- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഷിക്കാഗോ എക്യൂമെനിക്കൽ കൗൺസിൽ ബാസ്‌കറ്റ് ബോൾ ടൂർണമെന്റ് നവംബർ 23-ന്
ഷിക്കാഗോ: എക്യൂമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ആറാമത് ബാസ്‌കറ്റ് ബോൾ ടൂർണമെന്റ് നവംബർ 23-ന് ശനിയാഴ്ച രാവിലെ 8 മണിക്ക് ഗ്ലെൻഎന്നിലുള്ള അക്കർമാൻ ഫിറ്റ്‌നസ് സെന്ററിൽ ആരംഭിക്കും. ഷിക്കാഗോയിലുള്ള യുവാക്കളെ എക്യൂമെനിക്കൽ പ്രസ്ഥാനത്തോട് ചേർത്തുകൊണ്ടുവരിക എന്ന ആശയത്തിൽ എക്യൂമെനിക്കൽ സിൽവർ ജൂബിലിയോട് അനുബന്ധിച്ച്
ഷിക്കാഗോ: എക്യൂമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ആറാമത് ബാസ്‌കറ്റ് ബോൾ ടൂർണമെന്റ് നവംബർ 23-ന് ശനിയാഴ്ച രാവിലെ 8 മണിക്ക് ഗ്ലെൻഎന്നിലുള്ള അക്കർമാൻ ഫിറ്റ്‌നസ് സെന്ററിൽ ആരംഭിക്കും. ഷിക്കാഗോയിലുള്ള യുവാക്കളെ എക്യൂമെനിക്കൽ പ്രസ്ഥാനത്തോട് ചേർത്തുകൊണ്ടുവരിക എന്ന ആശയത്തിൽ എക്യൂമെനിക്കൽ സിൽവർ ജൂബിലിയോട് അനുബന്ധിച്ച് ആരംഭിച്ച ഈ ടൂർണമെന്റ് ഇന്ന് ഷിക്കാഗോയിലെ യുവജനങ്ങളുടെ ആവേശമായി മാറിയിക്കുകയാണെന്ന് എക്യൂമെനിക്കൽ കൗൺസിൽ പ്രസിഡന്റും സീറോ മലബാർ സഭയുടെ ഓക്‌സിലറി ബിഷപ്പുമായ മാർ ജോയി ആലപ്പാട്ട് അഭിപ്രായപ്പെട്ടു.
ഈവർഷത്തെ ടൂർണമെന്റിലേക്ക് ഇതുവരെ എട്ട് ടൂർണമെന്റുകൾ രജിസ്റ്റർ ചെയ്തതായി യൂത്ത് കോർഡിനേറ്റർ ജിമ്മി പണിക്കരും, അനൂപ് അലക്‌സാണ്ടറും അറിയിച്ചു. ഇടവക വികാരിമാർ ഒപ്പിട്ട സാക്ഷിപത്രം ഓരോടീമും രജിസ്‌ട്രേഷനോടൊപ്പം ഹാജരാക്കണമെന്ന് ബിനോയ് പി. ജേക്കബ് അച്ചനും, സോനു വർഗീസ് അച്ചനും അറിയിച്ചു.
ജേതാക്കൾക്ക് പരേതനായ ഫാ പൂവത്തൂർ കോശി കോർഎപ്പിസ്‌കോപ്പ ട്രോഫിയും, റണ്ണേഴ്‌സ് അപ്പിന് പരേതനായ എൻ.എൻ. പണിക്കർ റോളിങ് ട്രോഫിയും ക്രിസ്മസിനോടനുബന്ധിച്ചുള്ള ചടങ്ങിൽ വച്ച് നൽകുന്നതാണ്. ഡോ. എഡ്വിൻ കാച്ചപ്പള്ളിയാണ് വ്യക്തിഗത ചാമ്പ്യൻഷിപ്പ് ട്രോഫികൾ സ്‌പോൺസർ ചെയ്തിരിക്കുന്നത്. ജോർജ് പണിക്കർ, ജോൺസൺ കണ്ണൂക്കാടൻ, രഞ്ചൻ ഏബ്രഹാം, ബാബു മാത്യു എന്നിവർ അടങ്ങുന്ന ഒരു കമ്മിറ്റിയാണ് ടൂർണമെന്റ് നയിക്കാൻ ചുമതലപ്പെടുത്തിരിക്കുന്നത്. ജോർജ് പണിക്കർ അറിയിച്ചതാണിത്.



