ഫാരി പാർക്കിൽ ചെന്ന് കൈക്കുഞ്ഞിനേയും കൊണ്ട് ഫോട്ടോ എടുക്കാൻ പുറത്തിറങ്ങിയ ഈ വിഡ്ഡികളെ എന്തു പേരിട്ട് വിളിക്കണം. ഭാഗ്യം ഒന്നു കൊണ്ട് മാത്രമാണ് കൂട്ടത്തോടെ ഓടി വന്ന പുലികളുടെ വായിൽ നിന്നും ഇവർ രക്ഷപ്പെട്ടത്. ഡച്ച് സഫാരി പാർക്കിലാണ് ഹൃദയം നിലച്ച് പോകുന്ന സംഭവം അരങ്ങേറിയത്.

സഫാരി പാർക്കിലെത്തിയ ദമ്പതികൾ പാർക്കിന് മധ്യത്തിൽ എത്തിയപ്പോൾ കാറിൽ നിന്നും പുറത്തിറങ്ങി ഫോട്ടോ എടുക്കാൻ ശ്രമിക്കവേയാണ് പുലികൾ ഇവരെ കണ്ട് പല സ്ഥലങ്ങളിൽ നിന്നും പാഞ്ഞ് അടുത്തത്. കാറിൽ നിന്നും പുറത്തിറങ്ങരുതെന്ന കർശന നിർദ്ദേശമുള്ളപ്പോഴാണ് ഈ ദമ്പതികൾ കുഞ്ഞുങ്ങളേയും കൊണ്ട് പുറത്തിറങ്ങിയത്. സംഭവത്തിന് ദൃക്‌സാക്ഷിയായ മറ്റൊരാൾ ഇതെല്ലാം തന്റെ കാമറയിൽ പകർത്തുക ആയിരുന്നു.

കാറിന് പുറത്തിറങ്ങരുതെന്ന നിർദ്ദേശം അഞ്ചംഗ കുടുംബം അവഗണിക്കുകയും പാർക്കിന്റെ മധ്യത്തിൽ എത്തിയപ്പോൾ പുറത്തേക്ക് ഇറങ്ങുകയുമായിരുന്നു. പെട്ടെന്നാണ് പുലികൾ അവിടുന്നും ഇവിടുന്നും പാഞ്ഞ് എത്തിയത്. രണ്ട് പ്രാവശ്യയം പുലികൾ ഇവർക്ക് നേരെ ആക്രമണത്തിന് ശ്രമിക്കുകയും ചെയ്തു. എന്നാൽ അടുത്തെത്തിയിട്ടും ഒടുവിൽ ഉപദ്രവിക്കാതെ ഈ കുടുംബത്തെ വിടുകയും ചെയ്തു. കണ്ടു നിന്നവർക്കും ആ രക്ഷപ്പെടൽ അത്ഭുതമായി തോന്നി. ഫ്രഞ്ച് രജിസ്‌ട്രേഷനിലുള്ള കാറിലാണ് ഇവർ എത്തിയത്.

പാർക്കിലെത്തിയ കുടുംബം ചെറിയ കുന്നിന് അടുത്തെത്തിയപ്പോളാണ് പുറത്തിറങ്ങരുതെന്ന നിർദ്ദേശം അവഗണിച്ച് കാറിൽ നിന്നും ഇറങ്ങിയത്. ഇത് പുലികൾ വിശ്രമിക്കുന്നതിന് തൊട്ട് അടുത്തായിരുന്നു. പെട്ടെന്നാണ് ലോകത്തിലെ ഏറ്റവും വേഗത കൂടിയ മൃഗമായ പുലി ചാടി വീണത്. രണ്ട് കുട്ടികളും മൂന്ന് മുതിർന്നവരുമാണ് ഉണ്ടായിരുന്നത്. പാഞ്ഞടുത്ത് വരുന്ന പുലിയെ അവസാന നിമിഷമാണ് ഇവർ കണ്ടത്. ഒടുവിൽ കാറിനുള്ളിൽ കയറി രക്ഷപ്പെടുക ആയിരുന്നു.