- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ചെസ് ചാംപ്യൻ കാർത്തിക്ക് മുരുകൻ ചെസ്സ് ഗൈഡ് ബുക്ക് പ്രസിദ്ധീകരിച്ചു
പെൻസിൽവാനിയ: നിരവധി ചെസ്സ് ചാംപ്യൻഷിപ്പുകളിൽ വിജയം കൈവരിച്ച ഇന്ത്യൻ അമേരിക്കൻ കാർത്തിക് മുരുകൻ ചെസ്സിനെ കുറിച്ച് സമഗ്ര പഠനത്തിനുപയുക്തമായ സ്റ്റേറ്റ് ഓഫ് ആർട്ട് ചെസ്സ് ഗൈഡ് ബുക്ക് പ്രസിദ്ധീകരിച്ചു.
ആഗോളതലത്തിൽ ചെസ്സിന്റെ പ്രധാന്യം വർധിച്ചുവരുമ്പോൾ, ചെസ്സിൽ അടങ്ങിയിരിക്കുന്ന തന്ത്രങ്ങൾ മറ്റുള്ളവർക്കു കൂടി വിശദീകരിച്ചു നൽകുന്നതാണ് ബുക്കിന്റെ ഉള്ളടക്കം.
ചെസ്സ് ബോർഡിനു മുമ്പിൽ ഇരിക്കുമ്പോൾ എങ്ങനെ കരുക്കൾ തന്ത്രപരമായി നീക്കണമെന്നറിയാതെ പലരും ബുദ്ധിമുട്ടുന്നതു കാണാമെന്നും അവർക്ക് ഇതു വലിയ പ്രയോജനം ചെയ്യുമെന്നും ഒൻപതാം ഗ്രേഡിൽ പഠിക്കുന്ന കാർത്തിക് പറഞ്ഞു.
ചെസ്സിനെ കുറിച്ചു നിരവധി പുസ്തകങ്ങൾ ലഭിക്കുമെങ്കിലും, ചെസ്സിന്റെ പ്രാരംഭ പഠനത്തിന് കാതലായ രഹസ്യങ്ങൾ മനസ്സിലാക്കി കൊടുക്കുന്ന പുസ്തകങ്ങൾ തീരെ കുറവാണ് എന്നതാണ് ഇത്തരത്തിലുള്ള ഒരു പുസ്തക രചന നടത്താൻ തന്നെ പ്രേരിപ്പിച്ചതെന്നും കാർത്തിക് കൂട്ടിച്ചേർത്തു. ആമസോണിൽ പ്രസിദ്ധീകരണത്തിനു നൽകിയിരിക്കുന്ന ഈ പുസ്തകത്തെകുറിച്ചു വളരെ നല്ല അഭിപ്രായങ്ങളാണ് വായനക്കാർ രേഖപ്പെടുത്തിയിരിക്കുന്നത്.
2017 ലെ യുഎസ് ഓപ്പൺ നാഷണൽ എലിമെന്ററി ചെസ്സ് ചാംപ്യൻഷിപ്പ്, രണ്ടു തവണ പെൻസിൽവാനിയ സ്റ്റേറ്റ് സ്‌ക്കൊലാസ്റ്റിൽ ബഗ് ഹൗസ് ചാംപ്യൻഷിപ്പ് എന്നിവ ഉൾപ്പെടെ നിരവധി അവാർഡുകൾ കാർത്തിക്കിനു ലഭിച്ചിട്ടുണ്ട്.