന്നു വെടിവച്ചത്.
ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. നാട്ടുകാരും ബന്ധുക്കളും ചേർന്ന് സെബാസ്റ്റ്യനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതി ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
ടോമി മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് പതിവാണെന്നും ഇത് സെബാസ്റ്റ്യൻ ചോദ്യം ചെയ്തതാണ് തർക്കത്തിന് ഇടയാക്കിയതെന്നുമാണ് പൊലീസ് പറയുന്നത്. പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമായതിനാൽ ഇവിടെ കള്ളത്തോക്കുകൾ വ്യപകമാണ്. ടോമിയുടെ കൈയിലുള്ളതും കള്ളത്തോക്കാണെന്നാണ് കരുതുന്നത്.
Next Story