- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രൗഢഗംഭീരമായ എക്യൂമെനിക്കൽ ക്രിസ്മസ് ആഘോഷം ഷിക്കാഗോയിൽ
ഷിക്കാഗോ: എക്യൂമെനിക്കൽ കൗൺസിൽ ഓഫ് കേരളാ ചർച്ചസ് ഇൻ ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ 31-മത് ക്രിസ്മസ് ആഘോഷം ഭക്തിനിർഭരമായ ആരാധനയോടും, വർണ്ണശബളമായ വിവിധ കലാപരിപാടികളോടും കൂടി പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. രണ്ട് അഭിവന്ദ്യ തിരുമേനിമാരുടെ സാന്നിധ്യംകൊണ്ട് ഇത്തവണ ആഘോഷപരിപാടികൾ കൂടുതൽ അനുഗ്രഹീതമായി. ഷിക്കാഗോയുടെ സബർബായ പാർക്ക് റിഡ്ജിലു
ഷിക്കാഗോ: എക്യൂമെനിക്കൽ കൗൺസിൽ ഓഫ് കേരളാ ചർച്ചസ് ഇൻ ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ 31-മത് ക്രിസ്മസ് ആഘോഷം ഭക്തിനിർഭരമായ ആരാധനയോടും, വർണ്ണശബളമായ വിവിധ കലാപരിപാടികളോടും കൂടി പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. രണ്ട് അഭിവന്ദ്യ തിരുമേനിമാരുടെ സാന്നിധ്യംകൊണ്ട് ഇത്തവണ ആഘോഷപരിപാടികൾ കൂടുതൽ അനുഗ്രഹീതമായി. ഷിക്കാഗോയുടെ സബർബായ പാർക്ക് റിഡ്ജിലുള്ള മെയിൻ ഈസ്റ്റ് ഹൈസ്‌കൂളിന്റെ വിശാലമായ ഓഡിറ്റോറിയത്തിൽ വച്ചാണ് ആഘോഷപരിപാടികൾ അരങ്ങേറിയത്.
ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് മുഖ്യാതിഥിയായി പങ്കെടുക്കുകയും, ക്രിസ്മസ് സന്ദേശം നൽകുകയും, ഭദ്രദീപം തെളിയിച്ച് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
റവ.ഫാ. തോമസ് കുര്യന്റെ പ്രാരംഭ പ്രാർത്ഥനയോടെ ആരംഭിച്ച ആരാധനയ്ക്ക്, റവ.ഫാ. ദാനിയേൽ തോമസ്, റവ. മാത്യൂസ് ജോർജ്, രമ്യാ രാജൻ എന്നിവർ നേതൃത്വം നൽകി.
തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ കൗൺസിൽ പ്രസിഡന്റും സീറോ മലബാർ രൂപതയുടെ സഹായ മെത്രാനുമായ അഭിവന്ദ്യ ബിഷപ്പ് മാർ ജോയി ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ ജോൺസൺ കണ്ണൂക്കാടൻ ഏവർക്കും സ്വാഗതം ആശംസിച്ചു. ബിഷപ്പ് മാർ ജോയി ആലപ്പാട്ട് അദ്ധ്യക്ഷ പ്രസംഗം നടത്തി.
പ്രോഗ്രാം ചെയർമാൻ വെരി റവ. കോർഎപ്പിസ്‌കോപ്പ സ്‌കറിയാ തെലാപ്പള്ളി, മുഖ്യാതിഥി ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തിനെ സദസിന് പരിചയപ്പെടുത്തി. അഭിവന്ദ്യ തിരുമേനി സന്ദേശം നൽകുകയും ഭദ്രദീപം തെളിയിച്ച് ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു. എക്യൂമെനിക്കൽ കൗൺസിൽ നടത്തിയ ബാസ്‌കറ്റ് ബോൾ, വോളിബോൾ ടൂർണമെന്റ് ജേതാക്കൾക്ക് തദവസരത്തിൽ ട്രോഫികൾ വിതരണം ചെയ്തു.
എക്യൂമെനിക്കൽ കൗൺസിലിന്റെ ജീവകാരുണ്യനിധിയിൽ നിന്നും കേരളത്തിലെ രണ്ട് കുടുംബങ്ങൾക്ക് ഭവനങ്ങൾ നിർമ്മിച്ചു നൽകുന്നതിന്റെ കൂടുതൽ വിവരങ്ങൾ വെരി റവ. കോർഎപ്പിസ്‌കോപ്പ സ്‌കറിയ തെലാപ്പള്ളി വിശദീകരിച്ചു. ട്രഷറർ ആന്റോ കവലയ്ക്കൽ സ്‌പോൺസേഴ്‌സിനെ പരിചയപ്പെടുത്തുകയും അവർക്ക് പ്രശംസാ ഫലകങ്ങൾ നൽകുന്നതിന് നേതൃത്വം നൽകുകയും ചെയ്തു. പ്രോഗ്രാം കോർഡിനേറ്റർ ജയിംസ് പുത്തൻപുരയിൽ കലാപരിപാടികളെക്കുറിച്ച് ആമുഖ പ്രസംഗം നടത്തുയും കലാപരിപാടികളുടെ അവതാരകരായ റ്റോണി ഫിലിപ്പ്, ആഗ്‌നസ് തെങ്ങുംമൂട്ടിൽ ഡെയ്‌സി മാത്യു എന്നിവരെ സദസിന് പരിചയപ്പെടുത്തുകയും ചെയ്തു.
