- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഴയും മഞ്ഞു മൂലം കാഴ്ച മങ്ങി; പോരാത്തതിന് ചെറിയ മഴയും; ഒന്നാം കാണാകാത്ത റോഡിന്റെ വളവ് തിരിയുമ്പോൾ മുമ്പിൽ ഒരു വാഹനം; വെട്ടിതിരിച്ചപ്പോൾ വീണത് താഴ്ചയിലേക്ക്; ഡോർ തുറങ്ങി ഇറങ്ങിയപ്പോൾ വീണത് കനാലിൽ; ഒഴുക്കിൽപ്പെ്ട്ടെങ്കിലും പുല്ല് രക്ഷകനായി; ആ വെട്ടം സുരക്ഷിത സ്ഥാനത്തുമെത്തിച്ചു; ചെറുതോണിയിലെ അനു ആ രക്ഷപ്പെടൽ ഓർത്തെടുക്കുമ്പോൾ
ചെറുതോണി: മഴയും മഞ്ഞും മൂലം കാഴ്ച മങ്ങിയത്് അപകടത്തിന് കാരണമായി. ഇരുട്ടത്ത് നടന്നപ്പോൾ തോട്ടിലെ ഒഴുക്കിൽപ്പെട്ടു. തീരത്തെ പുല്ലിൽ പിടുത്തം കിട്ടിയത് രക്ഷയായി. വഴികാട്ടിയായത് ദൂരെ കണ്ട വെളിച്ചം. കഴിഞ്ഞ ദിവസം കാറിൽ വരുന്നതിനിടെ ഉണ്ടായ അപകടത്തെക്കുറിച്ചും തുടർന്ന് അതിജീവിച്ച പ്രതിസന്ധികളെക്കുറിച്ചും ചെറുതോണി വാഴവിളയിൽ മഹേശ്വരന്റെ ഭാര്യ അനു ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്.
വ്യാഴാഴ്ച വൈകിട്ട് 5.30 തോടടുത്ത് മരിയാപുരത്തുനിന്നും വീട്ടിലേയ്ക്ക് വരും വഴിയാണ് അനു കാർ മറിഞ്ഞ് അപകടത്തിൽപ്പെട്ടത്. അപകടത്തെക്കുറിച്ചും അത്ഭുതകരമായ രക്ഷപെടലിനെക്കുറിച്ചും അനു ഭയപ്പാടോടെയാണ് ഓർമ്മകൾ പങ്കുവയ്ക്കുന്നത്. മരിയാപുരത്തുനിന്നും തിരിച്ച് ചെറുതോണിയിലെ വീട്ടിലേയ്ക്ക് പോരുന്ന വഴിയായിരുന്നു. വൈകിട്ട് 5.30 കഴിഞ്ഞിട്ടുണ്ട്. ചെറിയ മഴയുണ്ടായിരുന്നു. നല്ല മഞ്ഞും. റോഡ് കാണാൻ തന്നെ പ്രയാസം.
ഇതിനിടയിലാണ് വളവിവിൽ എത്തിയപ്പോൾ എതിർവശത്തുനിന്നും വരുന്ന വാഹനം ശ്രദ്ധയിൽപ്പെടുന്നത്. പെട്ടെന്ന് കാർ ഒതുക്കിയപ്പോൾ താഴ്ചയിലേക്ക് മറിഞ്ഞു. കാർ മലക്കം മറിഞ്ഞെന്ന് മനസ്സിലായി. പിന്നെയൊന്നും ഓർമ്മയില്ല. കണ്ണുതുറക്കുമ്പോൾ ചുറ്റും ഇരുട്ട് മാത്രം. എന്താണ് സംഭവിച്ചതെന് കൃത്യമായി ഓർക്കാൻകഴിയുന്നില്ല. എങ്ങോട്ടാണ് പോകേണ്ടെതെന്ന് ഒരു എത്തുംപിടിയുമില്ലാത്ത അവസ്ഥയിലുമായി. ചുറ്റും നോക്കിയപ്പോൾ ദൂരെ ചെറിയ വെട്ടം കണ്ടു. അവിടേയ്ക്ക് പോകാമെന്ന് ഉറപ്പിച്ചു.
കാറിന്റെ ഡോർ തുറന്ന് ഇറങ്ങി പുറത്തിറങ്ങി, ഏതാനും അടിവച്ചപ്പോൾ വെള്ളത്തിലേക്ക് പതിച്ചു. പിന്നാലെ ശക്തമായ ഒഴുക്കിൽ അകപ്പെടുകയായിരുന്നു. കുറച്ചുദൂരം വെള്ളം ഒഴുക്കിക്കൊണ്ടുപോയി. ഇതിനിടയിൽ തീരത്ത് വളർന്നു നിന്നിരുന്ന പുല്ലിൽ പിടുത്തം കിട്ടി. ഒരുവിധത്തിൽ കരയ്ക്ക് കയറി. നോക്കുമ്പോൾ അകലെ വെട്ടം കണ്ടു. തുടർന്ന് അവിടേയ്ക്ക് നടന്നെത്തി. മരിയാപുരം പി എച്ച് സി കെട്ടിടത്തിന്റെ പിൻഭാഗത്താണ് എത്തിയത്.
കെട്ടിടത്തിന്റെ ജനലിലൂടെ എത്തിയ വെളിച്ചമാണ് വഴികാട്ടിയായത്. ഇവിടെ എത്തിയ ശേഷമാണ് എല്ലാവരും വിവരം അറിയുന്നത്. കാർ ഇന്നലെ ഷോറൂമിൽ നിന്നും ആളുകൾ എത്തി കൊണ്ടുപോയി. കാര്യമായ ശാരീരിക അവശതകളില്ല. എല്ലാം ദൈവാനുഗ്രഹം. മറുനാടനോട് ആ അനുഭവം അനു പങ്കുവച്ചത് ഇത്തരത്തിലാണ്. ചെറുതോണി സ്വദേശിനി അനു മഹേശ്വരൻ വ്യാഴാഴ്ച രാത്രി സഞ്ചരിച്ചത് ജീവനും മരണത്തിനുമിടയിലെ നൂൽപാലത്തിലൂടെ ആണെന്നതാണ് വസ്തുത.
തങ്കമണിയിൽനിന്നു ചെറുതോണിയിലെ വീട്ടിലേക്കു പോവുകയായിരുന്ന അനു ഓടിച്ചിരുന്ന കാർ മരിയാപുരത്തിനു സമീപമാണു വ്യാഴാഴ്ച അപകടത്തിൽപെട്ടത്. കാറിൽ മറ്റാരുമില്ലായിരുന്നു. തൃശൂർ മെഡിക്കൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റ് മഹേശ്വരന്റെ ഭാര്യയാണ് അനു.
മറുനാടന് മലയാളി ലേഖകന്.