- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷിക്കാഗോ എക്യൂമെനിക്കൽ ക്രിസ്മസ് ആഘോഷം; ഒരുക്കങ്ങൾ പൂർത്തിയായി
ഷിക്കാഗോ: എക്യൂമെനിക്കൽ കൗൺസിൽ ഓഫ് കേരളാ ചർച്ചസ് ഇൻ ഷിക്കാഗോയുടെ 31-മത് ക്രിസ്മസ് ആഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായി. ആറിന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക് മെയിൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ് ആഘോഷപരിപാടികൾ അരങ്ങേറുന്നത്. (Main East School, 2601 Dempster St, Park Ridge, Il 60068 ) ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതാ ബിഷപ്പ് അഭിവന്ദ്യ മാർ ജേക്കബ് അങ്ങാടിയത്ത് മു
ഷിക്കാഗോ: എക്യൂമെനിക്കൽ കൗൺസിൽ ഓഫ് കേരളാ ചർച്ചസ് ഇൻ ഷിക്കാഗോയുടെ 31-മത് ക്രിസ്മസ് ആഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായി. ആറിന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക് മെയിൻ സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ് ആഘോഷപരിപാടികൾ അരങ്ങേറുന്നത്. (Main East School, 2601 Dempster St, Park Ridge, Il 60068 )
ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതാ ബിഷപ്പ് അഭിവന്ദ്യ മാർ ജേക്കബ് അങ്ങാടിയത്ത് മുഖ്യാതിഥിയായി പങ്കെടുക്കുകയും ക്രിസ്മസ് സന്ദേശം നല്കുകയും ചെയ്യും. എക്യൂമെനിക്കൽ കൗൺസിൽ പ്രസിഡന്റും സീറോ മലബാർ സഭയുടെ സഹായ മെത്രാനുമായ മാർ ജോയി ആലപ്പാട്ട് സമ്മേളനത്തിൽ അധ്യക്ഷതവഹിക്കും. വിവിധ ഇടവകകളിൽ നിന്നുമുള്ള വൈദീകർ പ്രെയർ സർവീസിന് നേതൃത്വം നൽകും. ഭക്തിനിർഭരമായ ഘോഷയാത്ര, ആരാധന, പൊതുസമ്മേളനം, കരോൾ ഗാനങ്ങൾ, കൂടാതെ കൗൺസിൽ അംഗങ്ങളായ 16 പള്ളികൾ അവതരിപ്പിക്കുന്ന വർണ്ണാഭമായ ഡാൻസുകൾ, സ്‌കിറ്റുകൾ, ഗാനങ്ങൾ എന്നിവ ആഘോഷപരിപാടികളിലുണ്ടായിരിക്കും.
കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ബാസ്‌കറ്റ് ബോൾ, വോളിബോൾ ടൂർണമെന്റുകളിലെ വിജയികൾക്കുള്ള ട്രോഫികളും തദവസരത്തിൽ വിതരണം ചെയ്യപ്പെടും. റവ കോർഎപ്പിസ്‌കോപ്പ സ്‌കറിയാ തെലാപ്പള്ളിൽ (ചെയർമാൻ), ജോൺസൺ കണ്ണൂക്കാടൻ (ജനറൽ കൺവീനർ), ജെയിംസ് പുത്തൻപുരയിൽ (പ്രോഗ്രാം കോർഡിനേറ്റർ), റവ. ജോർജ് ചെറിയാൻ, രമ്യാ രാജൻ (യൂത്ത് ഫോറം), ആഗ്‌നസ് തെങ്ങുംമൂട്ടിൽ, മേഴ്‌സി മാത്യു, ഡൽസി മാത്യു (ഹോസ്പിറ്റാലിറ്റി- വിമൻസ് ഫോറം) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ ആഘോഷപരിപാടികളുടെ വിജയത്തിനായി പ്രവർത്തിക്കുന്നു.
ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള കത്തോലിക്കാ, ഓർത്തഡോക്‌സ്, യാക്കോബായ, മാർത്തോമാ, സി.എസ്.ഐ തുടങ്ങിയ എപ്പിസ്‌കോപ്പൽ വിഭാഗങ്ങളിൽപ്പെട്ട 16 പള്ളികളുടെ കൂട്ടായ്മയായ എക്യൂമെനിക്കൽ കൗൺസിലിന്റെ രക്ഷാധികാരി ഷിക്കാഗോ സീറോ മലബാർ രൂപതാ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്താണ്. മാർ ജോയി ആലപ്പാട്ട് (പ്രസിഡന്റ്), റവ. ബിനോയി പി. ജേക്കബ് (വൈസ് പ്രസിഡന്റ്), ജോൺസൺ വള്ളിയിൽ (ജനറൽ സെക്രട്ടറി), പ്രേംജിത്ത് വില്യം (ജോയിന്റ് സെക്രട്ടറി), ആന്റോ കവലയ്ക്കൽ (ട്രഷറർ), ചെറിയാൻ വേങ്കടത്ത് (ഓഡിറ്റർ), ജോയിച്ചൻ പുതുക്കുളം (പബ്ലിസിറ്റി) എന്നിവരടങ്ങിയ കമ്മിറ്റിയാണ് എക്യൂമെനിക്കൽ കൗൺസിലിനെ നയിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: എപ്പിസ്‌കോപ്പ സ്‌കറിയാ തെലാപ്പള്ളിൽ (224 217 7846), ജോൺസൺ കണ്ണൂക്കാടൻ (847 477 0564), ജെയിംസ് പുത്തൻപുരയിൽ (773 771 1423), റവ. ബിനോയി പി. ജേക്കബ് (773 886 0479), ജോൺസൺ വള്ളിയിൽ (847 830 7276), ആന്റോ കവലയ്ക്കൽ (630 666 7310), പ്രേംജിത്ത് വില്യം (847 962 1893), ജോയിച്ചൻ പുതുക്കുളം (847 345 0233).