തുടർന്ന് കൗൺസിൽ അംഗങ്ങളായ 16 പള്ളികളുടെ നേതൃത്വത്തിൽ രണ്ടായിരം വർഷങ്ങൾക്കപ്പുറം ബേദ്‌ലേഹേമിലെ കാലിത്തൊഴുത്തിൽ പിറന്നുവീണ ഉണ്ണിയേശുവിന്റെ പിറവിയെ അനുസ്മരിപ്പിച്ചുകൊണ്ടുള്ള ഭക്തിനിർഭരവും വർണ്ണാഭവുമായ ഡാൻസ്, ഗാനങ്ങൾ, സ്‌ക്രിപ്റ്റ് തുടങ്ങിയ വിവിധ കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു. വിവിധ ഇടവകകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രഗത്ഭരായ ഗായകരും, പിന്നണിക്കാരും അടങ്ങിയ എക്യൂമെനിക്കൽ ഗായകസംഘം ക്വയർ കോർഡിനേറ്റർ മോൻസി ടി. ചാക്കോ, സാലി ചാക്കോ, ലിബോയ് തോപ്പിൽ, ഉമ്മൻ വർഗീസ് (ക്വയർ ലീഡേഴ്‌സ്) എന്നിവരുടെ നേതൃത്വത്തിൽ ആലപിച്ച കരോൾ ഗാനങ്ങൾ ആഘോഷപരിപാടികൾക്ക് ചാരുത പകർന്നു.
ഇന്റർവെൽ സമയത്ത് നടത്തിയ സ്‌തോത്രകാഴ്ച പിരിവിന് മാത്യു മാപ്ലേട്ട്, ജോർജ് കുര്യാക്കോസ്, രമ്യാ രാജൻ എന്നിവർ നേതൃത്വം നൽകുകുയം, റവ.ഫാ. തോമസ് മുളവനാൽ സ്‌തോക്രകാഴ്ച സമർപ്പണ പ്രാർത്ഥന നടത്തുകയും ചെയ്തു. ജനറൽ സെക്രട്ടറി ജോൺസൺ വള്ളിയിൽ കൃതജ്ഞതാ പ്രസംഗം നടത്തി. റവ.ഫാ. ബാബു മഠത്തിപ്പറമ്പിൽ സമാപന പ്രാർത്ഥന നടത്തുകയും, അഭിവന്ദ്യ അങ്ങാടിയത്ത് പിതാവ് സമാപനാശീർവാദം നൽകുകയും ചെയ്തു.
ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് രക്ഷാധികാരിയായ എക്യൂമെനിക്കൽ കൗൺസിലിനെ ബിഷപ്പ് മാർ ജോയി ആലപ്പാട്ട് (പ്രസിഡന്റ്), റവ. ബിനോയി പി. ജേക്കബ് (വൈസ് പ്രസിഡന്റ്), ജോൺസൺ വള്ളിയിൽ (ജനറൽ സെക്രട്ടറി), പ്രേംജിത്ത് വില്യം (ജോ. സെക്രട്ടറി), ആന്റോ കവലയ്ക്കൽ (ട്രഷറർ), ഷെവലിയാർ ചെറിയാൻ വേങ്കടത്ത് (ഓഡിറ്റർ), റവ. ജോർജ് ചെറിയാൻ, രമ്യാ രാജൻ (യൂത്ത് ഫോറം), ആഗ്‌നസ് തെങ്ങുംമൂട്ടിൽ, ഡെയ്‌സി മാത്യു, മേഴ്‌സി മാത്യു (വിമൻസ് ഫോറം), ജോയിച്ചൻ പുതുക്കുളം (പബ്ലിസിറ്റി & ഫോട്ടോഗ്രാഫി), ജെംസൺ മത്തായി (വെബ്മാസ്റ്റർ) എന്നിവരാണ് നയിക്കുന്നത്.
ഡോ. മാത്യു പി. ഇടിക്കുള, മത്തായി വി. തോമസ് (തമ്പി), അന്നമ്മ കൊണമല, മാത്യു കൊണമല (ക്രിസ്മസ് ട്രീ), ജോർജ് പി. മാത്യു (ബിജോയി), ലതിക അലക്‌സാണ്ടർ, സാറാ പൂഴിക്കുന്നേൽ, മേഴ്‌സി കളരിക്കമുറിയിൽ (ഗ്രീൻ റൂം), ബേബി മത്തായി, ഐപ്പ് അലക്‌സാണ്ടർ, ജേക്കബ് ചാണ്ടി, രഞ്ചൻ ഏബ്രഹാം (റിഫ്രഷ്‌മെന്റ്), ജിജോ വർഗീസ് (സൗണ്ട്), സാം തോമസ്, ജോർജ് പൂഴിക്കുന്നേൽ, രാജു വിൻസെന്റ്, സ്റ്റാൻലി കളരിക്കമുറിയിൽ (സ്റ്റേജ്), ജോൺ സി. ഇലക്കാട്ട് (വാളണ്ടിയർ ക്യാപ്റ്റൻ) എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വില്യം ജോർജ് (മലബാർ കാറ്ററിങ്) നേതൃത്വം നൽകിയ സ്‌നേഹവിരുന്നോടെ ആയിരക്കണക്കിന് വിശ്വാസികൽ പങ്കെടുത്ത ക്രിസ്മസ് ആഘോഷപരിപാടികൾക്ക് തിരശീല വീണു.