- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഷിക്കാഗോ മലയാളി അസോസിയേഷൻ ചീട്ടുകളി മത്സരം നടത്തുന്നു
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ വർഷംതോറും നടത്തിവരുന്ന ചീട്ടുകളി (സപ്പോർട്ട്, 56) മത്സരങ്ങൾ ജൂൺ 6-ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ ക്‌നാനായ കമ്യൂണിറ്റി സെന്ററിൽ വച്ച് നടത്തപ്പെടുന്നതാണ്. പ്രസ്തുത മത്സരത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കുന്നവർക്ക് ജോസ് മുല്ലപ്പള്ളിൽ സ്‌പോൺസർ ചെയ്യുന്ന കുര്യൻ മുല്ലപ്പള്ളിൽ എവർറോളിങ് ട്രോഫിയും ക്യാഷ്
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ വർഷംതോറും നടത്തിവരുന്ന ചീട്ടുകളി (സപ്പോർട്ട്, 56) മത്സരങ്ങൾ ജൂൺ 6-ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ ക്‌നാനായ കമ്യൂണിറ്റി സെന്ററിൽ വച്ച് നടത്തപ്പെടുന്നതാണ്.
പ്രസ്തുത മത്സരത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കുന്നവർക്ക് ജോസ് മുല്ലപ്പള്ളിൽ സ്‌പോൺസർ ചെയ്യുന്ന കുര്യൻ മുല്ലപ്പള്ളിൽ എവർറോളിങ് ട്രോഫിയും ക്യാഷ് അവാർഡും നൽകുന്നതാണ്. രണ്ടാം സ്ഥാനം കരസ്ഥമാക്കുന്നവർക്കായി ജോണിക്കുട്ടി പിള്ളവീട്ടിൽ സ്‌പോൺസർ ചെയ്യുന്ന ജോസഫ് (ഓപ്പൻ) പിള്ളവീട്ടിൽ മെമോറിയൽ എവർളോളിങ് ട്രോഫിയും ക്യാഷ് അവാർഡും നൽകുന്നതാണ്.
പ്രസ്തുത മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായി ജോസ് സൈമൺ മുണ്ടപ്ലാക്കിൽ ചെയർമാനും, ജോർജ് പുതുശേരിൽ, ജോണിക്കുട്ടി പിള്ളവീട്ടിൽ, ഫിലിപ്പ് പുത്തൻപുരയിൽ എന്നിവർ അംഗങ്ങളായ കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു.
മത്സരങ്ങളിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ മെയ് 30-ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക: ജോസ് സൈമൺ മുണ്ടപ്ലാക്കിൽ (630 607 2208), ജോർജ് പുതുശേരിൽ (224 578 6794) എന്നിവരുമായി ബന്ധപ്പെടുക. ഷിക്കാഗോ മലയാളി അസോസിയേഷൻ സെക്രട്ടറി ബിജി സി. മാണി അറിയിച്ചതാണിത്.



