- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഷിക്കാഗോ കലാക്ഷേത്രയുടെ ഈ വർഷത്തെ ഓണാഘോഷം 27 ന്
ഷിക്കാഗോ: മലയാളിയുടെ മനസ്സിൽ സ്നേഹത്തിന്റെ ഊഷ്മളതയും, സാഹോദര്യത്തിന്റെ നറുമണവും നിറയ്ക്കുന്ന തിരുവോണനാളുകൾ നമ്മുടെ കൈയെത്തും ദൂരെത്ത്. ഓണം എന്നത് മലയാളിയെ സംബന്ധിച്ചിടത്തോളം ഒരു വികാരമാണ്. അതുകൊണ്ട് തന്നെ മറുനാട്ടിൽ ഓണം ആഘോഷിക്കേണ്ടി വരുമ്പോഴും അത് മലയാള തനിമയുടെയും സുഹൃത് ബന്ധങ്ങളുടെയും ഒരു ഉത്സവമാക്കി മാറ്റാൻ പ്രവാസി സമൂഹം സദാ ശ്രദ്ധാലുക്കളാണ്. ഷിക്കാഗോയിലെ മലയാളികൾ ജാതി മത ഭേദമന്യേ ആവേശ പൂർവം കാത്തിരുന്ന് പങ്കെടുക്കുന്ന ഒന്നാണ് ഷിക്കാഗോ കലാക്ഷേത്ര വർഷം തോറും നടത്തി വരാറുള്ള ഓണാഘോഷം. വൈവിധ്യമാർന്ന പരമ്പരാഗത രീതിയിലുള്ള കലാ പരിപാടികൾ കൊണ്ടും, അഭൂത പൂർവമായ ജന പങ്കാളിത്തം കൊണ്ടും വേറിട്ട് നിൽക്കുന്നു ഷിക്കാഗോ കലാക്ഷേത്രയുടെ ഈ സാംസ്‌കാരിക ഉത്സവം. ഈ വർഷത്തെ ഓണാഘോഷം 27 ഞായറാഴ്ച 1.30 മുതൽ ഒസ്വീഗോ ഈസ്റ്റ്ഹൈ സ്‌കൂൾ (1525 Harvey Rd, Oswego, Il 60543) ഓഡിറ്റോറിയത്തിൽ വെച്ചു നടത്തപ്പെടുന്നു. വാദ്യ ഘോഷങ്ങളുടെയും, പുലികളി, കുമ്മാട്ടി തുടങ്ങിയ നാടൻ കലാരൂപങ്ങളുടെയും, താലപ്പൊലിയുടെയും, അകമ്പടിയോടു കൂടി
ഷിക്കാഗോ: മലയാളിയുടെ മനസ്സിൽ സ്നേഹത്തിന്റെ ഊഷ്മളതയും, സാഹോദര്യത്തിന്റെ നറുമണവും നിറയ്ക്കുന്ന തിരുവോണനാളുകൾ നമ്മുടെ കൈയെത്തും ദൂരെത്ത്. ഓണം എന്നത് മലയാളിയെ സംബന്ധിച്ചിടത്തോളം ഒരു വികാരമാണ്. അതുകൊണ്ട് തന്നെ മറുനാട്ടിൽ ഓണം ആഘോഷിക്കേണ്ടി വരുമ്പോഴും അത് മലയാള തനിമയുടെയും സുഹൃത് ബന്ധങ്ങളുടെയും ഒരു ഉത്സവമാക്കി മാറ്റാൻ പ്രവാസി സമൂഹം സദാ ശ്രദ്ധാലുക്കളാണ്.
ഷിക്കാഗോയിലെ മലയാളികൾ ജാതി മത ഭേദമന്യേ ആവേശ പൂർവം കാത്തിരുന്ന് പങ്കെടുക്കുന്ന ഒന്നാണ് ഷിക്കാഗോ കലാക്ഷേത്ര വർഷം തോറും നടത്തി വരാറുള്ള ഓണാഘോഷം. വൈവിധ്യമാർന്ന പരമ്പരാഗത രീതിയിലുള്ള കലാ പരിപാടികൾ കൊണ്ടും, അഭൂത പൂർവമായ ജന പങ്കാളിത്തം കൊണ്ടും വേറിട്ട് നിൽക്കുന്നു ഷിക്കാഗോ കലാക്ഷേത്രയുടെ ഈ സാംസ്‌കാരിക ഉത്സവം.
ഈ വർഷത്തെ ഓണാഘോഷം 27 ഞായറാഴ്ച 1.30 മുതൽ ഒസ്വീഗോ ഈസ്റ്റ്ഹൈ സ്‌കൂൾ (1525 Harvey Rd, Oswego, Il 60543) ഓഡിറ്റോറിയത്തിൽ വെച്ചു നടത്തപ്പെടുന്നു. വാദ്യ ഘോഷങ്ങളുടെയും, പുലികളി, കുമ്മാട്ടി തുടങ്ങിയ നാടൻ കലാരൂപങ്ങളുടെയും, താലപ്പൊലിയുടെയും, അകമ്പടിയോടു കൂടിയുള്ള ശോഭാ യാത്രയോടു കൂടി ആഘോഷ പരിപാടികൾ സമാരംഭിക്കും. തുടർന്ന് ഷിക്കാഗോയിലെ പ്രശസ്തരും, പ്രഗത്ഭരുമായ കലാകാരുടെ നേതൃത്വത്തിൽ ഉള്ള, നൃത്ത നൃത്യങ്ങൾ, തിരുവാതിരകളി തുടങ്ങിയവ അരങ്ങേറും. അജികുമാർ ഭാസ്‌കരന്റെ നേതൃത്വത്തിലുള്ള ഷിക്കാഗോ കലാക്ഷേത്ര ടീം അവതരിപ്പിക്കുന്ന പഞ്ചവാദ്യം, ചെണ്ടമേളം തുടങ്ങിയവ ചടങ്ങുകൾക്ക് മാറ്റ് കൂട്ടും. ഷിക്കാഗോ കലാക്ഷേത്ര കുടുംബാംഗങ്ങൾ പരമ്പരാഗത രീതിയിൽ തയാറാക്കുന്ന സ്വാദിഷ്ടമായ ഓണ സദ്യയും ഉണ്ടായിരിക്കും.
കോൺഗ്രെസ്സ്മാൻ രാജാ കൃഷ്ണ മൂർത്തി, വിവിധ കലാ സാംസ്‌കാരിക സംഘടനകളുടെ സാരഥികൾ തുടങ്ങിയ മഹദ് വ്യക്തിത്വ ങ്ങളുടെ സാന്നിധ്യവും ഈ വർഷത്തെ ഓണാഘോഷങ്ങളുടെ പ്രത്യേകതയാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക (630) 917 3499 / contact@chicagokalakshtera.com