കണ്ണൂർ: നാടിന് തേങ്ങലായി ചെറുപുഴയിലെ നഴ്‌സായ സോണിയയുടെ അപകട മരണം. ഭർത്താവിന് കൺമുന്നിൽ വച്ചായിരുന്നു ചെറുപുഴ സെന്റ് സെബാസ്റ്റ്യൻ ആശുപത്രി നഴ്സായ അങ്ങാടിയത്ത് സോണിയ(40)യയെ അമിത വേഗതയിൽ എത്തിയ കാർ ഇടിച്ചു തെറിപ്പിച്ചത്. സ്വകാര്യ ബസ് ജീവനക്കാരനായ ഭർത്താവിന് വേണ്ട വസ്ത്രങ്ങളും മറ്റു സാധനങ്ങളും നൽകാൻ എത്തിയപ്പോഴായിരുന്നു അപകടം.

ചെറുപുഴ ടൗണിനടുത്ത് മലയോര ഹൈവേയിൽ വച്ചാച്ചായിരുന്നു സംഭവം. മലയോര ഹൈവേയിലെ അതീവ അപകട മേഖലയായ പാക്കഞ്ഞിക്കാടാണ് കാർ നിയന്ത്രണംതെറ്റിയ കാർ ഇടിച്ചു റോഡ് മുറിച്ചു കടക്കുകയായിരുന്ന യുവതി മരണമടഞ്ഞത്. അങ്ങാടിയത്ത് റിന്റോയുടെ ഭാര്യയാണ്. സെന്റ് സെബാസ്റ്റ്യൻ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തുവരികയാണ് സോണിയ. തന്റെ കൺമുന്നിൽ വെച്ച് ഭാര്യ അപകടത്തിൽ പെട്ടതിന്റെ ഷോക്കിണ് റിന്റോ.

ശനിയാഴ്‌ച്ച രാത്രിയാണ് അപകടമുണ്ടായത്. കോട്ടയം ബസിലെ കണ്ടക്ടറാണ് റിന്റോ. യാത്രയ്ക്കിടെയിൽ കോട്ടയത്തേക്ക് ട്രിപ്പുപോകുന്ന ഇദ്ദേഹത്തിനുള്ള ഡ്രസും മറ്റുസാധനങ്ങളും എത്തിച്ചു നൽകാനായിരുന്നു സോണിയയെത്തിയത്. നിർത്തിയ ബസിനരികിലേക്ക് പോകാൻ റോഡുമുറിച്ചുകടക്കുമ്പോൾ അതിവേഗതയിലെത്തിയകാർ സോണിയയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഭർത്താവിന്റെ കൺമുൻപിൽ നിന്നുമാണ് അപകടം നടന്നത്.

ഗുരുതരമായി പരുക്കേറ്റ സോണിയയെ ചെറുപുഴയിലെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം നിലഗുരുതരമായതിനാൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻരക്ഷിക്കാനായില്ല. മക്കൾ: അൽഫോൻസ, അലീന, എയ്ഞ്ചൽ റോസ്, എയ്ഞ്ചൽമരിയ. നാളെ രാവിലെ പത്തുമണിക്ക് ചെറുപുഴ സെന്റ് മേരീസ് ദേവാലയത്തിൽ നടക്കും.