- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിശ്വാമിത്രൻ ഉപേക്ഷിച്ചപ്പോൾ ലീലയ്ക്ക് കൂട്ടായി രഘു; അമ്മായിമായുള്ള വഴിവിട്ട ബന്ധത്തിൽ നിന്ന് മരുമകനെ രക്ഷിക്കാൻ ബന്ധുക്കളുടെ വിവാഹ ആലോചന;14 വർഷത്തെ പ്രണയം തകരുമെന്ന തിരിച്ചറിവിൽ വിഷം കഴിക്കലും തൂങ്ങി മരണവും; കൊന്നക്കാട്ടെ ആത്മഹത്യാ ബുദ്ധി മക്കളേയും പിണക്കി കാമുകനൊപ്പം നിന്ന 51കാരിയുടേത്
കാസർകോഡ്: കണ്ണൂർ കാസർകോഡ് ജില്ല അതിർത്തിയിലെ ചെറുപുഴ കൊന്നക്കാട് മൈക്കയം ദേവഗിരി കോളനിയിൽ അമ്മായിയും മരുമകനും ഒരുമിച്ച് ആത്മഹത്യ ചെയ്തത്് പ്രണയിത്തിലായിരുന്ന ഇവരുവർക്കും ഒരുമിച്ച് ജീവിക്കാനാകില്ലെന്ന് മനസ്സിലാക്കിയതോടെ. ദേവഗിരി കോളനിയിലെ നിര്യാതനായ കുര്യന്റെയും പുത്തരിച്ചിയുടെയും മകനാണ് രഘു. രഘുവിന്റെ അമ്മ പുത്തരിച്ചിയുടെ സഹോദരൻ വിശ്വാമിത്രന്റെ ഭാര്യയാണ് ലീല.
ഇവർ രണ്ടു പേരുമാണ് കഴിഞ്ഞ ദിവസം ഒരുമിച്ച് ആത്മഹത്യ ചെയ്തത്. ഇരുവരും തമ്മിൽ 14 വർഷത്തിലധികമായി പ്രണയത്തിലായിരുന്നു. ലീലയുടെ ഭർത്താവ് വിശ്വാമിത്രൻ വർഷങ്ങൾക്ക് മുമ്പ് ലീലയെ ഉപേക്ഷിച്ച് പോയതാണ്. പിന്നീട് മരുമകനായ രഘുവുമായിട്ട് ലീല പ്രണയത്തിലാവുകയായിരുന്നു. ഇരുവരും ഒരുമിച്ച് ലീലയുടെ വീട്ടിലായിരുന്നു പലപ്പോഴും താമസവും. ലീലയുടെ രണ്ട് ആൺമക്കൾ നേരത്തെ വീട്ടിലുണ്ടായിരുന്നെങ്കിലും ഇവരുടെ ബന്ധത്തിലുള്ള എതിർപ്പ് കാരണം വീട്ടിൽ നിന്നും മാറിത്താമസിക്കുകയാണ്.
ഒരാൾ വിവാഹം കഴിച്ച് വേറെ വീടുവെച്ച് താമസിക്കുകയും മറ്റൊരാൾ കർണ്ണാടകയിൽ ടാപ്പിങ്ജോലിക്ക് വേണ്ടിയും പോയതോടെ ലീല വീട്ടിൽ തനിച്ചായിരുന്നു. ഇതോടെ രഘു സ്ഥിരമായി ലീലയുടെ വീട്ടിലായി താമസം. ഈ ബന്ധത്തിൽ മറ്റു ബന്ധുക്കൾക്ക് എതിർപ്പുണ്ടായിരുന്നു. അതിനെ തുടർന്നാണ് ബന്ധുക്കൾ ഇടപെട്ട് രഘുവിനെ കൊണ്ട് മറ്റൊരു വിവാഹം കഴിപ്പിക്കാൻ ആലോചിച്ചത്. ഇത് ബന്ധുക്കളിൽ നിന്ന് അറിഞ്ഞ ലീല ഒരുമിച്ച് ജിവിക്കാൻ കഴിയില്ലെങ്കിൽ ഒരുമിച്ച് മരിക്കാമെന്ന് രഘുവിനെ അറിയിക്കുകയായിരുന്നു.
ലീലയുടെ ഈ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. രഘുവിനെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിലും ലീലയെ വഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയിൽ കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത്. മരിക്കുന്നതിന് തലേ ദിവസം ഇരുവരും ഏറെ നേരം ലീലയുടെ വീട്ടിൽ ഉണ്ടായിരുന്നതായാണ് ബന്ധുക്കളും അയൽവാസികളും പറയുന്നത്. 14 വർഷത്തിലധികമായുള്ള ഇരവരുടെയും ബന്ധം രഘുവിന്റെ വിവാഹത്തോടെ അവസാനിക്കുമെന്ന തിരിച്ചറിവിലാണ് ഇരുവരും ഒരുമിച്ച് മരിക്കാൻ തീരുമാനിച്ചത്.
ഇന്നലെ രാവിലെ രഘുവിന്റെ അമ്മ പുത്തരിച്ചിയാണ് രഘുവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇടതുകാൽ നിലത്തുതൊട്ട നിലയിലായിരുന്നു മൃതദേഹം. ബന്ധുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് വാർഡംഗം പി.സി.രഘുനാഥൻ നായരെത്തി വെള്ളരിക്കുണ്ട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ തൊട്ടടുത്ത് തന്നെയുള്ള ലീലയുടെ വീട്ടിലെ കിടപ്പുമുറിയിൽ ലീലയെയും വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.